'ആ ചിത്രം കേരളത്തിലെ ചായവിൽപ്പനക്കാരൻ , പറഞ്ഞത് ആംസ്ട്രോങിന്റെ കാലത്തുള്ള തമാശ' ; വിശദീകരണയുമായി പ്രകാശ് രാജ്

'ആ ചിത്രം കേരളത്തിലെ ചായവിൽപ്പനക്കാരൻ , പറഞ്ഞത് ആംസ്ട്രോങിന്റെ കാലത്തുള്ള തമാശ' ; വിശദീകരണയുമായി പ്രകാശ് രാജ്

പ്രകാശ് രാജ് ചന്ദ്രയാൻ ദൗത്യത്തെയും ഐഎസ്‌ആർഒയെയും ആക്ഷേപിച്ചെന്നായിരുന്നു നെറ്റിസൺ വാദം

സമൂഹ മാധ്യമ പോസ്റ്റിലൂടെ ഐഎസ്ആർഓയുടെ ചന്ദ്രയാൻ ദൗത്യത്തെ ആക്ഷേപിച്ചെന്ന വാദത്തിനുമറുപടിയുമായി നടൻ പ്രകാശ് രാജ്. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് വിവാദമായ പോസ്റ്റിനെതിരെ നടന്റെ പ്രതികരണവും വിശദീകരണവും. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ നിന്നെടുത്ത ആദ്യ ചിത്രം എന്ന തലക്കെട്ടോടെ ചായ വില്പനക്കാരന്റെ വേഷത്തിലുള്ള ഒരാളുടെ കാരിക്കേച്ചർ ആയിരുന്നു പ്രകാശ് രാജ് എക്‌സിൽ പോസ്റ്റ് ചെയ്തത്. ഇത് പ്രധാനമന്ത്രിയെയും ഐഎസ്‌ആർഓയേയും അധിക്ഷേപിക്കലായാണ് നെറ്റിസൺ വിലയിരുത്തിയത്.

ഇതിനു പിന്നാലെയാണ് നടൻ വിശദീകരവുമായി എത്തിയത്. "ചിത്രത്തിൽ ഉള്ളത് കേരളത്തിൽ നിന്നുള്ള ചായ വില്പനകാരനാണ്. നീൽ ആസ്ട്രോങ്ങിന്റെ കാലത്തെ പ്രചാരത്തിലുള്ള തമാശയാണ് പറയാൻ ശ്രമിച്ചത്. വിദ്വേഷം പ്രചരിപ്പിക്കുന്നവർ അതിനുള്ളതേ കാണൂ. ഒരു തമാശ പോലും മനസിലാക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളാണ് ഏറ്റവും വലിയ തമാശ. നിങ്ങൾ ഏതു ചായ വില്പനക്കാരനായാണ് കണ്ടത് ? " ജസ്റ്റ് ആസ്കിങ് എന്ന പതിവ് ഹാഷ്ടാഗോടെയാണ് നടന്റെ എക്സ് പോസ്റ്റ്.

'ആ ചിത്രം കേരളത്തിലെ ചായവിൽപ്പനക്കാരൻ , പറഞ്ഞത് ആംസ്ട്രോങിന്റെ കാലത്തുള്ള തമാശ' ; വിശദീകരണയുമായി പ്രകാശ് രാജ്
ചന്ദ്രയാൻ ദൗത്യത്തെ ആക്ഷേപിച്ചെന്ന് നെറ്റിസൺ; നടൻ പ്രകാശ് രാജിനെതിരെ വിമർശനം

എവിടെ ചെന്നാലും അവിടെ ഒരു മലയാളി കാണുമെന്നും ചന്ദ്രനിൽ ആദ്യം കാലുകുത്തിയ നീൽ ആസ്‌ട്രോങിനെ വരവേറ്റത് മലയാളി ചായക്കടക്കാരനാണെന്നുമുള്ള പഴയകാല തമാശ അടിസ്ഥാനമാക്കിയായിരുന്നു തന്റെ പോസ്റ്റ് എന്നാണ് പ്രകാശ് രാജ് വിശദീകരിച്ചത്. മടക്കി കുത്തിയ കൈലി മുണ്ടും ഷർട്ടുമണിഞ്ഞു കേരളീയ ശൈലിയിൽ ചായ അടിക്കുന്ന ആളിന്റെ ചിത്രം റീപോസ്റ്റ് ചെയ്തായിരുന്നു നടന്റെ മറുപടി . വീശി അടിച്ചു ചായ ഉണ്ടാക്കുന്ന രീതി കേരളത്തിൽ മാത്രം പ്രചാരത്തിലുള്ളതാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ചായ പ്രേമികളെ ഏറെ ആകർഷിക്കുന്നതാണ് ചായയുടെ രുചി കൂട്ടുന്ന ഈ മലയാളി സ്റ്റൈൽ. പ്രകാശ് രാജിന്റെ വിശദീകരണത്തോടെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ് ചായ മേക്കിങ്ങിലെ മലയാളി ശൈലി.

logo
The Fourth
www.thefourthnews.in