ട്രാക്കുകള്‍ കീഴടക്കാന്‍ സെമി ഹൈസ്പീഡ് ട്രെയിനുകള്‍; എന്താണ് ആർആർടിഎസ്?

ട്രാക്കുകള്‍ കീഴടക്കാന്‍ സെമി ഹൈസ്പീഡ് ട്രെയിനുകള്‍; എന്താണ് ആർആർടിഎസ്?

ദേശീയ തലസ്ഥാന മേഖലയില്‍ (എൻസിആർ) എട്ട് ആർആർടിഎസ് ഇടനാഴികളാണ് സെമി ഹൈ സ്പീഡ് ട്രെയിനുകള്‍ക്കായി ഒരുങ്ങുന്നത്

രാജ്യത്തെ ആദ്യ സെമി ഹൈസ്പീഡ് പ്രാദേശിക റെയില്‍ സർവീസായ നമോ ഭാരതിലൂടെ റെയില്‍വെ മേഖലയില്‍ പുതിയ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ. ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ആർആർടിഎസ് പാതയില്‍ നിർമ്മാണം പൂർത്തിയായ 17 കിലോ മീറ്ററിലായിരിക്കും ആദ്യ ഘട്ടത്തില്‍ സർവീസ്. ഉത്തർപ്രദേശിലെ സഹിബാബാദ് - ദുഹായ് ഡിപ്പൊ സ്റ്റേഷനുകളെയാണ് ട്രെയിന്‍ ബന്ധിപ്പിക്കുന്നത്. ഇതോടെ രാജ്യത്ത് ആദ്യമായി റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിനും (ആർആർടിഎസ്) തുടക്കമായി.

എന്താണ് ആർആർടിഎസ്

പ്രാദേശികമായി നിർമ്മിച്ച സെമി ഹൈ സ്പീഡ് റെയില്‍വെ സംവിധാനമാണ് ആർആർടിഎസ്. മണിക്കൂറില്‍ 180 കിലോ മീറ്ററായിരിക്കും വേഗത. നഗരങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സർവീസ് ഓരോ 15 മിനുറ്റ് ഇടവേളയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആവശ്യമനുസരിച്ച് ഇത് അഞ്ച് മിനുറ്റ് ഇടവേളയാക്കി ചുരുക്കാനുമാകും.

ട്രാക്കുകള്‍ കീഴടക്കാന്‍ സെമി ഹൈസ്പീഡ് ട്രെയിനുകള്‍; എന്താണ് ആർആർടിഎസ്?
'അസംബന്ധം'; ബിജെപി ബാന്ധവത്തില്‍ ദേവഗൗഡയെ തള്ളി പിണറായി വിജയൻ

ട്രെയിനിനുള്ളിലെ സൗകര്യങ്ങള്‍

വൈഫൈ, ഓരോ സീറ്റിനും പ്രത്യേകം ചാർജിങ് സ്ലോട്ട്, വിശാലമായ ഇരിപ്പിടം, സാധനങ്ങള്‍ വയ്ക്കുന്നതിനായി പ്രത്യേക സംവിധാനം, കോട്ട് ഹാങ്ങറുകള്‍, വെന്‍ഡിങ് മെഷീന്‍ തുടങ്ങിയവയാണ് യാത്രക്കാർക്കായി റെയില്‍വെ ഒരുക്കിയിരിക്കുന്നത്.

ആർആർടിഎസ് ഇടനാഴികളുടെ എണ്ണം

ദേശീയ തലസ്ഥാന മേഖലയില്‍ (എൻസിആർ) എട്ട് ആർആർടിഎസ് ഇടനാഴികളാണ് ഒരുങ്ങുന്നത്. ഇതില്‍ മൂന്ന് ഇടനാഴികള്‍ക്കാണ് ഒന്നാം ഘട്ട നിർമ്മാണത്തില്‍ മുന്‍ഗണന. ഡല്‍ഹി-ഗാസിയാബാദ്-മീററ്റ്, ഡല്‍ഹി-ഗുരുഗ്രാം-എസ്എന്‍ബി-ആല്‍വാർ, ഡല്‍ഹി-പാനിപത് എന്നിവയാണ് മൂന്ന് ഇടനാഴികള്‍.

ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ആർആർടിഎസിന്റെ ചെലവ് 30,000 കോടി രൂപയിലധികമാണ്. ഒരു മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ നിന്ന് മീററ്റിലെത്താനാകുമെന്നാണ് അനുമാനം. 2025 ജൂണോടെ 82 കിലോ മീറ്റർ വരുന്ന പാത പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയാണ് കേന്ദ്രം പങ്കുവയ്ക്കുന്നത്.

logo
The Fourth
www.thefourthnews.in