നൂഹില്‍ തിങ്കളാഴ്ച ബ്രജ് മണ്ഡല്‍ ജലാഭിഷേക് ജാഥ നടത്തുമെന്ന് വിഎച്ച്പി; ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു

നൂഹില്‍ തിങ്കളാഴ്ച ബ്രജ് മണ്ഡല്‍ ജലാഭിഷേക് ജാഥ നടത്തുമെന്ന് വിഎച്ച്പി; ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു

നൂഹിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു

വര്‍ഗീയ സംഘര്‍ഷമുണ്ടായ ഹരിയാനയിലെ നൂഹില്‍ ബ്രജ് മണ്ഡല്‍ ജലാഭിഷേക് ജാഥ നടത്തുന്നതില്‍ നിന്ന് പിന്മാറില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെങ്കിലും ജാഥ നടത്താനാണ് വിഎച്ച്പി തീരുമാനം. ജാഥ സംഘടിപ്പിക്കാനുള്ളത് മേവാത്തിലെ ഹിന്ദു സമൂഹത്തിന്റെ ദൃഢനിശ്ചയമാണെന്ന് വിഎച്ച്പി നേതാവ് ഡോ. സുരേന്ദ്ര കുമാര്‍ ജെയിന്‍ പറഞ്ഞു. നൂഹിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നൂഹില്‍ തിങ്കളാഴ്ച ബ്രജ് മണ്ഡല്‍ ജലാഭിഷേക് ജാഥ നടത്തുമെന്ന് വിഎച്ച്പി; ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു
ആയുധമെടുക്കാൻ ആഹ്വാനം ചെയ്ത് വിഎച്ച്പി, നൂഹിൽ മുസ്ലിം വിരുദ്ധ ആവശ്യങ്ങളുമായി വീണ്ടും യാത്രയ്ക്ക്

'തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഹരിയാനയിലെ മുഴുവന്‍ ബ്ലോക്കുകളിലുമുള്ള ശിവക്ഷേത്രത്തില്‍ ബഹുജന ജലാഭിഷേക പരിപാടി സംഘടിപ്പിക്കും. ഈ പരിപാടിയില്‍ ഹൈന്ദവ സമൂഹം ഒന്നാകെ പങ്കെടുക്കും. നൂഹിന് പുറത്ത് നിന്നുള്ളവര്‍ യാത്രയില്‍ പങ്കെടുക്കില്ല' - വിഎച്ച്പി നേതൃത്വം വ്യക്തമാക്കി.

ക്രമസമാധാനപാലനത്തിന്റെ ഭാഗമായി നൂഹില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. സെപ്തംബര്‍ 3 മുതല്‍ 7 വരെ ജില്ലയില്‍ നടക്കുന്ന ജി 20 ഷെര്‍പ്പ ഗ്രൂപ്പ് മീറ്റിങ്ങിന്റെ പശ്ചാത്തലത്തില്‍ ബ്രജ് മണ്ഡല്‍ ജലാഭിഷേക് ജാഥയ്ക്ക് അനുമതി നിഷേധിച്ചതായി ഹരിയാന ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് അറിയിച്ചു.

നൂഹില്‍ തിങ്കളാഴ്ച ബ്രജ് മണ്ഡല്‍ ജലാഭിഷേക് ജാഥ നടത്തുമെന്ന് വിഎച്ച്പി; ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു
നൂഹ് വർഗീയ സംഘർഷം: പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വെടിയുതിർത്ത് പോലീസ്

രാവിലെ 11 മണിക്ക് നൂഹിലെ നല്‍ഹര്‍ മഹാദേവ് മന്ദിറില്‍ നിന്ന് ജാഥ പുറപ്പെടുമെന്ന് സംഘടനയിലെ അംഗങ്ങള്‍ അറിയിച്ചു. ഫിറോസ്പൂര്‍ ജിര്‍ക്കയിലെ ജീര്‍ മന്ദിറിലേക്കും പിന്നീട് പുന്‍ഹാനയിലെ സിംഗാര്‍ മന്ദിറിലേക്കും ജാഥ സംഘടിപ്പിക്കും. വൈകുന്നേരം നാലുമണിയോടെ ജാഥ സമാപിക്കുമെന്ന് സംഘടനയിലെ അംഗങ്ങള്‍ പറഞ്ഞു. ഏകദേശം 2000 മുതല്‍ 3000 വരെ ആളുകള്‍ ജാഥയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹരിയാനയില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ചില സംഘടനകളെ ജാഥയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും സംസ്ഥാനം അതീവ ജാഗ്രതയിലാണെന്നും ഡിജിപി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in