പ്രഗ്യാ സിങിനെ ബിജെപിക്കുപോലും സഹിക്കാനാകുന്നില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് മാറ്റിനിർത്തി

പ്രഗ്യാ സിങിനെ ബിജെപിക്കുപോലും സഹിക്കാനാകുന്നില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് മാറ്റിനിർത്തി

വിവാദങ്ങൾ ക്ഷണിച്ചുവരുത്താൻ സാധ്യതയുള്ളതുകൊണ്ട് പ്രഗ്യാസിങ്ങിനുവേണ്ടി കാത്തിരിക്കേണ്ടതില്ലെന്ന് സ്ഥാനാർഥികൾക്ക് നിർദേശം

മലേഗാവ് സ്‌ഫോടനത്തിൽ കുറ്റാരോപിതയായ ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂറിനെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് ഒഴിവാക്കി ബിജെപി. പ്രഗ്യ പ്രചാരണത്തിലിറങ്ങുന്നതിലൂടെ അനാവശ്യ വിവാദങ്ങളുണ്ടാകുമെന്നതിനാലാണ് ബിജെപിയുടെ ഈ തീരുമാനം. 2019ൽ ഭോപ്പാലിൽനിന്നാണ് പ്രഗ്യാസിങ് ഠാക്കൂർ പാര്ലമെന്റിലേക്കെത്തുന്നത്. ഇന്ത്യയില്‍ ഹിന്ദുത്വ ഭീകരവാദം നിലനില്‍ക്കുന്നുവെന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് പ്രഗ്യയുടെ സ്ഥാനാര്‍ഥിത്വമെന്ന് അന്ന് പ്രധാനമന്ത്രി തന്നെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പ്രഗ്യാ സിങിനെ ബിജെപിക്കുപോലും സഹിക്കാനാകുന്നില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് മാറ്റിനിർത്തി
'രാജ്യത്തെ വിഭജിച്ചു, കൊലപെടുത്താൻ ഗോഡ്സെയ്ക്ക് കാരണമുണ്ട്', ഗാന്ധിവധത്തെ വീണ്ടും ന്യായീകരിച്ച് ബിജെപി എംപി പ്രഗ്യാസിങ്

ഭോപ്പാലിൽ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെ 3.65 ലക്ഷം വോട്ടിനാണ് പ്രഗ്യ തോൽപ്പിച്ചത്. ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്നേഹിയാണെന്ന പ്രഗ്യയുടെ വിവാദ പ്രസ്താവന വരുന്നത് തിരഞ്ഞെടുക്കപ്പെട്ട് കേവസം ആറ് മാസത്തിനുശേഷം 2019 നവംബറിലായിരുന്നു. ലോക്സഭയിൽ പ്രതിസന്ധിയിലായ ബിജെപിക്ക് പ്രഗ്യയെ പ്രതിരോധകാര്യ പാർലമെന്ററി സമിതിയിൽനിന്ന് മാറ്റിനിർത്തേണ്ടി വന്നു. ആ സമിതിയിലേക്ക് പ്രഗ്യയെ നാമനിർദേശം ചെയ്ത് എട്ട് ദിവസം കഴിയുമ്പോയിരുന്നു മാറ്റിനിർത്താനുള്ള തീരുമാനമെടുക്കേണ്ടി വന്നത്.

ബിജെപിയെ വലിയതോതിൽ പ്രതിരോധത്തിലാക്കിയ ഈ വിവാദ പരാമർശത്തിനുശേഷം സംഘടനയുടെ മുഖമായി പ്രഗ്യ ഉണ്ടായിരുന്നില്ല. മധ്യപ്രദേശ് ദിവസങ്ങൾക്കുള്ളിൽ പോളിങ് ബൂത്തിലേക്ക് പോകുന്ന ഈ പ്രചാരണകാലത്തും പ്രഗ്യ സ്വന്തം മണ്ഡലത്തിലുണ്ടായിരുന്നില്ല. മലേഗാവ് സ്‌ഫോടനക്കേസിന്റെ ഭാഗമായി മുംബൈയിലായിരുന്നു. തിരിച്ചെത്തുമ്പോഴേക്കും പരസ്യപ്രചാരണം അവസാനിച്ചിരുന്നിരുന്നു.

വിവാദങ്ങൾ ക്ഷണിച്ചുവരുത്താൻ സാധ്യതയുള്ളതുകൊണ്ട് പ്രഗ്യയ്ക്കു വേണ്ടി കാത്തിരിക്കേണ്ടതില്ലെന്ന് സ്ഥാനാർതികൾക്ക് നിർദേശം നൽകിയിരുന്നുവെന്നാണ് ബിജെപി വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം. താരപ്രചാരകരുടെ പട്ടികയിൽ പ്രഗ്യയെ ബിജെപി ഉൾപ്പെടുത്തിയിരുന്നില്ല. പ്രഗ്യ അനാവശ്യ ശ്രദ്ധ നേടാനുള്ള സാധ്യത മുന്നിൽ കണ്ടായിരുന്നു പട്ടിക തയാറാക്കിയ കമ്മിറ്റിയുടെ ഈ തീരുമാനം. ഇതാദ്യമായല്ല പ്രഗ്യയെ പ്രചാരകരുടെ പട്ടികയിൽനിന്ന് തഴയുന്നത്. നേരത്തെ മധ്യപ്രദേശിൽ നടന്ന ഉപതിരഞ്ഞെടുപ്പിലെ പ്രചാരകരുടെ പട്ടികയിൽ പ്രഗ്യ ഉണ്ടായിരുന്നില്ല.

പ്രഗ്യാ സിങിനെ ബിജെപിക്കുപോലും സഹിക്കാനാകുന്നില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് മാറ്റിനിർത്തി
"വിദേശ വനിതയ്ക്ക് ജനിച്ച ഒരാൾക്ക് രാജ്യസ്നേഹിയാകാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി തെളിയിച്ചു": പ്രഗ്യാ സിങ് താക്കൂർ

എന്നാൽ എല്ലാ നേതാക്കളും പ്രചാരണപ്രവർത്തനങ്ങളുടെ തിരക്കിലാണെന്നും ഏതെങ്കിലും നേതാക്കളില്ലെങ്കിൽ അത് അവരുടെ വ്യക്തിപരമായ കാരണം കൊണ്ടുമാത്രമാണെന്നുമാണ് ബിജെപിയുടെ ഔദ്യോഗിക വക്താക്കൾ അറിയിച്ചത്. പ്രഗ്യാസിങ് നിരന്തരം വിവാദ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് നിരവധി തവണ സ്വയം നിയന്ത്രിക്കാൻ പാർട്ടി അവർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ അത് മുഖവിലയ്‌ക്കെടുക്കാൻ പ്രഗ്യ തയ്യാറാകാത്തതിനെത്തുടർന്നാണ് പ്രധാനപരിപാടികളിൽനിന്ന് മാറ്റിനിർത്താൻ ബിജെപി നിർബന്ധിതമായത്.

മുംബൈ ഭീകരാക്രമണത്തിൽ മഹാരാഷ്ട്ര എടിഎസ് തലവൻ ഹേമന്ത് കർക്കറെ കൊല്ലപ്പെട്ടപ്പോൾ പ്രഗ്യ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. തന്റെ ശാപം കൊണ്ടാണ് കർക്കറെ മരിച്ചതെന്നായിരുന്നു പ്രഗ്യ പറഞ്ഞത്. മലേഗാവ് സ്‌ഫോടനക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി തന്നെ മാനസികമായി ഏറെ ബുദ്ധിമുട്ടിച്ച കർക്കറയെ താൻ ശപിച്ചതു കാരണമാണ് കൊല്ലപ്പെട്ടതെന്നായിരുന്നു പ്രഗ്യാസിങ്ങിന്റെ പ്രതികരണം. ഗോഡ്സെയെ രാജ്യസ്നേഹിയാക്കിയതിലും കർക്കറെയെക്കുറിച്ച് പറഞ്ഞതിലും പ്രഗ്യാസിങ് പിന്നീട് മാപ്പ് പറഞ്ഞിരുന്നു.

പ്രഗ്യാ സിങിനെ ബിജെപിക്കുപോലും സഹിക്കാനാകുന്നില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് മാറ്റിനിർത്തി
വിദ്വേഷ പരാമർശത്തിൽ പ്രഗ്യാ സിങ്ങിനെതിരെ കേസ്; ബിജെപി എംപിക്കെതിരെ നിയമനടപടിക്ക് കോൺഗ്രസ്
logo
The Fourth
www.thefourthnews.in