'മനോഹരം', പുതിയ പാര്‍ലമെന്റ്  
മന്ദിരത്തെ വാഴ്ത്തി ഒമര്‍ അബ്ദുള്ള

'മനോഹരം', പുതിയ പാര്‍ലമെന്റ് മന്ദിരത്തെ വാഴ്ത്തി ഒമര്‍ അബ്ദുള്ള

പാർലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അദ്ദേഹം ട്വീറ്റ് പങ്കുവെച്ചത്

ഇന്ത്യയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തെ വാഴ്ത്തി ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തെ ചൊല്ലി വിവാദങ്ങള്‍ ഉലെടുത്തതിന് പിന്നാലെ ചടങ്ങ് ബഹിഷ്ക്കരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെയാണ് ഒമർ അബ്ദുള്ളയുടെ പ്രതികരണം.

'മനോഹരം', പുതിയ പാര്‍ലമെന്റ്  
മന്ദിരത്തെ വാഴ്ത്തി ഒമര്‍ അബ്ദുള്ള
മോദിയല്ല, ദ്രൗപദി മുര്‍മുവാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്ന് പറയുന്നതിന്റെ കാരണങ്ങള്‍

''ഉദ്ഘാടനത്തെ ചൊല്ലിയുള്ള വാദ പ്രതിവാദങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ പുതിയ പാര്‍ലമെന്‍റ് കെട്ടിടം ഏറെ മനോഹരവും സ്വാഗതാര്‍ഹവുമാണ്. വര്‍ഷങ്ങളായി പാര്‍ലമെന്‍റില്‍ ജോലി ചെയ്ത് ആളെന്ന നിലയ്ക്ക് പഴയ പാർലമെന്റ് മന്ദിരം തങ്ങളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. എന്നിരുന്നാല്‍ കൂടി, പുതിയതും കുറച്ചുകൂടി മെച്ചപ്പെട്ടതുമായ ഒരു കെട്ടിടത്തിന്‍റെ ആവശ്യകതയെ കുറിച്ച് ഞങ്ങള്‍ പലപ്പോഴും സംസാരിക്കാറുണ്ടെന്നും'' ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു. പാർലമെന്റ് മന്ദിരത്തിന്റെ വീഡിയോടൊപ്പമാണ് അദ്ദേഹം ട്വീറ്റ് പങ്കുവെച്ചത്.

പുതിയ പാർലമെന്റ് മന്ദിരം ജനാധിപത്യത്തിന്റെ ക്ഷേത്രമാണെന്ന് ആദിൽ ഹുസൈൻ അഭിപ്രായപ്പെട്ടു

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ബഹിഷ്ക്കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം പരിഹസിച്ചും, കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പ്രശംസിച്ചും ജമ്മു കശ്മീരിൽ നിന്നുള്ള നിരവധി നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പുതിയ പാർലമെന്റ് മന്ദിരം ജനാധിപത്യത്തിന്റെ ക്ഷേത്രമാണെന്നും എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമായ കാര്യമാണെന്നും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനായ ആദിൽ ഹുസൈൻ പറഞ്ഞു. പ്രതിപക്ഷം പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചെങ്കിലും ഇത് അത്ര വലിയ പ്രശ്‌നമാണെന്ന് ഞങ്ങൾ കരുതുന്നില്ല. ഈ വിഷയത്തില്‍ രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്നും ആദില്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

'മനോഹരം', പുതിയ പാര്‍ലമെന്റ്  
മന്ദിരത്തെ വാഴ്ത്തി ഒമര്‍ അബ്ദുള്ള
പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണം; ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഉദ്ഘാടനം ബഹിഷ്ക്കരിച്ച് പ്രധാനമന്ത്രിയോട് അനാദരവ് കാണിക്കുന്നത് ശരിയായ കാര്യമല്ലെന്ന് ഡിപിഎപി വക്താവ് ഫിർദൗസ് വ്യക്തമാക്കി

"ഇതൊന്നും പ്രതിപക്ഷം ചിത്രീകരിക്കുന്നത് പോലെ വലിയ പ്രശ്നമുള്ള കാര്യമല്ലെന്ന് ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) വക്താവ് ഫിർദൗസ് പറയുന്നു. പാർലമെന്റ് ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രി മോദിയുടെ മഹത്തായ നീക്കമാണ്. ഇതിൽ നിന്ന് ഒരു അജണ്ട ഉണ്ടാക്കരുത്. ഉദ്ഘാടനത്തെ ഇരു കൈകളും നീട്ടി സ്വീകരിക്കണം. എല്ലാത്തിനുമുപരി, അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണ്. പരിപാടി ബഹിഷ്‌കരിച്ച് പ്രധാനമന്ത്രിയോട് അനാദരവ് കാണിക്കുന്നത് ശരിയല്ല. രാജീവ് ഗാന്ധി ഉൾപ്പെടെയുള്ള മുൻ പ്രധാനമന്ത്രിമാരും ഇത്തരത്തില്‍ ഉദ്ഘാടന കര്‍മങ്ങള്‍ നിർവഹിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇത് പുതിയ കാര്യമല്ലെന്നും ഡിപിഎപി വക്താവ് കൂട്ടിച്ചേർത്തു.

'മനോഹരം', പുതിയ പാര്‍ലമെന്റ്  
മന്ദിരത്തെ വാഴ്ത്തി ഒമര്‍ അബ്ദുള്ള
പാർലമെന്റ് മന്ദിരം ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിക്കും; സംയുക്ത പ്രസ്താവനയിറക്കി 19 പാർട്ടികൾ

പ്രസിഡന്റ് ദ്രൗപതി മുർമു ഇല്ലാതെ പ്രധാനമന്ത്രി പാര്‍ലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്തത് രാഷ്ട്രപതിയുടെ ഉന്നതപദവിയെ അപമാനിക്കുന്നതാണെന്നും ഭരണഘടനയുടെ അക്ഷരവും അന്തസ്സും ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബഹിഷ്കണത്തിന് ആഹ്വാനം ചെയ്തത്. എന്നാല്‍, എഐഎഡിഎംകെ, അപ്നാ ദൾ, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ,ശിവസേനയുടെ ഷിൻഡെ വിഭാഗം, എൻപിപി ,എൻപിഎഫ് എന്നിവയുൾപ്പെടെ എൻഡിഎയിലെ നിരവധി കക്ഷികൾ ഞായറാഴ്ചത്തെ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in