ബിജെപി പിന്തുണയില്‍ എസ്‌ ഡി പി ഐയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് പദം; വിജയം നറുക്കെടുപ്പിലൂടെ

ബിജെപി പിന്തുണയില്‍ എസ്‌ ഡി പി ഐയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് പദം; വിജയം നറുക്കെടുപ്പിലൂടെ

പിന്തുണച്ചവര്‍ ബിജെപിയില്‍നിന്ന് പുറത്താക്കപ്പെട്ടവരാണെന്ന് എസ്‌ ഡി പി ഐ

കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ ബിജെപി അംഗങ്ങളുടെ പിന്തുണയില്‍ പഞ്ചായത്ത് പ്രസിഡന്റ് പദമേറി എസ്‌ ഡി പി ഐ. തലപ്പാടി പഞ്ചായത്ത് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എസ്‌ ഡി പി ഐയുടെ ടി ഇസ്മായിലിനാണ് രണ്ട് ബിജെപി അംഗങ്ങളുടെ പിന്തുണ ലഭിച്ചത്. ബി ജെ പിയിലെ പുഷ്ഷാവതി ഷെട്ടിയാണ് വൈസ് പ്രസിഡന്റ്. 24 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ബിജെപിക്ക് 13 ഉം എസ്‌ ഡി പി ഐക്ക് 10 ഉം കോണ്‍ഗ്രസിന് ഒരു പ്രതിനിധിയുമാണുള്ളത്.

ബിജെപി പിന്തുണയില്‍ എസ്‌ ഡി പി ഐയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് പദം; വിജയം നറുക്കെടുപ്പിലൂടെ
ഐപിസിയും സിആർപിസിയും ഇനിയില്ല, രാജ്യദ്രോഹ കുറ്റവും ഒഴിവാകും; നിർണായക ബിൽ ലോക്‌സഭയിൽ

കോണ്‍ഗ്രസിന്റെയും എസ്‌ ഡി പി ഐയുടെയും ഓരോ അംഗം വോട്ട് രേഖപ്പെടുത്താന്‍ എത്താതായതോടെ അംഗസംഖ്യ 22 ആയി ചുരുങ്ങി. വോട്ടെണ്ണിയപ്പോള്‍, അധ്യക്ഷ പദവിയിലേക്ക് എസ്‌ ഡി പി ഐയുടെ ടി ഇസ്മായിലിനും ബി ജെ പി സ്ഥാനാര്‍ഥി സത്യാ രാജിനും ലഭിച്ചത് 11 വീതം വോട്ട്. രണ്ടു ബിജെപി അംഗങ്ങളുടെ വോട്ട് ഇസ്മായിലിനു ലഭിച്ചു. ഇതേത്തുടർന്നാണ് നറുക്കെടുപ്പിലൂടെ ടി ഇസ്മായിലിനെ പ്രസിഡന്റായി വരണാധികാരി പ്ര ഖ്യാപിച്ചത്. ഇത് രണ്ടാം തവണയാണ് ഇസ്മായിൽ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്.

ബിജെപി പിന്തുണയില്‍ എസ്‌ ഡി പി ഐയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് പദം; വിജയം നറുക്കെടുപ്പിലൂടെ
'മോനു മനേസറിനെ അറസ്റ്റ് ചെയ്യണം'; ഹരിയാനയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഖാപ് പഞ്ചായത്തുകളും കർഷക യൂണിയനുകളും

എസ്‍ ഡി പി ഐയും ബി ജെ പിയും ബദ്ധവൈരികളായ ദക്ഷിണ കന്നഡ ജില്ലയിലെ ഈ അപ്രതീക്ഷിത ബാന്ധവം രാഷ്ട്രീയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ തങ്ങളെ പിന്തുണച്ചവര്‍ നേരത്തെ പുറത്താക്കപ്പെട്ടവരാണെന്നും അവരിപ്പോള്‍ ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നവരല്ലെന്നുമാണ് എസ്‍ ഡി പി ഐയുടെ വാദം.

ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്ന് എട്ടു മാസം മുന്‍പ് ബി ജെപി വിട്ടവരാണ് കൂറുമാറി വോട്ട് ചെയ്ത അംഗങ്ങളെന്നാണ് വിശദീകരണം. എന്നാല്‍ ബിജെപി പ്രാദേശിക നേതൃത്വം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുള്‍പ്പെടെ കര്‍ണാടകയില്‍ ബി ജെ പിക്കെതിരെ എസ്‍ ഡി പി ഐ ഏറ്റവും അധികം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ജില്ല കൂടിയാണ് ദക്ഷിണ കന്നഡ.

logo
The Fourth
www.thefourthnews.in