അവിശ്വാസപ്രമേയ ചര്‍ച്ച: രാജ്യം കാത്തിരുന്നത് രാഹുലിനെ കേള്‍ക്കാന്‍; വ്യൂവര്‍ഷിപ്പില്‍ മോദി പിന്നില്‍

അവിശ്വാസപ്രമേയ ചര്‍ച്ച: രാജ്യം കാത്തിരുന്നത് രാഹുലിനെ കേള്‍ക്കാന്‍; വ്യൂവര്‍ഷിപ്പില്‍ മോദി പിന്നില്‍

രാഷ്ട്രീയ നിരീക്ഷകനായ ശശി എസ് സിങ് എക്സിലൂടെയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്

ലോക്സഭയില്‍ നടന്ന മണിപ്പൂര്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ വ്യൂവര്‍ഷിപ്പ് റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തള്ളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സന്‍സദ് ടിവി,പാര്‍ട്ടി യൂടൂബ്ചാനല്‍, സെല്‍ഫ് യൂട്യൂബ് ചാനല്‍ എന്നിവയിലൂടെ സംപ്രേഷണം ചെയ്ത ഇരുവരുടേയും പ്രസംഗത്തില്‍ രാഹുലിന്റെ പ്രസംഗ ഭാഗമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടെതെന്നാണ് വ്യുവേഴ്സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയ നിരീക്ഷകനായ ശശി എസ് സിങ് എക്സില്‍ പങ്കുവച്ച വിശകലം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.

അവിശ്വാസപ്രമേയ ചര്‍ച്ച: രാജ്യം കാത്തിരുന്നത് രാഹുലിനെ കേള്‍ക്കാന്‍; വ്യൂവര്‍ഷിപ്പില്‍ മോദി പിന്നില്‍
'മണിപ്പൂരില്‍ കലാപമുണ്ടായത് ഹൈക്കോടതി വിധിക്കു പിന്നാലെ'; ഒടുവില്‍ മൗനം ഭഞ്ജിച്ച് പ്രധാനമന്ത്രി

സന്‍സദ് ടിവിയില്‍ സംപ്രേഷണം ചെയ്ത രാഹുലിന്റെ പ്രസംഗം തത്സമയം വീക്ഷിച്ചത് 3,29,001 പേരാണ്. അതേസമയം രണ്ടര മണിക്കൂര്‍ നീണ്ടമോദിയുടെ പ്രസംഗം കേട്ടത് വെറും 6242 പേര്‍ മാത്രമാണെന്നാണ് കണക്കുകള്‍. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും യൂട്യൂബ് ചാനലിലും സമാനമായ വ്യത്യാസം കാണാം. 24,74,985 പേരാണ് രാഹുലിന്റെ പ്രസംഗം പാര്‍ട്ടി യൂട്യൂബ് ചാനല്‍ വഴി കണ്ടത്. എന്നാല്‍ മോദിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ കണ്ടത് 469,180 പേര്‍ മാത്രം. ഇരു നേതാക്കളുടെയും സ്വകാര്യ യൂട്യൂബ് ചാനലിലും സമാനമായ വ്യത്യാസം പ്രകടമാണഅ. 15,81,935 പേരാണ് രാഹുലിന്റെ പ്രസംഗം കാണ്ടത്. മോദിയുടേത് 12,04,106 പേരും.

അവിശ്വാസപ്രമേയ ചര്‍ച്ച: രാജ്യം കാത്തിരുന്നത് രാഹുലിനെ കേള്‍ക്കാന്‍; വ്യൂവര്‍ഷിപ്പില്‍ മോദി പിന്നില്‍
'മോദി എന്തിനെയാണ് ഭയക്കുന്നത്?' രാഹുലിന്റെ പ്രസംഗം സന്‍സദ് ടി വി വെട്ടിക്കുറച്ച് സംപ്രേഷണം ചെയ്തു, ആരോപണവുമായി കോൺഗ്രസ്

നൂറ് ദിവസം പിന്നിട്ട മണിപ്പൂര്‍ ആക്രമങ്ങള്‍ സംബന്ധിച്ച വിഷയത്തില്‍ പ്രധാനമന്ത്രി മോദിയെ പാര്‍ലമെന്റില്‍ സംസാരിപ്പിക്കുക എന്നതായിരുന്നു അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷം ലക്ഷ്യമിട്ടത്. വിഷയത്തില്‍ സംസാരിച്ച രാഹുല്‍ ഗാന്ധി മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് കഴിഞ്ഞ ദിവസം ലോക്സഭയില്‍ ഉന്നയിച്ചത്.

ഭരണപക്ഷത്തെ രാജ്യദ്യോഹികള്‍ എന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി ഭാരതമാതാവിന്റെ കൊലയാളികളാണ് നിങ്ങളെന്നും ആക്ഷേപിച്ചു. പ്രധാനമന്ത്രി രാവണന്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുല്‍ തന്റെ പ്രസംഗം അവസാനിച്ചത്. അക്രമങ്ങള്‍ മണിപ്പൂരിനെ വിഭജിച്ചു, മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം കൊലചെയ്യപ്പെട്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. അഹങ്കാരം,വിദ്വേഷം എന്നിവ മാറ്റിവച്ച് ജനങ്ങളുടെ ശബ്ദം കേള്‍ക്കണം. പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം മണിപ്പൂര്‍ ഇന്ത്യയിലല്ല എന്നും രാഹുല്‍ കഴിഞ്ഞ ദിവസം സഭയില്‍ വിമര്‍ശിച്ചിരുന്നു.

അവിശ്വാസപ്രമേയ ചര്‍ച്ച: രാജ്യം കാത്തിരുന്നത് രാഹുലിനെ കേള്‍ക്കാന്‍; വ്യൂവര്‍ഷിപ്പില്‍ മോദി പിന്നില്‍
'നിങ്ങൾ രാജ്യദ്രോഹികൾ, മണിപ്പൂരിൽ കൊല്ലപ്പെട്ടത് ഭാരതമാതാവ്'; ബിജെപിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

എന്നാല്‍ പ്രമേയത്തിന് മറുപടി പറഞ്ഞ മോദി രണ്ട് മണിക്കൂര്‍ പ്രസംഗിച്ചെങ്കിലും ആദ്യ ഒന്നര മണിക്കൂരും മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. ഇതോടെ സഭയില്‍ ബഹളം വച്ച പ്രതിപക്ഷ കക്ഷികള്‍ 'മണിപ്പൂരിനെക്കുറിച്ച് സംസാരിക്കൂ'' എന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി വഴങ്ങാന്‍ കൂട്ടാക്കാതിരുന്നതോടെ 'വി വാണ്ട് മണിപ്പൂര്‍' എന്ന് മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷം സഭ ബഹിഷികരിച്ചു. 'കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യ' എന്ന മറുപടി മുദ്രാവാക്യവുമായാണ് ഭരണപക്ഷാംഗങ്ങള്‍ പ്രതിപക്ഷ നടപടിയെ നേരിട്ടത്. പ്രതിപക്ഷ എംപിമാര്‍ സഭവിട്ടിറങ്ങിയതിനു ശേഷമാണ് വിഷയത്തില്‍ മോദി പ്രതികരിക്കാന്‍ തയാറായത്. പിന്നീട് പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ അവിശ്വാസ പ്രമേയം ലോക്സഭ ശബ്ദവോട്ടോടെ തള്ളുകയും ചെയ്തു.

logo
The Fourth
www.thefourthnews.in