'പ്രതിപക്ഷം വോട്ടെടുപ്പ് ഭയന്നു'; 
മണിപ്പൂർ അവിശ്വാസപ്രമേയ ചർച്ചയിൽ ചുട്ട മറുപടി നൽകിയെന്ന് പ്രധാനമന്ത്രി

'പ്രതിപക്ഷം വോട്ടെടുപ്പ് ഭയന്നു'; മണിപ്പൂർ അവിശ്വാസപ്രമേയ ചർച്ചയിൽ ചുട്ട മറുപടി നൽകിയെന്ന് പ്രധാനമന്ത്രി

മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്ന ആഗ്രഹം പ്രതിപക്ഷത്തിനുണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി

പാർലമെന്റിലെ അവിശ്വാസപ്രമേയ ചർച്ചയിൽ ഭരണപക്ഷം, പ്രതിപക്ഷത്തിന് ചുട്ടമറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്താകമാനം അശുഭകരമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന പ്രതിപക്ഷനീക്കത്തിന് തിരിച്ചടിനൽകാൻ ഭരണകക്ഷിക്കായെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷം ഇറങ്ങിപ്പോയത് വോട്ടെടുപ്പിനെ ഭയന്നതിനാലാണെന്നും മോദി വ്യക്തമാക്കി.

യഥാർഥത്തിൽ മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്ന ആഗ്രഹം പ്രതിപക്ഷത്തിനുണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി ആരോപിച്ചു. പശ്ചിമബംഗാളിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രതിപക്ഷത്തിനെതിരായ രൂക്ഷവിമർശനം.

'പ്രതിപക്ഷം വോട്ടെടുപ്പ് ഭയന്നു'; 
മണിപ്പൂർ അവിശ്വാസപ്രമേയ ചർച്ചയിൽ ചുട്ട മറുപടി നൽകിയെന്ന് പ്രധാനമന്ത്രി
'മണിപ്പൂർ കത്തുമ്പോൾ പ്രധാനമന്ത്രി തമാശ പറയുന്നു'; ഭാരതമാതാവിനെ കൊലപ്പെടുത്തിയെന്ന പരാമർശം ആവർത്തിച്ച് രാഹുൽ ഗാന്ധി

മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ നേതാക്കൾ പാർലമെന്റിൽ സംസാരിച്ചത് യുക്തിയോടെയായിരുന്നില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''യഥാർഥത്തിൽ അവർക്ക് മണിപ്പൂർ ചർച്ച ചെയ്യണമെന്നേയുണ്ടായിരുന്നില്ല. അതിനാലാണ് അവർ യുക്തിരഹിതമായി സംസാരിച്ചത്. വോട്ടിങ് നടന്നിരുന്നെങ്കിൽ പ്രതിപക്ഷ സഖ്യത്തിന്റെ യഥാർഥചിത്രം പുറത്തുവരുമായിരുന്നു '' -പ്രധാനമന്ത്രി പറഞ്ഞു.

തൃണമൂൽ കോൺഗ്രസിനെതിരെയും പ്രധാനമന്ത്രി ശക്തമായ വിമർശനം ഉന്നയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ രക്തംകൊണ്ടാണ് തൃണമൂൽ കളിച്ചതെന്ന് മോദി പറഞ്ഞു. ജനാധാപത്യത്തിന്റെ ചാമ്പ്യന്മാരായ സ്വയം വാഴ്ത്തുന്നവർ വോട്ടിങ് മെഷീൻ സംവിധാനംപോലും താറുമാറാക്കണമെന്ന നിലയിലാണ് പെരുമാറുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

'പ്രതിപക്ഷം വോട്ടെടുപ്പ് ഭയന്നു'; 
മണിപ്പൂർ അവിശ്വാസപ്രമേയ ചർച്ചയിൽ ചുട്ട മറുപടി നൽകിയെന്ന് പ്രധാനമന്ത്രി
അവിശ്വാസപ്രമേയ ചര്‍ച്ച: രാജ്യം കാത്തിരുന്നത് രാഹുലിനെ കേള്‍ക്കാന്‍; വ്യൂവര്‍ഷിപ്പില്‍ മോദി പിന്നില്‍
logo
The Fourth
www.thefourthnews.in