2000 രൂപ മാറാന്‍ തിരിച്ചറിയല്‍ രേഖ വേണ്ട; അഭ്യൂഹങ്ങൾ തള്ളി എസ്ബിഐ

2000 രൂപ മാറാന്‍ തിരിച്ചറിയല്‍ രേഖ വേണ്ട; അഭ്യൂഹങ്ങൾ തള്ളി എസ്ബിഐ

തിരിച്ചറിയൽ രേഖകൾ ഒന്നുമില്ലാതെ 20,000 രൂപ വരെ മാറ്റിയെടുക്കാമെന്നാണ് എസ്ബിഐ വ്യക്തമാക്കിയിരിക്കുന്നത്

വിനിമയത്തിൽനിന്ന് പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ മാറ്റിവാങ്ങാൻ സമയം അനുവദിച്ചിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). കൈവശമുള്ള നോട്ടുകൾ ബാങ്കുകളിൽനിന്ന് മാറ്റിവാങ്ങാം. ഇതിനായി സെപ്റ്റംബർ 30 വരെയാണ് സമയമനുവദിച്ചിരിക്കുന്നത്.

നോട്ടുകൾ മാറ്റാൻ തിരിച്ചറിയൽ രേഖകൾ വേണമെന്നും ഫോം പൂരിപ്പിച്ചുനൽകണമെന്നുമുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് എസ്ബിഐ. നോട്ടുകൾ മാറ്റാൻ തിരിച്ചറിയൽ രേഖകൾ ആവശ്യമില്ലെന്നാണ് എസ്ബിഐ അറിയിച്ചിരിക്കുന്നത്. അപേക്ഷാ സ്ലിപ്പും വേണ്ടതില്ല. 20,000 രൂപ വരെ മാറ്റിയെടുക്കാം.

2000 രൂപ മാറാന്‍ തിരിച്ചറിയല്‍ രേഖ വേണ്ട; അഭ്യൂഹങ്ങൾ തള്ളി എസ്ബിഐ
2000 രൂപ നോട്ടിന് വെറും ഏഴ് വർഷത്തെ ആയുസ്; എന്തിന് പിൻവലിക്കുന്നു? നോട്ടുകള്‍ എങ്ങനെ മാറ്റിയെടുക്കാം?

അപേക്ഷാ സ്ലിപ്പുകൾ ഒന്നുമില്ലാതെ 20,000 രൂപ വരെ നൽകാനുള്ള സൗകര്യം അനുവദിക്കുമെന്ന് എസ്ബിഐ എല്ലാ പ്രാദേശിക ഹെഡ് ഓഫീസുകളുടെയും ചീഫ് ജനറൽ മാനേജർക്ക് നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. തടസങ്ങൾ ഒന്നും കൂടാതെ സുഗമമായി ബാങ്കിലെത്തുന്ന ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സഹകരണങ്ങളും ഉറപ്പു വരുത്താനും പ്രാദേശിക ഹെഡ് ഓഫീസുകളോട് എസ്ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

2000 രൂപ മാറാന്‍ തിരിച്ചറിയല്‍ രേഖ വേണ്ട; അഭ്യൂഹങ്ങൾ തള്ളി എസ്ബിഐ
രണ്ട് വര്‍ഷമായി പ്രിൻ്റ് ചെയ്യാത്ത 2000 രൂപ നോട്ട് ഇപ്പോള്‍ പിന്‍വലിച്ചതെന്തിന്?

മാറ്റിവാങ്ങാനുള്ള 2000 ത്തിന്റെ നോട്ടുകൾ സ്വന്തം അക്കൗണ്ടിൽ നിക്ഷേപിക്കുന്ന കാര്യത്തിൽ ആർബിഐ പ്രത്യേക പരിധികൾ ഒന്നും വ്യക്തമാക്കിയിട്ടില്ല. എന്നാൽ, നോ യുവർ കസ്റ്റമർ (കെവൈസി) മാനദണ്ഡങ്ങളും മറ്റ് നിയമപരമായ കാര്യങ്ങളും പാലിക്കണം.

'ക്ലീൻ നോട്ട്' നയത്തിന്റെ ഭാഗമായിട്ടാണ് രണ്ടായിരത്തിന്റെ നോട്ട് പിൻവലിച്ച നടപടിയെന്നാണ് ആർബിഐ പറയുന്നത്. നോട്ട് പുറത്തിറക്കി ഏഴ് വർഷം പിന്നിടുമ്പോഴാണ് ആർബിഐയുടെ നിർണായക തീരുമാനം.

2000 രൂപ മാറാന്‍ തിരിച്ചറിയല്‍ രേഖ വേണ്ട; അഭ്യൂഹങ്ങൾ തള്ളി എസ്ബിഐ
2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു; സെപ്റ്റംബര്‍ 30വരെ മാറ്റിയെടുക്കാം

2016 നവംബർ എട്ടിന് നടപ്പാക്കിയ നോട്ട് നിരോധനത്തിന് പിന്നാലെയാണ് രണ്ടായിരത്തിന്റെ നോട്ടുകൾ ആർബിഐ പുറത്തിറക്കുന്നത്. അതുവരെ പ്രാബല്യത്തിലുണ്ടായിരുന്ന 500,1000 നോട്ടുകൾ പിൻവലിച്ചതോടെയുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു 2000 രൂപ നോട്ടിന്റെ വരവ്. നിലവിൽ മറ്റ് നോട്ടുകൾ വിപണിയിൽ സുലഭമായികഴിഞ്ഞുവെന്നാണ് പിന്‍വലിക്കാനുള്ള തീരുമാനം വിശദീകരിച്ച് ആർബിഐ ചൂണ്ടിക്കാട്ടുന്നത്.

logo
The Fourth
www.thefourthnews.in