ബജറ്റ് ലക്ഷ്യത്തിന് തൊട്ടരികെ;  
കുതിച്ചു പാഞ്ഞ് വരുമാനം;  നേട്ടം കൊയ്ത് ഇന്ത്യന്‍ റെയില്‍വേ

ബജറ്റ് ലക്ഷ്യത്തിന് തൊട്ടരികെ; കുതിച്ചു പാഞ്ഞ് വരുമാനം; നേട്ടം കൊയ്ത് ഇന്ത്യന്‍ റെയില്‍വേ

നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ലക്ഷ്യമായ 2.3 ലക്ഷം കോടി രൂപയില്‍ 81ശതമാനം വരുമാനം ഇതിനോടകം റെയില്‍വേ നേടിക്കഴിഞ്ഞു

വരുമാന നേട്ടത്തില്‍ വമ്പന്‍ കുതിച്ചു ചാട്ടവുമായി ഇന്ത്യന്‍ റെയില്‍വേ. ജനുവരി 18 വരെയുള്ള സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം ചരക്ക്, പാസഞ്ചര്‍ വരുമാനം 28 ശതമാനം വര്‍ധിച്ച് 1.9 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വരുമാനം 1.3 ലക്ഷം കോടി രൂപയില്‍ താഴെയായിരുന്നു.

സിമന്റ്, കല്‍ക്കരി, രാസവസ്തുക്കള്‍ എന്നിവയുടെ ഉയര്‍ന്ന ചരക്ക് നീക്കമാണ് ഇന്ത്യന്‍ റെയില്‍വേയുടെ വരുമാന വര്‍ധനവിന്റെ പ്രധാന കാരണം. ചരക്ക് നീക്കത്തിനുള്ള ഉയര്‍ന്ന ആവശ്യം പരിഹരിക്കാന്‍ പ്രതിമാസം 2,000 വാഗണുകള്‍ കൂട്ടിച്ചേര്‍ക്കാനും റെയില്‍വേ നടപടി എടുത്തിരുന്നു.

സിമന്റ്, കല്‍ക്കരി, രാസവസ്തുക്കള്‍ എന്നിവയുടെ ഉയര്‍ന്ന ചരക്ക് നീക്കമാണ് ഇന്ത്യന്‍ റെയില്‍വേയുടെ വരുമാന വര്‍ധനവിന്റെ പ്രധാന കാരണം

നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ലക്ഷ്യമായ 2.3 ലക്ഷം കോടി രൂപയില്‍ 81ശതമാനം വരുമാനം ഇതിനോടകം റെയില്‍വേ നേടിക്കഴിഞ്ഞു. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മുഴുവന്‍ വര്‍ഷ ലക്ഷ്യം കൈവരിക്കാന്‍ തയ്യാറെടുക്കുകയാണ് റെയില്‍വേ. എന്നാല്‍ ഫെബ്രുവരി ഒന്നിന് അടുത്ത ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ടാര്‍ജറ്റ് ഇനിയും ഉയര്‍ന്നേക്കാം

ബജറ്റ് ലക്ഷ്യത്തിന് തൊട്ടരികെ;  
കുതിച്ചു പാഞ്ഞ് വരുമാനം;  നേട്ടം കൊയ്ത് ഇന്ത്യന്‍ റെയില്‍വേ
ഇന്ത്യൻ റെയിൽവേയുടെ സ്വന്തം മാരുതി സുസുകി!

യാത്രക്കാരില്‍ നിന്നുള്ള ടിക്കറ്റ് വരുമാനത്തിലും റെക്കോഡ് നേട്ടമാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ചത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജനുവരി 18 വരെ യാത്രക്കാരില്‍ നിന്ന് മാത്രമുള്ള വരുമാനം 52,000 കോടി രൂപയാണ്. 2018-19 കാലയളവിലായിരുന്നു യാത്രക്കാരില്‍ നിന്നുള്ള വരുമാനത്തില്‍ റെയില്‍വേ റെക്കോഡ് കളക്ഷന്‍ നേടിയിരുന്നത്. 51,000 കോടിയാണ് അന്ന് റെയില്‍വേ കളക്ഷന്‍ നേടിയത്. ആ സാമ്പത്തിക വര്‍ഷത്തില്‍ ചരക്ക് ഗതാഗത വരുമാനം 15.6 ശതമാനം വര്‍ധിച്ച് 1.3 ലക്ഷം കോടി രൂപയായിരുന്നു.

ചരക്ക് ഗതാഗതത്തിന്റെ വിവിധ വിഭാഗങ്ങളിലും വന്‍ കുതിച്ചുചാട്ടമുണ്ടായെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇരുമ്പയിരിന്റെ കാര്യത്തില്‍, ലോഡിംഗ് പ്രതിദിനം 108 റേക്കുകളില്‍ നിന്ന് ഇപ്പോള്‍ 117 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്തുടനീളം 530 റേക്ക് കല്‍ക്കരിയാണ് കയറ്റി അയക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 465 റേക്കുകളായിരുന്നു.

logo
The Fourth
www.thefourthnews.in