'ജനാധിപത്യവും പ്രതിപക്ഷവുമില്ലാത്ത രാജ്യത്ത് ഇതേ സംഭവിക്കൂ'; വിരുന്നില്‍ ഖാര്‍ഗയെ ഒഴിവാക്കിയതിനെ വിമര്‍ശിച്ച് ചിദംബരം

'ജനാധിപത്യവും പ്രതിപക്ഷവുമില്ലാത്ത രാജ്യത്ത് ഇതേ സംഭവിക്കൂ'; വിരുന്നില്‍ ഖാര്‍ഗയെ ഒഴിവാക്കിയതിനെ വിമര്‍ശിച്ച് ചിദംബരം

ഇന്ന് രാത്രിയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ജി20 നേതാക്കള്‍ക്കായി അത്താഴവിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്

ജി20 നേതാക്കള്‍ക്കുള്ള അത്താഴവിരുന്നില്‍ രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ജനാധിപത്യവും പ്രതിപക്ഷവുമില്ലാത്ത രാജ്യത്ത് ഇങ്ങനെ മാത്രമേ സംഭവിക്കൂവെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

ഇന്ത്യയിലെ 60 ശതമാനം വരുന്ന ജനങ്ങളുടെ നേതാവിനെ സര്‍ക്കാര്‍ വിലമതിക്കുന്നില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം

'ഒരു ജനാധിപത്യ രാജ്യത്തെ പ്രതിപക്ഷ നേതാവിനെ ലോക നേതാക്കള്‍ക്കായി നടത്തുന്ന അത്താഴവിരുന്നിലേക്ക് ക്ഷണിക്കാതിരിക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കുന്നില്ല. ജനാധിപത്യമോ പ്രതിപക്ഷമോ ഇല്ലാത്ത രാജ്യങ്ങളില്‍ മാത്രമേ ഇത് സംഭവിക്കുകയുള്ളു. ജനാധിപത്യവും പ്രതിപക്ഷവും ഇല്ലാതായ ഒരു ഘട്ടത്തിലേക്ക് ഇന്ത്യ അതായത് ഭാരതം എത്തിയിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്'. പി ചിദംബരം എക്‌സില്‍ കുറിച്ചു.

രാഹുല്‍ ഗാന്ധിയും നേരത്തെ ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ 60 ശതമാനം വരുന്ന ജനങ്ങളുടെ നേതാവിനെ സര്‍ക്കാര്‍ വിലമതിക്കുന്നില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. യൂറോപ്പ് പര്യടനത്തിനിടെയായിരുന്നു വിമർശനം.

'ജനാധിപത്യവും പ്രതിപക്ഷവുമില്ലാത്ത രാജ്യത്ത് ഇതേ സംഭവിക്കൂ'; വിരുന്നില്‍ ഖാര്‍ഗയെ ഒഴിവാക്കിയതിനെ വിമര്‍ശിച്ച് ചിദംബരം
ഇന്ത്യയ്ക്ക് പകരം 'ഭാരത്', ആഫ്രിക്കൻ യൂണിയന് സ്ഥിരാംഗത്വം: ജി 20 ഉച്ചകോടിക്ക് തുടക്കം

വിഷയത്തില്‍ വിമര്‍ശനവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും രംഗത്തെത്തി. 'മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അത്താഴവിരുന്നിന് ക്ഷണിക്കാത്തത് നിര്‍ഭാഗ്യകരമായ കാര്യമാണ്. ഒരു ജനാധാപത്യ രാജ്യത്ത് പ്രതിപക്ഷ നേതാക്കള്‍ക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്'. റായ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം പറഞ്ഞു.

ഇന്ന് രാത്രിയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ജി20 നേതാക്കള്‍ക്കായി അത്താഴവിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. മുഴുവന്‍ കേന്ദ്രമന്ത്രിമാരെയും സംസ്ഥാന മുഖ്യമന്ത്രിമാരെയും വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിലെ സെക്രട്ടറിമാരും പട്ടികയിലുണ്ട്. മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, എച്ചഡി ദേവഗൗഡ എന്നിവരും ക്ഷണിക്കപ്പെട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in