ചെന്നൈയില്‍ വാഹന പരിശോധനയ്ക്കിടെ 
ഗുണ്ടാ ആക്രമണം: രണ്ടുപേരെ  
പോലീസ് വെടിവച്ച് കൊന്നു

ചെന്നൈയില്‍ വാഹന പരിശോധനയ്ക്കിടെ ഗുണ്ടാ ആക്രമണം: രണ്ടുപേരെ പോലീസ് വെടിവച്ച് കൊന്നു

കൊല്ലപ്പെട്ട രമേശ്, ചോട്ടാ വിനോദ് എന്നിവർ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണ്

തമിഴ്നാട്ടിൽ പോലീസിനെ ആക്രമിച്ച രണ്ട് ഗുണ്ടകളെ വെടിവച്ച് കൊന്നു. ചെന്നൈക്കടുത്ത് ഗുരുവഞ്ചേരിയിൽ ചൊവ്വാഴ്ച പുലർച്ചെ വാഹന പരിശോധനയ്‌ക്കിടെ സബ് ഇൻസ്‌പെക്ടറെ ആക്രമിച്ച നാലംഗ ഗുണ്ടാസംഘത്തിലെ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. മറ്റ് രണ്ടുപേരും ഓടി രക്ഷപെട്ടതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കൊല്ലപ്പെട്ട രമേശ് (35) ചോട്ടാ വിനോദ് (32) എന്നിവർ നിരവധി പോലീസ് കേസുകളിലെ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.

ആക്രമിച്ചശേഷം കടന്നുകളയാൻ ശ്രമിച്ചപ്പോൾ പോലീസ് വെടിയുതിർക്കുകയായിരുന്നു

ആക്രമണത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ - പുലർച്ചെ മൂന്നരയോടെ ഇൻസ്പെക്ടർ മുരുകേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗുരുവഞ്ചേരിയിൽ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ അമിതവേഗത്തിലെത്തിയ കറുത്ത സ്കോഡ കാർ സബ് ഇൻസ്പെക്ടർ ശിവഗുരുനാഥനെ ഇടിക്കാൻ ശ്രമിച്ചു. പോലീസ് ജീപ്പുമായി കൂട്ടിയിടിച്ച കാറിൽ നിന്നും നാലുപേർ പുറത്തേക്ക് ചാടി. ഇവർ ആക്രമിച്ചശേഷം കടന്നുകളയാൻ ശ്രമിച്ചപ്പോൾ പോലീസ് വെടിയുതിർക്കുകയായിരുന്നു. വെടികൊണ്ട ഇരുവരെയും ചെങ്കൽപ്പട്ട് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ചെന്നൈയില്‍ വാഹന പരിശോധനയ്ക്കിടെ 
ഗുണ്ടാ ആക്രമണം: രണ്ടുപേരെ  
പോലീസ് വെടിവച്ച് കൊന്നു
മണിപ്പൂർ ലൈഗികാതിക്രമം: അതിജീവിതമാരെ ചോദ്യം ചെയ്യുന്നതിൽ നിന്ന് സിബിഐയെ താത്കാലികമായി വിലക്കി സുപ്രീംകോടതി

കൊല്ലപ്പെട്ട ചോട്ടാ വിനോദ്, കൊലപാതകം ഉൾപ്പെടെ അൻപതിൽ അധികം കേസുകളിലെ മുഖ്യപ്രതിയാണ്. ഇയാൾക്കെതിരെ 16 കൊലപാതക കേസുകളും 10 വധശ്രമങ്ങളും ഗുണ്ടായിസം, കവർച്ച എന്നിങ്ങനെ ഇരുപതിലധികം കേസുകളുമുണ്ട്. ആറ് കൊലപാതകം, ഏഴ് വധശ്രമം, എട്ട് ഗുണ്ടായിസം എന്നിവയുൾപ്പെടെ 20 ഓളം കേസുകൾ രമേശിനെതിരെയും നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റ സബ് ഇൻസ്പെക്ടർ ശിവഗുരുനാഥനെ ക്രോംപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട മറ്റ് രണ്ട് കുറ്റവാളികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in