കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിയെ പുറത്താക്കി വിജിലന്‍സ്; എഎപിക്ക് വീണ്ടും തിരിച്ചടി

കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിയെ പുറത്താക്കി വിജിലന്‍സ്; എഎപിക്ക് വീണ്ടും തിരിച്ചടി

ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ബിഭവിനെ കഴിഞ്ഞ ഫെബ്രുവരിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പഴ്‌സണല്‍ സെക്രട്ടറി ബിഭവ് കുമാറിനെ പുറത്താക്കി ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ്. അനധികൃത നിയമനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന 2007-ലെ കേസും പുറത്താക്കലിന് കാരണമായി വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.

വിജിലന്‍സ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. താത്കാലിക നിയമനങ്ങളെക്കുറിച്ചുള്ള കേന്ദ്ര സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ബിഭിനെ നിയമിച്ചിരിക്കുന്നതെന്നും പുറത്താക്കല്‍ ഉത്തരവില്‍ പറയുന്നു. നിയമനത്തില്‍ ചട്ടങ്ങള്‍ സൂക്ഷ്മമായി പാലിച്ചിട്ടില്ല. അതിനാല്‍, ഇത്തരം നിയമനങ്ങള്‍ അസാധുവാണെന്നും ഉത്തരവില്‍ പറയുന്നു.

2011-ല്‍ കെജ്‌രിവാള്‍ ഇന്ത്യ എഗൈനിസ്റ്റ് കറപ്ഷന്‍ മൂവ്‌മെന്റ് ആരംഭിച്ചതുമുതല്‍ അദ്ദേഹത്തിന് ഒപ്പമുള്ളയാണ് ബിഭവ്

ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ബിഭവിനെ കഴിഞ്ഞയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. അഴിമതിയുടെ തെളിവുകള്‍ നശിപ്പിക്കാനായി മനീഷ് സിസോദിയയും കുമാറും ഉള്‍പ്പെടെയുള്ളവര്‍ നൂറ്റിഎഴുപതോളും ഫോണുകള്‍ നശിപ്പിച്ചതായി ഇഡി കരുതുന്നു. എഎപി എംഎല്‍എ ദുര്‍ഗേഷ് പഥകിന് ഒപ്പമാണ് ബിഭവിനേയും ചോദ്യം ചെയ്തത്. 2011-ല്‍ കെജ്‌രിവാള്‍ ഇന്ത്യ എഗൈനിസ്റ്റ് കറപ്ഷന്‍ മൂവ്‌മെന്റ് ആരംഭിച്ചതുമുതല്‍ അദ്ദേഹത്തിന് ഒപ്പമുള്ളയാണ് ബിഭവ്.

ബിഭവിനെ പുറത്താക്കിയതിനെ വിമര്‍ശിച്ച് എഎപി രംഗത്തെത്തി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വ്യാജ കേസില്‍ ജയിലിലാക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനേയും പുറത്താക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രമിക്കുകയാണെന്ന് എഎപി നേതാവ് ജാസ്മിന്‍ ഷാ ആരോപിച്ചു.

കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിയെ പുറത്താക്കി വിജിലന്‍സ്; എഎപിക്ക് വീണ്ടും തിരിച്ചടി
ഡല്‍ഹി മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവച്ച് പാര്‍ട്ടി വിട്ടു; അപ്രതീക്ഷിത നീക്കം ഇ ഡി റെയ്‌ഡിന് പിന്നാലെ

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ, എഎപിയിലും പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവെച്ച് പാര്‍ട്ടിവിട്ടിരുന്നു. നേരത്തെ, ഇദ്ദേഹത്തിന്റെ വസതിയില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.

പാര്‍ട്ടിയില്‍ അഴിമതിക്കാര്‍ നിറഞ്ഞിരിക്കുകയാണെന്നും ദളിത്, ഒബിസി വിഭാഗങ്ങള്‍ക്ക് പാര്‍ട്ടി ബഹുമാനം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് രാജി. അദ്ദേഹം ആരോപിച്ചു. മന്ത്രി സ്ഥാനത്തിന് ഒപ്പം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും പട്ടേല്‍ നഗറില്‍ നിന്നുള്ള എംഎല്‍എയായ രാജ് കുമാര്‍ ആനന്ദ് രാജിവെച്ചു. എഎപി സംഘടന ജനറല്‍ സെക്രട്ടറി സന്ദീപ് പഥകിനാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്.

കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിയെ പുറത്താക്കി വിജിലന്‍സ്; എഎപിക്ക് വീണ്ടും തിരിച്ചടി
മോദിയുടെ പേരിൽ വോട്ടുപിടുത്തം വേണ്ട, ഈശ്വരപ്പയോടു ബിജെപി; തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി

മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസാദിയും ജയിലില്‍ കഴിയുന്നതിനിടെയുള്ള രാജ് കുമാര്‍ ആനന്ദിന്റെ രാജി എഎപിക്ക് കനത്ത തിരിച്ചടിയാണ്. അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായതിന് ശേഷം എഎപിയില്‍ നിന്ന് രാജിവയ്ക്കുന്ന ആദ്യ നേതാവാണ് രാജ് കുമാര്‍. തങ്ങളുടെ എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുന്നതായും പലരെയും സമീപിച്ചതായും എഎപി നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.

എഎപിക്കെതിരെ കടുത്ത ആരോപണങ്ങളാണ് രാജ് കുമാര്‍ ഉന്നയിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ പിന്‍സീറ്റ് ഡ്രൈവിങ്ങാണെന്നും സംഘടന അഴിമതിയില്‍ മുങ്ങിത്താണിരിക്കുകയാണ് എന്നും രാജ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in