'ക്രിയാത്മക പ്രതിപക്ഷമാകുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു'; നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും പരിഹസിച്ച് പ്രധാനമന്ത്രി

'ക്രിയാത്മക പ്രതിപക്ഷമാകുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു'; നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും പരിഹസിച്ച് പ്രധാനമന്ത്രി

മുൻ പ്രധാനമന്ത്രിമാരായ ജവഹർ ലാൽ നെഹ്‌റുവിനെയും ഇന്ദിരാഗാന്ധിയെയും മോദി പ്രസംഗത്തിൽ പരിഹസിച്ചു

മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും പരിഹസിച്ചും കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ക്രിയാത്മക പ്രതിപക്ഷമാകുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. എൻഡിഎ സഖ്യംതന്നെ വീണ്ടും അധികാരത്തിൽ വരുമെന്നും കോൺഗ്രസ് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നും രാഷ്ട്രപതി കഴിഞ്ഞയാഴ്ച നടത്തിയ നന്ദി പ്രമേയത്തിനുള്ള മറുപടി പ്രസംഗത്തില്‍ മോദി പറഞ്ഞു.

എൻഡിഎയുടെ പത്തുവർഷത്തെ ഭരണത്തിൽ ഇന്ത്യ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. 2014-ൽ ഇന്ത്യ പതിനൊന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ആയിരുന്നെങ്കിൽ ഇന്ന് അഞ്ചാംസ്ഥാനത്താണ്. എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസ് നിശബ്ദരാണെന്നും മോദി ആരോപിച്ചു.

എൻഡിഎ 400 ൽ അധികം സീറ്റുകളും ബിജെപി 370 സീറ്റുകളിൽ അധികവും നേടി മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്നും ഇതോടുകൂടി ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നും മോദി പറഞ്ഞു.

'ക്രിയാത്മക പ്രതിപക്ഷമാകുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു'; നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും പരിഹസിച്ച് പ്രധാനമന്ത്രി
രാഷ്ട്രീയ നാടകങ്ങള്‍ക്ക് അവസാനം; ജാർഖണ്ഡില്‍ ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറന്‍

മുൻ പ്രധാനമന്ത്രിമാരായ ജവഹർ ലാൽ നെഹ്‌റുവിനെയും ഇന്ദിരാഗാന്ധിയെയും മോദി പ്രസംഗത്തിൽ പരിഹസിച്ചു. കോൺഗ്രസിലെ കുടുംബഭരണം കാരണം കഴിവുള്ളവർക്ക് ഉയരാനായില്ലെന്നും മോദി കുറ്റപ്പെടുത്തി. ഒരു കുടുംബത്തിലെ കൂടുതൽ പേർ രാഷ്ട്രീയത്തിലെത്തുന്നത് ദോഷമല്ല. എന്നാൽ കുടുംബം പാർട്ടിയെ നയിക്കുന്നത് ജനാധിപത്യത്തിന് അപകടമാണ്. രാജ്‌നാഥ് സിങ്ങിന്റെയും അമിത് ഷായുടെയും കുടുംബങ്ങൾ പാർട്ടി നടത്തുന്നില്ലെന്നും മോദി പറഞ്ഞു.

ഇന്ത്യക്കാർക്ക് കഠിനാധ്വാനം ചെയ്യുന്ന ശീലമില്ലെന്ന് നെഹ്റു ചെങ്കോട്ടയിൽ പറഞ്ഞിരുന്നു. യൂറോപ്പ്, ജപ്പാൻ, ചൈന, റഷ്യ, യുഎസ് എന്നിവിടങ്ങളിൽ ഉള്ളതുപോലെ നമ്മൾ ഇന്ത്യക്കാർ കഠിനാധ്വാനം ചെയ്യുന്നില്ല. ഇന്ത്യക്കാർ മടിയന്മാരാണെന്നാണ് നെഹ്റു കരുതിയിരുന്നതെന്നും നെഹ്റുവിനെക്കാൾ വ്യത്യസ്തമായി ഇന്ദിര ഗാന്ധി ചിന്തിച്ചിരുന്നില്ലെന്നും മോദി ആരോപിച്ചു.

ഒരേ ഉത്പന്നം പല തവണ അവതരിപ്പിച്ചത് കൊണ്ട് കാര്യമില്ലെന്നും കട തുറക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ കട പൂട്ടുന്ന തിരക്കിലാണെന്നും മോദി പരിഹസിച്ചു. കർപ്പൂരി താക്കൂറിനെ കോൺഗ്രസ് അവഗണിക്കുകയായിരുന്നു എന്നാൽ ഒബിസി വിഭാഗത്തെയും അതിപിന്നാക്ക വിഭാഗത്തെയും ബിജെപി ആദരിക്കുകയാണ് ചെയ്യുന്നത്. ഇതിന് ഉദാഹരണമാണ് കർപ്പൂരി താക്കൂറിന് ഭാരത് രത്‌ന നൽകിയതെന്നും മോദി അവകാശപ്പെട്ടു.

logo
The Fourth
www.thefourthnews.in