യുപിയിൽ പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്; കൂറുമാറ്റഭീഷണിയിൽ എസ്‌പി, ചീഫ് വിപ്പ് രാജിവച്ചു

യുപിയിൽ പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്; കൂറുമാറ്റഭീഷണിയിൽ എസ്‌പി, ചീഫ് വിപ്പ് രാജിവച്ചു

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ ഒരു സ്ഥാനാർഥിക്ക് 37 ആദ്യ പരിഗണനാ വോട്ടുകളെങ്കിലും ലഭിക്കണം

ഉത്തർപ്രദേശിലെ പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്. ബിജെപിയും പ്രതിപക്ഷമായ എസ്‌പിയുമാണ് മത്സരരംഗത്തുള്ളത്. നിലവിലെ സാഹചര്യത്തിൽ, സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ഏഴുപേരെയും പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിക്ക് മൂന്നുപേരെയുമാണ് രാജ്യസഭയിലെത്തിക്കാനാവുക. എന്നാൽ എട്ടാമതൊരു സ്ഥാനാർഥിയെക്കൂടി ബിജെപി നിർത്തിയിട്ടുണ്ട്. എട്ട് എംഎൽഎമാർ കൂറുമാറ്റ ഭീഷണി ഉയർത്തിയതിനുപിന്നാലെ എസ്‌പി ചീഫ് വിപ്പ് സ്ഥാനം മനോജ് പാണ്ഡെ രാജിവച്ചുവെച്ചുവെന്നാണ് യുപിയിൽനിന്ന് വരുന്ന ഏറ്റവും പുതിയ വാർത്ത.

യുപിയിൽ പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്; കൂറുമാറ്റഭീഷണിയിൽ എസ്‌പി, ചീഫ് വിപ്പ് രാജിവച്ചു
പ്രിയങ്ക ഇടപെട്ടു, യുപി 'ഇന്ത്യ'യില്‍ ധാരണ; കോണ്‍ഗ്രസ് 17 സീറ്റില്‍, എസ്പി 63

മുൻ കേന്ദ്ര മന്ത്രി ആർപിഎൻ സിങ്, മുൻ എംപി ചൗധരി തജ്‌വീർ സിങ്, ഉത്തർപ്രദേശ് പാർട്ടി ജനറൽ സെക്രട്ടറി അമ്രപാൽ മൗര്യ, മുൻ സംസ്ഥാന മന്ത്രി സംഗീത ബൽവന്ത്, പാർട്ടി ഔദ്യോഗിക വക്താവ് സുധാൻഷു ത്രിവേദി, മുൻ എംഎൽഎ സാധ്‌ന സിങ്, മുൻ ആഗ്ര മേയർ നവീൻ ജെയിൻ എന്നിവരാണ് ബിജെപി ജയം ഉറപ്പാക്കിയിരിക്കുന്ന സ്ഥാനാർഥികൾ.

എട്ടാമത്തെ സ്ഥാനാർഥിയായി സഞ്ജയ് സേത്തിനെയാണ് ബിജെപി നിർത്തിയിരിക്കുന്നത്. എസ്‌പിയിൽനിന്ന് ക്രോസ് വോട്ടിങ് നടക്കുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കം.

ജയാ ബച്ചൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അലോക് രഞ്ജൻ, ദളിത് നേതാവ് റാം ജി ലാൽ സുമൻ എന്നിവരാണ് എസ്‌പി സഥാനാർഥികൾ.

യുപി നിയമസഭയിലെ ഇപ്പോഴുള്ള അംഗങ്ങളുടെ എണ്ണം 399 ആണ്. ബിജെപി-252, എസ്‌പി-108, കോൺഗ്രസ്-2, അപ്ന ദൾ- 13 (ബിജെപി സഖ്യകക്ഷി), എൻഐഎസ്എച്ച്എഡി-6, ആർഎൽഡി-9, എസ്ബിഎസ്‌പി (സുഹിൽദേവ് ഭാരതീയ സമാജ് പാർട്ടി)-6, ജെഡിഎൽ-2, ബിഎസ്‌പി-1 എന്നിങ്ങനെയാണ് കക്ഷിനില. നാല് സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്.

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ ഒരു സ്ഥാനാർഥിക്ക് 37 ആദ്യ പരിഗണനാ വോട്ടുകളെങ്കിലും ലഭിക്കണം. സമാജ്‌വാദി പാർട്ടിക്ക് മൂന്ന് സ്ഥാനാർഥികളെ ജയിപ്പിക്കാൻ 111 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. അവരുടെ രണ്ട് എംഎൽഎമാർ ജയിലിലായതുകൊണ്ട് വോട്ട് ചെയ്യാൻ സാധിക്കില്ല. അപ്ന ദൾ നേതാവ് പല്ലവി പട്ടേൽ സമാജ്‌വാദി പാർട്ടിയുമായിസഖ്യത്തിലാണ്. എന്നാൽ ജയാ ബച്ചനേയും അലോക് രഞ്ജനെയും മത്സരരംഗത്തിറക്കിയതുകൊണ്ടു തന്നെ എസ്‌പിക്ക് വോട്ട് ചെയ്യില്ലെന്നാണ് പല്ലവി പട്ടേലിന്റെ നിലപാട്.

ഈ സാഹചര്യം മുതലാക്കാനാണ് ബിജെപി നീക്കം. ഒപ്പം എസ്‌പിയിലെ ചില വോട്ടുകളും ബിജെപി പ്രതീക്ഷിക്കുന്നു. ഇന്നലെ നടന്ന പാർട്ടി നിയമസഭാ കക്ഷി യോഗത്തിൽനിന്ന് എട്ട് എംഎൽഎമാർ വിട്ടുനിന്നിരുന്നു. ഇതേത്തുടർന്നാണ് പാർട്ടി ചീഫ് വിപ്പ് സ്ഥാനത്തുനിന്നുള്ള മനോജ് പാണ്ഡെയുടെ രാജി.

അതേസമയം, ബിജെപിക്ക് വോട്ട് ചെയ്യണമെന്ന നിർദേശം ആർഎൽഡി എംഎൽഎമാർക്ക് പാർട്ടി ചെയർമാൻ ജയന്ത് ചൗധരി നൽകിയതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. എന്നാൽ ബിജെപിയോടൊപ്പം സഖ്യത്തിലാണെങ്കിലും ആർഎൽഡിയുടെയും എസ്ബിഎസ്പിയുടെയും എംഎൽഎമാർ എസ്‌പി വോട്ട് ചെയ്യുമെന്നാണ് മനോജ് പാണ്ഡെ അവകാശപ്പെട്ടത്. എസ്ബിഎസ്പിയിൽ നിന്നും ആർഎൽഡിയിൽ നിന്നും സഭയിലെത്തിയ പലരും എസ്പിയെ പിന്തുണയ്ക്കുന്നവർ തന്നെയാണെന്നും അവർ തങ്ങൾക്കു തന്നെ വോട്ട് ചെയ്യുമെന്നുമാണ് മനോജ് പാണ്ഡെ പറഞ്ഞത്. ഇതിനുപിന്നാലെയാണ് മനോജ് പാണ്ഡെയുടെ രാജി.

യുപിയിൽ പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്; കൂറുമാറ്റഭീഷണിയിൽ എസ്‌പി, ചീഫ് വിപ്പ് രാജിവച്ചു
'ഇന്ത്യ' വിട്ട് ആര്‍എല്‍ഡി; ബിജെപിയുമായി ഡീല്‍ ഉറപ്പിച്ചു, യുപിയില്‍ രണ്ട് സീറ്റില്‍ മത്സരിക്കും

രാജ്യസഭാ തിരഞ്ഞെടുപ്പുകൾ പൊതുവിൽ വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാറില്ല. എന്നാൽ മറ്റേതൊരു സാധാരണ തിരഞ്ഞെടുപ്പും സൃഷ്ടിക്കുന്ന ആവേശത്തിനുള്ള നാടകീയതകളൊക്കെ ഇതിനോടകം യുപിയിൽ രാഷ്ട്രീയമായി രൂപപ്പെട്ടു കഴിഞ്ഞു.

logo
The Fourth
www.thefourthnews.in