നരേന്ദ്രമോദി
നരേന്ദ്രമോദി

സിഎഎ പ്രാബല്യത്തില്‍; നിയമഭേദഗതി ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു

നിയമം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ മോദി തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും അല്ലാതെ തന്നെ വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു

പൗരത്വ ഭേദഗതി നിയമം (സി എ എ) നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിയമം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്‌ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും അല്ലാതെ തന്നെ വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് വിവാദ നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്തത്. വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

നരേന്ദ്രമോദി
തിരിച്ചടിയോ ആശ്വാസമോ? തിരഞ്ഞെടുപ്പ് ബോണ്ട് ഏത് പാര്‍ട്ടിക്ക് കിട്ടിയെന്നത് സംബന്ധിച്ച വിവരം നാളെയും ലഭിക്കില്ല

2019ലാണ് പാർലമെന്റിന്റെ ഇരു സഭകളും പൗരത്വ ഭേദഗതി ബിൽ പാസാക്കുന്നത്. നിയമത്തിലെ ചട്ടങ്ങളാണ് ഇന്ന് വിജ്ഞാപനം ചെയ്തത്. ഇതിനുള്ള നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൂര്‍ത്തിയാക്കിയതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങൾ ഒഴികെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതാണ് നിയമം. ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കിയുള്ള നിയമത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്തുണ്ടായത്. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ സംഘപരിവാര്‍ നടത്തിയ നീക്കങ്ങള്‍ 2020ല്‍ ദില്ലിയില്‍ വലിയ കലാപമായും മാറി.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങൾ ഒഴികെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതാണ് നിയമം. ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കിയുള്ള നിയമത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്തുണ്ടായത്.

നാലുവർഷം മുൻപ് ബിൽ പാസാക്കിയിരുന്നെങ്കിലും കടുത്ത എതിർപ്പിനെത്തുടർന്ന് നീട്ടിവെക്കുകയായിരുന്നു. ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാത്തതിനാൽ ഇതുവരെ നിയമം നടപ്പാക്കിയിട്ടില്ലായിരുന്നു. ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാനുള്ള സമയപരിധി പാർലമെന്റിനോട് നിരവധി തവണ നിയമ മന്ത്രാലയം നീട്ടിച്ചോദിച്ചിരുന്നു, എന്നാൽ കോവിഡ് പ്രതിസന്ധിയുൾപ്പടെ ചൂണ്ടിക്കാട്ടി നിയമം നടപ്പാക്കുന്നതിനു മെല്ലെപ്പോക്ക് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധങ്ങൾ.

2014 ഡിസംബര്‍ 31ന്‌ മുമ്പ് ഇന്ത്യയിലേക്ക് വന്നവർക്കാണ് സിഎഎ പ്രകാരം പൗരത്വം നൽകുക. പൗരത്വ ഭേദഗതി ബില്ല് നിയമയായതിനെത്തുടർന്ന് സുപ്രീംകോടതി ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശം പുറപ്പെടുവിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, സർക്കാർ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. ബില്ലവതരിപ്പിച്ച് അഞ്ച് വർഷങ്ങൾക്കു ശേഷമാണ് കേന്ദ്രം മാർഗനിർദേശം അവതരിപ്പിച്ചിരിക്കുന്നത്.

ഓൺലൈൻ വഴി ആളുകൾക്ക് പൗരത്വം അപേക്ഷിക്കാം. അപേക്ഷക്കാനുള്ള ഓൺലൈൻ സംവിധാനങ്ങൾ ജനുവരിയിൽ തന്നെ തയ്യാറായതായുള്ളവാർത്തകൾ വന്നിരുന്നു. ഓരോരുത്തർക്കും തങ്ങളുടെ മൊബൈൽ ഫോണുകളിലൂടെ തന്നെ പൗരത്വം അപേക്ഷിക്കാനുള്ള സൗകര്യമുണ്ടന്നാണ് സർക്കാർ പറയുന്നത്.

ഓൺലൈൻ വഴി ആളുകൾക്ക് പൗരത്വം അപേക്ഷിക്കാം. അപേക്ഷക്കാനുള്ള ഓൺലൈൻ സംവിധാനങ്ങൾ ജനുവരിയിൽ തന്നെ തയ്യാറായതായുള്ളവാർത്തകൾ വന്നിരുന്നു. ഓരോരുത്തർക്കും തങ്ങളുടെ മൊബൈൽ ഫോണുകളിലൂടെ തന്നെ പൗരത്വം അപേക്ഷിക്കാനുള്ള സൗകര്യമുണ്ടന്നാണ് സർക്കാർ പറയുന്നത്. ആളുകൾക്ക് പ്രത്യേകിച്ച് രേഖകളൊന്നുമില്ലാതെ തന്നെ ഓൺലൈൻ വഴി അപേക്ഷിക്കാം. 2014 ന് ശേഷമുള്ള ആളുകൾ അപേക്ഷിച്ചാൽ അവരെ പുതിയ നിയമമനുസരിച്ച് കൈകാര്യം ചെയ്യുമെന്നും കേന്ദ്രസർക്കാർ സ്രോതസുകൾ ഉദ്ദരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2019 ഡിസംബർ 9ന് പാസാക്കിയ നിയമമനുസരിച്ച് പാകിസ്താൻ അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക്കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് പൗരത്വം നൽകുകയാണ് നിയമത്തിന്റെ ഉദ്ദേശം. ഈ വിഭാഗങ്ങൾ മേൽപ്പറഞ്ഞ രാജ്യങ്ങളിൽ മതപരമായ അടിച്ചമർത്തലുകൾ നേരിടുന്നതിനാലാണ്ഇന്ത്യ ഇവർക്ക് പൗരത്വം നൽകുന്നത് എന്നാണ് നിയമത്തിൽ പറയുന്നത്.

logo
The Fourth
www.thefourthnews.in