പി സി ജോർജ് ഇനി ബിജെപിയില്‍; ജനപക്ഷം ലയിച്ചു

പി സി ജോർജ് ഇനി ബിജെപിയില്‍; ജനപക്ഷം ലയിച്ചു

പിസി ജോര്‍ജിന് ഒപ്പം മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും ബിജെപി അംഗത്വം സ്വീകരിച്ചു

പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. പി സി ജോർജിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം (സെക്കുലർ) ബിജെപിയില്‍ ലയിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ പിസി ജോര്‍ജിന് അംഗത്വം നല്‍കി.

പിസി ജോര്‍ജിന് ഒപ്പം മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാവ് അനില്‍ ആന്റണി, കേന്ദ്ര മന്ത്രിമാരായ വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പി സി ജോർജ് ഇനി ബിജെപിയില്‍; ജനപക്ഷം ലയിച്ചു
രാജ്യത്ത് പൊതുമേഖലയില്‍ അഴിമതി തുടരുന്നു; ആഗോളതലത്തില്‍ ഇന്ത്യ 93-ാം സ്ഥാനത്ത്

വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാണിതെന്ന് വ്യക്തമാക്കിയായിരുന്നു പിസി ജോര്‍ജ് ബിജെപി പ്രവേശനം പ്രഖ്യാപിച്ചത്. കേരളം നാല് ലക്ഷം കോടിയുടെ കടക്കെണിയിലാണ്. എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിക്കുകയാണ് കേരളത്തില്‍. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ പ്രതിരോധിക്കാന്‍ ഇരുമുന്നണികളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ നടക്കുന്നത് രാഷ്ട്രീയകച്ചവടമാണ് നടക്കുന്നത്.

മോദിയുടെ നേതൃത്വം കേരളം അംഗീകരിക്കുന്നു. ഗവര്‍ണറെ പോലും ആക്രമിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നു. ഇത് ജനാധിപത്യ വിരുദ്ധമാണ്. കേരളത്തിലെ കാര്‍ഷിക മേഖല തകര്‍ന്നു. കാര്‍ഷിക മേഖല പട്ടിണിയുടെ ഭീഷണി നേരിടുകയാണ്. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചു. ഇത്തരം പ്രശ്‌ന പരിഹാരത്തിന് മോദിയുടെ ഇടപെടല്‍ അത്യാവശ്യമാണെന്നും ജോർജ് പറഞ്ഞു.

പി സി ജോർജ് ഇനി ബിജെപിയില്‍; ജനപക്ഷം ലയിച്ചു
രാമക്ഷേത്രം, അനുച്ഛേദം 370, വനിതാ സംവരണം; 'നേട്ടങ്ങള്‍' എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം

ദുഃഖിക്കുന്ന കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. ഇക്കാര്യമാണ് ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടത് എന്നും പിസി ജോര്‍ജ് പ്രതികരിച്ചു. കേരളം ബിജെപിയെ അംഗീകരിക്കുന്ന സംസ്ഥാനമാക്കിമാറ്റാനാകുമെന്ന് ശുഭാപ്തിവിശ്വാസമുണ്ട്. അതിനായി പ്രവര്‍ത്തിക്കുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

കേരളത്തില്‍ ഏഴ് തവണ എംഎല്‍എ ആയിരുന്ന പി സി ജോര്‍ജിന്റെ ബിജെപി പ്രവേശം സംസ്ഥാനത്തെ പാര്‍ട്ടിയുടെ സ്വീകാര്യതയുടെ തെളിവാണെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്ര മന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു.

പിസി ജോര്‍ജിന്റെ കടന്നുവരവ് വളരെ സന്തോഷമുണ്ടെന്ന് പ്രതികരിച്ച പ്രകാശ് ജാവദേക്കര്‍ ഇതൊരു തുടക്കമാണെന്നും വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരും മോദിയും കേരളത്തെ പരിഗണിക്കുന്നതിന്റെ തെളിവാണ് നേതാവിന്റെ പാര്‍ട്ടി പ്രവേശനം ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in