രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ശാന്തന്‍ അന്തരിച്ചു; മരണം ജയില്‍ മോചിതനായി ശ്രീലങ്കയിലേക്ക് പോകാനിരിക്കെ

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ശാന്തന്‍ അന്തരിച്ചു; മരണം ജയില്‍ മോചിതനായി ശ്രീലങ്കയിലേക്ക് പോകാനിരിക്കെ

ബുധനാഴ്ച രാവിലെ ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽമോചിതനായ പ്രതികളിലൊരാളായ സുതന്തിരരാജ എന്ന ശാന്തൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ശാന്തന്‍ അന്തരിച്ചു; മരണം ജയില്‍ മോചിതനായി ശ്രീലങ്കയിലേക്ക് പോകാനിരിക്കെ
പത്രാധിപർ ശേഖരൻ, എന്റെ സങ്കല്‍പത്തിലെ എഡിറ്റർ: രഞ്ജി പണിക്കർ

ജയിൽമോചിതനായ ശേഷം തിരികെ ശ്രീലങ്കയിലേക്ക് മടങ്ങാൻ കഴിഞ്ഞ ദിവസം ശാന്തന് അനുമതി ലഭിച്ചിരുന്നു. ഇതിനിടെയാണ് അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയിൽ മോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിൽ സ്‌പെഷ്യൽ ക്യാമ്പിൽ താമസിച്ചിരുന്ന ശാന്തനെ കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രാജീവ് വധക്കേസിൽ 32 വർഷത്തോളം ജയിലിൽക്കിടന്ന ശാന്തനടക്കമുള്ള ആറ് പ്രതികളെ 2022 നവംബർ 11 നാണ് സുപ്രീകോടതി മോചിപ്പിച്ചത്. തമിഴ്നാട് സ്വദേശികളായ നളിനിയും രവിചന്ദ്രനും സ്വതന്ത്രരായെങ്കിലും ശ്രീലങ്കൻ പൗരൻമാരായ ശാന്തൻ, മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവർ യാത്രരേഖകൾ ഇല്ലാതിരുന്നതിനെ തുടർന്ന് തിരുച്ചിറപ്പള്ളി ജയിലിനുള്ളിൽ വിദേശ കുറ്റവാളികൾക്കായുള്ള ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ശാന്തന്‍ അന്തരിച്ചു; മരണം ജയില്‍ മോചിതനായി ശ്രീലങ്കയിലേക്ക് പോകാനിരിക്കെ
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ശ്രീലങ്കയിലേക്ക് വിടാൻ സമ്മതം; മദ്രാസ് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ

ഇതിനിടെയാണ് രോഗിയായ അമ്മയെ കാണാൻ അനുവദിക്കണമെന്ന് കാണിച്ച് ശ്രീലങ്കയിലേക്ക് പോകുന്നതിന് ശാന്തൻ അപേക്ഷ നൽകിയത്. തുടർന്ന് ഓഗസ്റ്റ് വരെ കാലാവധിയുള്ള യാത്രാരേഖ ശ്രീലങ്കൻ ഹൈക്കമ്മീഷൻ അനുവദിച്ചു.

നാല് ദിവസം മുമ്പാണ് ശാന്തന് ശ്രീലങ്കയിലേക്ക് മടങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്. കേന്ദ്ര സർക്കാർ എക്‌സിറ്റ് പെർമിറ്റ് അനുവദിച്ചതോടെ ഒരാഴ്ചക്കുള്ളിൽ ശാന്തനെ ശ്രീലങ്കയിലേക്ക് തിരികെ അയക്കാനായിരുന്നു നീക്കം. ഇത് സംബന്ധിച്ച രേഖകൾ തിരുച്ചിറപ്പള്ളി കലക്ടർക്ക് കൈമാറുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in