സെന്തില്‍ ബാലാജി എട്ട് ദിവസം ഇ ഡി കസ്റ്റഡിയില്‍; ആശുപത്രിയിൽ ചോദ്യംചെയ്യാം,
സുരക്ഷാ ചുമതല കേന്ദ്രസേനയ്ക്ക്

സെന്തില്‍ ബാലാജി എട്ട് ദിവസം ഇ ഡി കസ്റ്റഡിയില്‍; ആശുപത്രിയിൽ ചോദ്യംചെയ്യാം, സുരക്ഷാ ചുമതല കേന്ദ്രസേനയ്ക്ക്

വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് സെന്തില്‍ ബാലാജി കോടതിക്ക് മുന്നിൽ ഹാജരായത്

ജോലി നല്‍കുന്നതിന് കോഴ ആവശ്യപ്പെട്ട കേസില്‍ അറസ്റ്റിലായ തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ സെഷന്‍സ് കോടതി തള്ളി. സെന്തിൽ ബാലാജിയെ എട്ട് ദിവസത്തെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു. ഇ ഡിക്ക് ആശുപത്രിയില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാനും അനുമതി നൽകി.

വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് സെന്തില്‍ ബാലാജി കോടതിക്ക് മുന്നിൽ ഹാജരായത്. അദ്ദേഹത്തിന്റെ ചികിത്സ തുടരാമെന്ന് കോടതി വ്യക്തമാക്കി. കോടതി നിര്‍ദേശപ്രകാരം സെന്തിൽ ബാലാജിയുടെ സുരക്ഷാ ചുമതല കേന്ദ്രസേന ഏറ്റെടുത്തു. സംസ്ഥാന ജയിൽവകുപ്പാണ് ഇതുവരെ സുരക്ഷാചുമതല വഹിച്ചുപോന്നത്. ഈമാസം 23ന് കോടതി വീണ്ടും കേസ് പരിഗണിക്കും.

സെന്തില്‍ ബാലാജി ക്രിമിനല്‍ നടപടികള്‍ നേരിടുന്നതിനാൽ മന്ത്രിയായി തുടരാന്‍ അനുവദിക്കാനാകില്ലെന്നാണ് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ നിലപാട്. സെന്തിൽ ബാലാജി കൈവശം വച്ചിരുന്ന വൈദ്യുതി വകുപ്പ് മന്ത്രി തങ്കം തെന്നരശനും എക്സൈസ് വകുപ്പ് മന്ത്രി മുത്തുസ്വാമിക്കും കൈമാറാൻ ഗവർണർ അനുമതി നൽകി. സെന്തിൽ ബാലാജിയുടെ വകുപ്പുകളെടുത്ത് മാറ്റി മന്ത്രി പദവി മാത്രം നിലനിർത്താനുള്ള മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിർദേശം ഗവർണർ പാടെ തള്ളി.

അതിനിടെ സെന്തിലിന്റെ സഹോദരന്‍ അശോക് കുമാറിനും ഇ ഡി വെള്ളിയാഴ്ച സമന്‍സ് അയച്ചു. കോഴപ്പണം കൈപ്പറ്റി എന്ന് ചൂണ്ടിക്കാട്ടിയാണ് സമൻസ് അയച്ചതെന്ന് ഇ ഡി വ്യക്തമാക്കുന്നു.

സെന്തില്‍ ബാലാജി എട്ട് ദിവസം ഇ ഡി കസ്റ്റഡിയില്‍; ആശുപത്രിയിൽ ചോദ്യംചെയ്യാം,
സുരക്ഷാ ചുമതല കേന്ദ്രസേനയ്ക്ക്
സെന്തിൽ ബാലാജിയുടെ വകുപ്പുകൾ കൈമാറാം, മന്ത്രിയായി തുടരുന്നത് അംഗീകരിക്കാനാവില്ല: തമിഴ്നാട് ഗവർണർ

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ചയാണ് സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ അടിയന്തര ബൈപാസ് സര്‍ജറി നിര്‍ദേശിച്ചിരിക്കുകയാണ്. . മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ പ്രവേശിപ്പിച്ച കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘമാണ് ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ പുറത്തുവിട്ടത്.

സെന്തില്‍ ബാലാജി എട്ട് ദിവസം ഇ ഡി കസ്റ്റഡിയില്‍; ആശുപത്രിയിൽ ചോദ്യംചെയ്യാം,
സുരക്ഷാ ചുമതല കേന്ദ്രസേനയ്ക്ക്
വിടാതെ ഇ ഡി; സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിന് സമൻസ്

ജയലളിത മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരിക്കെ ജോലി നല്‍കുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന കേസിലാണ് ഇ ഡി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്. സെന്തില്‍ ബാലാജിയുടെ ഔദ്യോഗിക വസതിയിലും ചെന്നൈയിലെ ബംഗ്ലാവിലും കരൂരിലെയും കോയമ്പത്തൂരിലും അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളിലും ഇ ഡി പരിശോധന നടത്തിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കിയത്.

logo
The Fourth
www.thefourthnews.in