ഫോട്ടോ: അജയ് മധു
ഫോട്ടോ: അജയ് മധു

ബംഗാള്‍ ഉള്‍ക്കടലില്‍ 'റിമാല്‍' ചുഴലിക്കാറ്റ്; സംസ്ഥാനത്ത് തോരാതെ മഴ, രണ്ട് ജില്ലകളില്‍ റെഡ് അലർട്ട്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ ഓറഞ്ച് അലർട്ടും നിലനില്‍ക്കുന്നു

സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ബംഗാൾ ഉൾക്കടലില്‍ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. റിമാല്‍ എന്നാണ് ചുഴലിക്കാറ്റിന്റെ പേര്. പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്ത് തീവ്ര ചുഴലിക്കാറ്റായി ഞായറാഴ്ചയോടെ കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതിന് പുറമെ തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും ശനിയാഴ്ച ശക്തമായ മഴയ്ക്കുമാണ് സാധ്യത.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുനമർദം നിലനിൽക്കുന്നുണ്ട്. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദം മേയ് 24 ഓടെ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരാനാണ് സാധ്യത.

ഫോട്ടോ: അജയ് മധു
സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെള്ളം കയറി, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ എറണാകുളം, തൃശൂർ ജില്ലകളില്‍ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ ഓറഞ്ച് അലർട്ടും നിലനില്‍ക്കുന്നു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • മേയ് 23: എറണാകുളം, തൃശൂർ.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • മേയ് 23: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

  • മേയ് 24: പത്തനംതിട്ട, കോട്ടയം, ഇടുക്കി.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • മേയ് 23: തിരുവനന്തപുരം, കൊല്ലം, കണ്ണൂർ കാസർഗോഡ്.

  • മേയ് 24: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്.

  • മേയ് 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.

logo
The Fourth
www.thefourthnews.in