ബിജെപിക്ക് എതിരെ ഒന്നിച്ച്; പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം യോഗം ഇന്ന് ബെംഗളൂരുവിൽ, പുതിയ 10 പ്രാദേശിക പാർട്ടികൾക്ക് ക്ഷണം

ബിജെപിക്ക് എതിരെ ഒന്നിച്ച്; പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം യോഗം ഇന്ന് ബെംഗളൂരുവിൽ, പുതിയ 10 പ്രാദേശിക പാർട്ടികൾക്ക് ക്ഷണം

പ്രാദേശിക പാര്‍ട്ടികള്‍ ഉള്‍പ്പടെ 26 പാര്‍ട്ടികള്‍ക്ക് ക്ഷണമുണ്ട്.

വരുന്ന വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒന്നിക്കാന്‍ തയ്യാറെടുക്കുന്ന രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ രണ്ടാംയോഗം ഇന്ന് ബെംഗളൂരുവില്‍ ചേരും. പട്നയിൽ ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയാണ് കോണ്‍ഗ്രസ് ആതിഥ്യമരുളുന്ന ബെംഗളൂരു യോഗം. ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സോണിയ ഗാന്ധി ഒരുക്കുന്ന അത്താഴ വിരുന്നോടെയാണ് യോഗത്തിന് തുടക്കമാവുക. പട്ന യോഗത്തില്‍ ദേശീയ പാര്‍ട്ടികള്‍ക്ക് മാത്രമായിരുന്നു ക്ഷണമെങ്കില്‍, ഇത്തവണ പ്രാദേശിക പാര്‍ട്ടികള്‍ ഉള്‍പ്പടെ 26 പാര്‍ട്ടികള്‍ക്ക് ക്ഷണമുണ്ട്.

ബിജെപിക്ക് എതിരെ ഒന്നിച്ച്; പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം യോഗം ഇന്ന് ബെംഗളൂരുവിൽ, പുതിയ 10 പ്രാദേശിക പാർട്ടികൾക്ക് ക്ഷണം
ബെംഗളൂരുവിലെ വിശാല പ്രതിപക്ഷ യോഗത്തില്‍ സോണിയാ ഗാന്ധി പങ്കെടുക്കും; നേതാക്കള്‍ക്ക് അത്താഴ വിരുന്നൊരുക്കും

കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്( ജെ ), ആര്‍ എസ് പി , വൈകോയുടെ എംഡിഎംകെ, ഫോര്‍വേർഡ് ബ്ലോക്ക്, കൊങ്കുനാട് മക്കള്‍ ദേശീയ കക്ഷി, വിടുതലൈ ചിരുതൈകള്‍ കക്ഷി, മുസ്ലിം ലീഗ് എന്നീ പ്രാദേശിക കക്ഷികളെയാണ് യോഗത്തിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ക്ഷണിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ കുര്‍മി സമുദായത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ അപ്‌ന ദള്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള മനിതനേയാ മക്കള്‍ കക്ഷി എന്നീ കക്ഷികള്‍ക്കും ക്ഷണമുണ്ട്. ഡല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണ ലഭിച്ച സാഹചര്യത്തില്‍ ആം ആദ്മി പാര്‍ട്ടിയും യോഗത്തില്‍ പങ്കെടുക്കും. ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ഞായറാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരുന്നു.

ബിജെപിക്ക് എതിരെ ഒന്നിച്ച്; പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം യോഗം ഇന്ന് ബെംഗളൂരുവിൽ, പുതിയ 10 പ്രാദേശിക പാർട്ടികൾക്ക് ക്ഷണം
ഡൽഹി ഓർഡിനൻസ് പാർലമെന്റിൽ എതിർക്കാൻ കോൺഗ്രസ്; തീരുമാനം ഡൽഹി, പഞ്ചാബ് ഘടകങ്ങളുടെ എതിർപ്പ് മറികടന്ന്

തെലങ്കാന ഭരിക്കുന്ന കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി, കര്‍ണാടകയിലെ ജെഡിഎസ്, അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസെ പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ കൂട്ടായ്മക്ക് ഇതുവരെയും കൈ കൊടുത്തിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ തെലങ്കാനയില്‍ ബിആര്‍എസ്സിന്റെ മുഖ്യ എതിരാളിയാണ് കോണ്‍ഗ്രസ്. ജെഡിഎസ് ആവട്ടെ കര്‍ണാടകയിലും കേരളത്തിലും കോണ്‍ഗ്രസിന് എതിരാണ്. എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കര്‍ണാടക ഘടകം ബിജെപിയോടടുക്കുന്നുവെന്ന അഭ്യൂഹവും ശക്തമാണ്. ഡല്‍ഹിയില്‍ ചേരാനിരിക്കുന്ന എന്‍ഡിഎ യോഗത്തിലേക്ക് എച്ച് ഡി ദേവെ ഗൗഡയ്ക്കും കുമാരസ്വാമിക്കും ക്ഷണമുണ്ട്.

ബിജെപിക്ക് എതിരെ ഒന്നിച്ച്; പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം യോഗം ഇന്ന് ബെംഗളൂരുവിൽ, പുതിയ 10 പ്രാദേശിക പാർട്ടികൾക്ക് ക്ഷണം
ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പൊതു അജന്‍ഡ; 'മോദിക്കെതിരെ പടയൊരുക്കാന്‍' പട്നയില്‍ പ്രതിപക്ഷ ധാരണ

2024 മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ സഖ്യ രൂപീകരണമാണ് യോഗത്തിന്റെ പ്രധാന അജണ്ട. പട്‌നയില്‍ ചേര്‍ന്ന പ്രഥമ യോഗത്തില്‍ ഇത് സംബന്ധിച്ച് ഏകദേശ ധാരണയിലെത്തിയിരുന്നതായാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നത്. ഇന്നത്തെ യോഗത്തില്‍ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട പൊതു അജണ്ടകള്‍ സംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളുമെന്നാണ് അറിയുന്നത്. സീറ്റ് വിഭജനം, വിവിധ സംസ്ഥാനങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍, സഖ്യ തന്ത്രങ്ങള്‍ എന്നിവ സംബന്ധിച്ച് യോഗം ധാരണയിലെത്തും. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷം സ്വീകരിക്കേണ്ട തന്ത്രങ്ങള്‍, സമര പരിപാടികള്‍ തുടങ്ങിയവയും യോഗം ചര്‍ച്ച ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാലക്കാണ് ബെംഗളൂരുവിലെ യോഗത്തിന്റെ ഏകോപന ചുമതല.

പട്‌നയില്‍ ജെഡിയു ആതിഥ്യമരുളിയ ഒന്നാം യോഗത്തില്‍ കോണ്‍ഗ്രസ്, ഡി എം കെ, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ ജെ ഡി, എന്‍ സി പി, ആം ആദ്മി പാര്‍ട്ടി, സിപിഐഎം, സിപിഐ, സിപിഐ - എം എല്‍ ( എല്‍ ), സമാജ്വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ശിവസേന, ജെ എം എം എന്നീ 16 പാര്‍ട്ടികളായിരുന്നു പങ്കെടുത്തത്.

logo
The Fourth
www.thefourthnews.in