അന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് 63 പേര്‍, 1989 ല്‍ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്തും കൂട്ടപ്പുറത്താക്കല്‍

അന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് 63 പേര്‍, 1989 ല്‍ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്തും കൂട്ടപ്പുറത്താക്കല്‍

ഇന്ദിരാ ഗാന്ധി വധക്കേസ് അന്വേഷിച്ച ജസ്റ്റിസ് താക്കര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടായിരുന്നു 1989 ല്‍ പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കിയത്.

അച്ചടക്ക നടപടിയുടെ പേരില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാര്‍ക്ക് എതിരായ സസ്‌പെന്‍ഷന്‍ നടപടി തുടരുകയാണ്. ലോക്‌സഭയില്‍ തോമസ് ചാഴിക്കാടനും, എ എം ആരിഫ് എംപിയെയും കൂടി ഇന്ന് സസ്‌പെന്‍ഡ് ചെയ്തതോടെ നടപടി നേരിട്ട എംപിമാരുടെ എണ്ണം 143 ആയി ഉയര്‍ന്നു. പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാനാണ് സസ്‌പെന്‍ഷന്‍ നടപടിയിലൂടെ ഭരണ പക്ഷം ശ്രമിക്കുന്നത് എന്നാണ് ഇപ്പോഴത്തെ നടപടിക്ക് എതിരായ പ്രധാന വിമര്‍ശനം.

ചരിത്രത്തിലാദ്യമായാണ് ഇത്രയും അധികം എംപിമാരെ ഒറ്റയടിക്ക് സസ്‌പെന്‍ഡ് ചെയ്യുന്നത്. എന്നാല്‍ എണ്ണം ഇത്രത്തോളം വരില്ലെങ്കിലും രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്താണ് നേരത്തെ എംപിമാര്‍ക്ക് എതിരെ കൂട്ട നടപടി ഉണ്ടായത്. 1989 ല്‍ 63 പാര്‍ലമെന്റ് അംഗങ്ങളെ ആയിരുന്നു സസ്‌പെന്‍ഡ് ചെയ്തത്.

ഇന്ദിരാ ഗാന്ധി വധക്കേസ് അന്വേഷിച്ച ജസ്റ്റിസ് താക്കര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടായിരുന്നു 1989 ല്‍ പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കിയത്. ഇന്ദിരാ ഗാന്ധിയുടെ സ്‌പെഷ്യല്‍ അസിസ്റ്റന്റ് ആയിരുന്ന ആര്‍ കെ ധവാനും ഇന്ദിരാ ഗാന്ധി വധവുമായും ബന്ധപ്പെട്ട് ഉയര്‍ത്തിയ സംശയാസ്പദമായ പരാമര്‍ശങ്ങളായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്ദിരാ ഗാന്ധി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ആര്‍ കെ ധവാന്റെ പങ്കായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്.

അന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് 63 പേര്‍, 1989 ല്‍ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്തും കൂട്ടപ്പുറത്താക്കല്‍
ഇന്ന് ആരിഫും ചാഴിക്കാടനും; പാര്‍ലമെന്റില്‍ നിന്ന് സസ്പന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 143 ആയി

'ഇന്ദിരാ ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പ്രധാനമന്ത്രിയുടെ സ്‌പെഷ്യല്‍ അസിസ്റ്റന്റ് ആര്‍ കെ ധവാന്റെ പങ്കാളിത്തം സംബന്ധിച്ച് സംശയത്തിന് ഇടയാക്കുന്ന ശക്തമായ സൂചകങ്ങളും നിരവധി ഘടകങ്ങളുമുണ്ട്.' എന്നായിരുന്നു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. ഇതിന് പ്രധാനകാരണം ആര്‍ കെ ധവാന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സംഘത്തിലും ഉള്‍പ്പെട്ടിരുന്നു എന്നതാണ്. പ്രതിഷേധങ്ങളുടെ പേരില്‍ അന്ന് ടിഡിപി, ജനതാ പാര്‍ട്ടി, സിപിഎം തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളായിരുന്നു നടപടി നേരിട്ടത്. ഈ കൂട്ട നടപടി അതുവരെയുള്ള പാര്‍ലമെന്റ് ചരിത്രത്തില്‍ ഒരു ദിവസം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന എംപിമാരുടെ എണ്ണമായി അത് രേഖപ്പെടുത്തപ്പെട്ടു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ അച്ചടക്ക നടപടി നേരിട്ട എംപിമാര്‍ സ്പീക്കര്‍ക്ക് മാപ്പ് അപേക്ഷ നല്‍കിയതോടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കപ്പെടുകയും ചെയ്തു.

അന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് 63 പേര്‍, 1989 ല്‍ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്തും കൂട്ടപ്പുറത്താക്കല്‍
കൂടുതല്‍പേര്‍ 'കടക്കുപുറത്ത് '; പാര്‍ലമെന്റില്‍ വീണ്ടും കൂട്ട സസ്‌പെന്‍ഷന്‍, ഇന്നു പുറത്താക്കിയത് 49 എംപിമാരെ

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ പ്രസ്താവന നടത്തണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധമാണ് ഇപ്പോഴത്തെ കൂട്ട നടപടിക്ക് കാരണം. നിര്‍ണായകമായ ശീതകാല സമ്മേളനത്തില്‍ നാല് ഘട്ടങ്ങളായാണ് 143 എംപിമാര്‍ സസ്‌പെന്റ് ചെയ്യപ്പെട്ടത്. പ്രതിപക്ഷത്തെ വലിയൊരു വിഭാഗം ഒഴിഞ്ഞു നിന്ന പാര്‍ലമെന്റില്‍ നിര്‍ണായക ബില്ലുകള്‍ പാസാക്കപ്പെടുകയും ചെയ്തു. ശീതകാല സമ്മേളനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിപക്ഷത്തിന്റെ സാന്നിധ്യം പേരില്‍ മാത്രമാണ് സഭകളിലുള്ളത്. ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളില്‍ ഇനി 11 പേര്‍ മാത്രമാണ് ലോക്‌സഭയിലുള്ളത്.

logo
The Fourth
www.thefourthnews.in