2047 ഓടെ ഇന്ത്യ വികസിത രാജ്യമാകും; ജാതീയത, വർഗീയത, അഴിമതി എന്നിവയ്ക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്ന് നരേന്ദ്ര മോദി

2047 ഓടെ ഇന്ത്യ വികസിത രാജ്യമാകും; ജാതീയത, വർഗീയത, അഴിമതി എന്നിവയ്ക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്ന് നരേന്ദ്ര മോദി

ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക-സാമ്പത്തിക മേഖലകൾ എന്നിവ ലോകത്തിന് തന്നെ മാതൃകയാകുമെന്ന് പ്രധാനമന്ത്രി

2047 ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ ജാതീയതയും വർഗീയതയ്ക്കും അഴിമതിക്കും 2047 ഓടെ സ്ഥാനമുണ്ടാകില്ലെന്ന് ജി 20 ഉച്ചകോടിക്ക് മുൻപായി വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ നരേന്ദ്ര മോദി വ്യക്തമാക്കി. 2047 വരെയുള്ള സമയം രാജ്യത്ത് പല നേട്ടങ്ങൾക്കുമുള്ള മികച്ച അവസരമാണ്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സാമ്പത്തിക മേഖലകൾ എന്നിവ ലോകത്തിനു തന്നെ മാതൃകയാകും വിധം വികസിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സമീപഭാവിയിൽ ഇന്ത്യ ലോകത്തിലെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നാകുമെന്ന് നരേന്ദ്ര മോദി

'' നൂറുകോടി ദരിദ്രരാണ് രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാലിപ്പോൾ, നൂറുകോടിപ്പേർ അവർ ആഗ്രഹിക്കുന്ന ജീവിതശൈലി പിന്തുടരുന്നവരാണ്. 200 കോടിയിലേറെപ്പേർ സ്വയം പര്യാപ്തരായിക്കഴിഞ്ഞു. അടുത്ത 1000 വർഷത്തേക്കുള്ള സമഗ്രമായ വളർച്ചയുടെ അടിത്തറയിടാൻ ഇന്ത്യക്കാർക്ക് കഴിയും. സമീപഭാവിയിൽ ഇന്ത്യ ലോകത്തിലെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നാകും'' പ്രധാനമന്ത്രി പറഞ്ഞു.

2047 ഓടെ ഇന്ത്യ വികസിത രാജ്യമാകും; ജാതീയത, വർഗീയത, അഴിമതി എന്നിവയ്ക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്ന് നരേന്ദ്ര മോദി
ചീറ്റകൾ ചത്തുപോകുന്നത് സാധാരണം; ഇന്ത്യയുടെ പരിസ്ഥിതിയുമായി പൊരുത്തപ്പെടാൻ ചീറ്റകൾക്ക് കഴിയും: ഗബ്രിയേൽ സിനിംബോ

ജി 20 അധ്യക്ഷസ്ഥാനം രാജ്യത്തിന് നിരവധി നേട്ടങ്ങൾ ഉണ്ടാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. ''ജി 20യിൽ നമ്മുടെ വാക്കുകളും കാഴ്ചപ്പാടും ലോകം കാണുന്നത് കേവലം ആശയങ്ങളായല്ല, ഭാവിയിലേക്കുള്ള റോഡ് മാപ്പായാണ്. ഇന്ത്യയുടെ ജി 20 ആതിഥേയത്വം മൂന്നാംലോക രാജ്യങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു. കശ്മീരിലെയും അരുണാചലിലെയും ജി 20 ഉച്ചകോടികളിൽ പാകിസ്താന്റെയും ചൈനയുടെയും എതിർപ്പുകളും അദ്ദേഹം തള്ളി. രാജ്യത്തിന്റെ എല്ലാ ഭാഗത്തും സമ്മേളനങ്ങള്‍ നടത്തുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ജി 20 യുടെ മന്ത്രിതല യോഗങ്ങളും മറ്റ് യോഗങ്ങളും തലസ്ഥാനമായ ന്യൂഡൽഹിയിൽ മാത്രമല്ല, ഇൻഡോർ, വാരണാസി തുടങ്ങിയ രണ്ടാം, മൂന്നാം നിര നഗരങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നടന്നു. ഹംപി, കേരളം, ഗോവ, കശ്മീർ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലായി ഇരുന്നൂറോളം മേഖലാ യോഗങ്ങളില്‍ ഒരു ലക്ഷത്തിലധികം പ്രതിനിധികള്‍ പങ്കെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in