മണിപ്പൂരില്‍ വീണ്ടും സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരുക്ക്

മണിപ്പൂരില്‍ വീണ്ടും സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരുക്ക്

ബിഷ്ണുപൂർ ജില്ലയില്‍ ഉണ്ടായ സംഘർഷത്തില്‍ ഏഴോളം വീടുകള്‍ക്ക് തീയിട്ടു

ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മേയ്തി - കുകി വിഭാഗങ്ങള്‍ തമ്മില്‍ലുണ്ടായ സംഘര്‍ഷത്തില്‍ ബിഷ്ണുപൂർ ജില്ലയിൽഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബിഷ്ണുപൂർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലെ കർഫ്യൂ പുനഃസ്ഥാപിച്ചു. രാവിലെ 5 മുതൽ വൈകിട്ട് 4 വരെയായിരുന്നു കർഫ്യൂവിൽ ഇളവ് നൽകിയിരുന്നത്. ബിഷ്ണുപൂർ ജില്ലയിലെ ഫൗബക്ചാവോയിൽ ഒരു വിഭാഗം അക്രമികൾ മൂന്ന് വീടുകൾക്ക് തീയിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണങ്ങൾ ഉണ്ടായത്. നാല് വീടുകളാണ് പ്രതികാര നടപടിയെന്നോണം അഗ്നിക്കിരയാക്കിയത്.

ഗോത്രവിഭാഗമായ കുകികള്‍ മെയ് മൂന്നിന് സംഘടിപ്പിച്ച മാര്‍ച്ചാണ് അക്രമസംഭവങ്ങളുടെ തുടക്കം. മേയ്തി വിഭാഗം പട്ടികവര്‍ഗ പദവി ആവശ്യപ്പെട്ടതിനെതിരെയായിരുന്നു പ്രതിഷേധം. കുകികളെ സംരക്ഷിത വനമേഖലയില്‍ നിന്ന് മാറ്റിപാര്‍പ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പ്രതിഷേധം ഇരട്ടിയാക്കി

ബുധനാഴ്ച പുലർച്ചെ ബിഷ്ണുപൂർ ജില്ലയിലെ മൊയിരാങിലെ ചില ഗ്രാമങ്ങളിൽ ആയുധധാരികളായ യുവാക്കൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബഹളം കേട്ട് മൊയിരാങ്ങിലെ ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികൾ പുറത്തിറങ്ങി. ചുരാചന്ദ്പൂർ തെംഗ്ര ലെയ്കൈയിലെ തോയിജാം ചന്ദ്രമണി എന്ന യുവാവിന് വെടിയേല്‍ക്കുകയായിരുന്നു. നെഞ്ചില്‍ വെടിയുണ്ട തറച്ച അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ആശുപത്രി സമീപത്തും സംഘർഷാവസ്ഥ നിലനിന്നിരുന്നെങ്കിലും പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് സ്ഥിതി നിയന്ത്രണവിധേയമാക്കി.

മണിപ്പൂരില്‍ വീണ്ടും സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരുക്ക്
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ സൈന്യം നിയന്ത്രണം ഏറ്റെടുത്തു, കര്‍ഫ്യൂ പുനഃസ്ഥാപിച്ചു

മണിപ്പൂരിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് മെയ് 4 മുതൽ പ്രദേശത്താകെ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഗോത്രവിഭാഗമായ കുകികള്‍ മെയ് മൂന്നിന് സംഘടിപ്പിച്ച മാര്‍ച്ചാണ് അക്രമസംഭവങ്ങളുടെ തുടക്കം. മേയ്തി വിഭാഗം പട്ടികവര്‍ഗ പദവി ആവശ്യപ്പെട്ടതിനെതിരെയായിരുന്നു പ്രതിഷേധം. കുകികളെ സംരക്ഷിത വനമേഖലയില്‍ നിന്ന് മാറ്റിപാര്‍പ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പ്രതിഷേധം ഇരട്ടിയാക്കി. മുഖ്യമന്ത്രിയായ എന്‍ ബിരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ആസൂത്രിതമായി ഗോത്ര വിഭാഗത്തെ വനങ്ങളില്‍ നിന്നും നീക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു കുകികളുടെ ആരോപണം.

പിന്നീട് ഇംഫാലിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുവിഭാഗവും ഏറ്റുമുട്ടി. സൈന്യവും അര്‍ധ സൈനിക വിഭാഗവും ക്രമസമാധാന ചുമതല ഏറ്റെടുത്തു. അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തെങ്കിലും അക്രമങ്ങൾ തുടരുകയാണ്. അക്രമം നിയന്ത്രിക്കാൻ സംസ്ഥാനം കേന്ദ്ര സേനയുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ആവർത്തിക്കുന്ന അക്രമങ്ങൾ നേരിടാൻ തന്റെ സർക്കാർ 20 കേന്ദ്ര സുരക്ഷാ സേനയെ കൂടി ആവശ്യപ്പെട്ടതായി ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എൻ ബിരേൻ വ്യക്തമാക്കി.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in