റിമാല്‍ ഇന്ന് കരതൊടും, പശ്ചിമ ബംഗാളിലും വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത, 394 വിമാനങ്ങള്‍ റദ്ദാക്കി

റിമാല്‍ ഇന്ന് കരതൊടും, പശ്ചിമ ബംഗാളിലും വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത, 394 വിമാനങ്ങള്‍ റദ്ദാക്കി

പശ്ചിമ ബംഗാളിന്റെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
Published on

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റിമാല്‍ ചുഴലിക്കാറ്റ് കരയിലേക്ക് നീങ്ങുന്നു. പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും ഇടയില്‍ കരതൊടുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റിന് മുന്നോടിയായി ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ കനത്ത മുന്നറിയിപ്പ്. ഇന്ന് രാത്രി പതിനൊന്നിനും പുലര്‍ച്ചെ ഒന്നിനും ഇടയില്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സമയം മണിക്കൂറില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗത കാറ്റിന് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഫലമായി പശ്ചിമ ബംഗാളിന്റെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ബംഗാളിന് പുറമെ വിവിധ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റ് നാശം വിതയ്ക്കാന്‍ ഇടയുള്ളതിനാല്‍ മുന്നറിയിപ്പ് നിലവിലുണ്ട്.

കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

റിമാല്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. ഞായറാഴ്ച ഉച്ച മുതല്‍ 21 മണിക്കൂര്‍ നേരത്തേയ്ക്ക് വിമാനത്താവളം അടച്ചിടും. വിമാനത്താവളത്തിലെ നിയന്ത്രണം 88 അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ 394 വിമാന സര്‍വീസുകളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 63000 യാത്രക്കാരെയും നിയന്ത്രണങ്ങള്‍ ബാധിച്ചേയ്ക്കും.

റിമാല്‍ ഇന്ന് കരതൊടും, പശ്ചിമ ബംഗാളിലും വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത, 394 വിമാനങ്ങള്‍ റദ്ദാക്കി
ബംഗാള്‍ ഉള്‍ക്കടലില്‍ 'റിമാല്‍' ചുഴലിക്കാറ്റ്; സംസ്ഥാനത്ത് തോരാതെ മഴ, രണ്ട് ജില്ലകളില്‍ റെഡ് അലർട്ട്

ശനിയാഴ്ച വൈകിട്ടോടെയാണ് റിമാല്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയത്. ഇന്ന് രാത്രിയോടെ ബംഗാളിലെ കെപ്വുവാരയ്ക്കും സാഗര്‍ ദ്വീപുകള്‍ക്കും ഇടയില്‍ ചുഴലിക്കാറ്റ് കരതൊടും. ഈ സമയം ബംഗ്ലാദേശ്, പശ്ചിമ ബംഗാള്‍ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 110 മുതല്‍ 120 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയടിച്ചേയ്ക്കും. റിമാലിന്റെ പശ്ചാത്തലത്തില്‍ വടക്ക് കിഴക്കന്‍ മേഖലയിലെ ഏഴ് സംസ്ഥാനങ്ങളിലും കനത്ത മഴയും ശക്തിയേറിയ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

റിമാല്‍ ഇന്ന് കരതൊടും, പശ്ചിമ ബംഗാളിലും വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത, 394 വിമാനങ്ങള്‍ റദ്ദാക്കി
കാലാവസ്ഥ മാറ്റം, മലിനീകരണം: ലോകത്തുടനീളം ദേശാടന ശുദ്ധജലമത്സ്യങ്ങൾ അപ്രത്യക്ഷമാകുന്നു; 80 ശതമാനത്തിലേറെ കുറഞ്ഞതായി പഠനം

അതേസമയം, കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ തമിഴ്നാട് തീരത്ത് (കുളച്ചല്‍ മുതല്‍ കിലക്കരെ വരെ) ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത യുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ തമിഴ്നാട് തീരത്തും (പോയിന്റ് കാലിമര്‍ മുതല്‍ പുലിക്കാട്ട് വരെ) ഇന്ന് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

logo
The Fourth
www.thefourthnews.in