പ്രജ്വൽ രേവണ്ണ
പ്രജ്വൽ രേവണ്ണ

ലൈംഗിക പീഡനക്കേസ്: പ്രജ്വല്‍ രേവണ്ണ കീഴടങ്ങുന്നു, മേയ് 31ന് ജര്‍മനിയില്‍നിന്ന് ബെംഗളൂരുവിലെത്തും

നയതന്ത്ര പരിരക്ഷ ഇല്ലാതാകുമെന്ന സാഹചര്യം വന്നതോടെയാണ് പ്രജ്വല്‍ രേവണ്ണ കീഴടങ്ങാനുള്ള ഒരുക്കം തുടങ്ങിയിരിക്കുന്നത്

ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെട്ട കര്‍ണാടക ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ കീഴടങ്ങുന്നു. ജര്‍മനയിലുള്ള പ്രജ്വല്‍ മേയ് 31ന് രാവിലെ പത്തിന് പ്രത്യേക അന്വേഷണസംഘം മുന്‍പാകെ കീഴടങ്ങും. പ്രജ്വല്‍ രേവണ്ണ തന്നെയാണ് ഇക്കാര്യം ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോട് ഇക്കാര്യം അറിയിച്ചത്.

ഹാസന്‍ കേന്ദ്രീകരിച്ച് നടന്ന ഗൂഡാലോചനയാണ് തനിക്കെതിരെയുള്ള കേസുകള്‍ക്ക് ആധാരമെന്ന് പ്രജ്വല്‍ വീഡിയോ സന്ദേശത്തിൽ പറയുന്നു. ഏപ്രില്‍ 26നുള്ള ജര്‍മന്‍ യാത്ര മുന്‍ നിശ്ചയ പ്രകാരം നടന്നതാണ്. ജര്‍മനിയിലെത്തി മൂന്നു ദിവസം കഴിഞ്ഞു സമൂഹ മാധ്യമങ്ങളിലൂടെയാണ് കര്‍ണാടകയില്‍ നടന്ന സംഭവങ്ങളും മറ്റും അറിഞ്ഞത്. കേസ് കെട്ടിച്ചമച്ചതാണ്, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘത്തോട് സമയം ചോദിച്ചിരിന്നു. അഭിഭാഷകന്‍ മുഖേന ഈ ആവശ്യം നിയമപരമായി തന്നെ അറിയിച്ചിരുന്നെകിലും അവര്‍ സമയം തന്നില്ല. വിഷാദ രോഗം ബാധിച്ചതിനാല്‍ ജര്‍മനിയില്‍ സമ്പര്‍ക്ക രഹിത ചികിത്സയിലായിരുന്നെന്നും പ്രജ്വല്‍ രേവണ്ണ വീഡിയോ സന്ദേശത്തില്‍ വിശദമാക്കുന്നു.

''എന്നെ അവിശ്വസിക്കേണ്ട, 31 ന് രാവിലെ 10നു ഞാന്‍ അന്വേഷണസംഘത്തിനുമുന്നില്‍ ഉണ്ടാകും. അന്വേഷണ സംഘത്തോട് സഹകരിക്കും, എനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്, ഇത് എനിക്കെതിരായ കള്ളക്കേസുകളാണ്,'' പ്രജ്വല്‍ പറഞ്ഞു.

ഹാസൻ കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് തനിക്കെതിരായ കേസുകൾക്കാധാരം. ഏപ്രിൽ 26 ലെ ജർമനി യാത്ര മുൻ നിശ്ചയപ്രകാരം നടന്നതാണ്. ജർമനിയിലെത്തി മൂന്നുദിവസം കഴിഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെയാണ് കർണാടകയിലെ സംഭവങ്ങൾ അറിഞ്ഞത്. കേസ് കെട്ടിച്ചമച്ചതാണ്. ചോദ്യം ചെയ്യലിനു ഹാജരാകാൻ അന്വേഷണ സംഘത്തോട് സമയം ചോദിച്ചിരിന്നു. അഭിഭാഷകൻ മുഖേന ഈ ആവശ്യം നിയമപരമായി തന്നെ അറിയിച്ചിരുന്നെകിലും അവർ സമയം തന്നില്ല. വിഷാദരോഗം ബാധിച്ചതിനാൽ ജർമനിയിൽ സമ്പർക്കരഹിത ചികിത്സയിലായിരുന്നെന്നും പ്രജ്വൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

നയതന്ത്ര പരിരക്ഷ ഇല്ലാതാകുമെന്ന സാഹചര്യം വന്നതോടെയാണ് പ്രജ്വല്‍ രേവണ്ണ കീഴടങ്ങാനുള്ള ഒരുക്കം തുടങ്ങിയിരിക്കുന്നത്. പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിരുന്നു. മന്ത്രാലയം ഇതിനുള്ള നടപടികള്‍ ആരംഭിക്കുകയും പ്രജ്വലിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രജ്വല്‍ കീഴടങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചു ഒളിവില്‍നിന്ന് പുറത്തു വന്നത്.

നിലവില്‍ മൂന്നു ലൈംഗികാതിക്രമ കേസുകളാണ് പ്രജ്വലിന്റെ പേരില്‍ കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രജ്വലിനെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടകയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും സജ്ജമായിരിക്കുകയാണ് അന്വേഷണ സംഘം. ഏതു വിമാനത്താവളത്തില്‍ എപ്പോള്‍ എത്തിച്ചേരുമെന്ന് പ്രജ്വല്‍ വ്യക്തമാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രജ്വല്‍ രേവണ്ണയ്ക്ക് എതിരായ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജെഡിഎസ് എംഎല്‍എയും പ്രജ്വലിന്റെ പിതാവുമായ എച്ച് ഡി രേവണ്ണയെ അറസ്റ്റ് ചെയ്തിന് പിന്നാലെയാണ് ഹാസന്‍ എംപി കീഴടങ്ങുമെന്ന് അഭ്യൂഹം ശക്തമായിരുന്നു.. ലൈംഗികാതിക്രമ പരാതി ഉയര്‍ന്നതിന് പിന്നാലെ നയതന്ത്ര പാസ്പോര്‍ട്ട് ഉപയോഗിച്ച് ജര്‍മനിയിലേക്ക് കടന്ന പ്രജ്വല്‍ ഞായറാഴ്ച തിരിച്ചെത്തുമെന്നാണ് കരുതുന്നത്. പ്രജ്വലിന്റെ ജാമ്യഹര്‍ജി കോടതി തള്ളിയതിനാല്‍ ഇന്ത്യയില്‍ എത്തിയാലുടനെ അറസ്റ്റുണ്ടാകും. പ്രജ്വലിനായി കഴിഞ്ഞ ദിവസം എസ്എടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

 പ്രജ്വൽ രേവണ്ണ
പ്രജ്വല്‍ രേവണ്ണ, ബ്രിജ്ഭൂഷണ്‍... എന്‍ഡിഎ സ്ഥാനാർഥിപ്പട്ടികയും പരിഹാസ്യമാകുന്ന 'ബേഠി ബച്ചാവോ'യും

പ്രജ്വല്‍ കീഴടങ്ങി നിയമനടപടിക്ക് വിധേയനാകണമെന്ന് ജെഡിഎസും ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ എച്ച് ഡി കുമാര സ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പ്രജ്വലിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഹാസന്‍ എംപിയുടെ മടക്കമെന്നാണ് റിപ്പോര്‍ട്ട്.

 പ്രജ്വൽ രേവണ്ണ
പ്രജ്വൽ രേവണ്ണ അയോഗ്യൻ; ജെഡിഎസിന് ലോക്സഭയിൽ പ്രാതിനിധ്യം നഷ്ടമായി

പ്രജ്വല്‍ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ മൂവായിരത്തിലധികം വീഡിയോകള്‍ ഏപ്രില്‍ ഇരുപത്തിയെട്ടിനാണ് പുറത്തുവരുന്നത്. ഹാസനില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി കൂടിയായ പ്രജ്വലിനെതിരെയുള്ള പരാതികള്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. സംഭവം വിവാദമായതോടെ, കര്‍ണാടകയിലെ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ഏപ്രില്‍ 26ന് തൊട്ടടുത്ത ദിവസം പ്രജ്വല്‍ രാജ്യം വിടുകയായിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ സംഭവം അന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിച്ചത്. കേസ് അന്വേഷിക്കുന്ന നിലവിലുള്ള 21 അംഗ എസ്‌ഐടിയില്‍ ചേരാന്‍ ഒരു പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥരെ കൂടി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

logo
The Fourth
www.thefourthnews.in