തമിഴ്‌നാട്ടിലെ വകുപ്പില്ലാ മന്ത്രി സെന്തില്‍ ബാലാജി രാജിവച്ചു; സ്ഥാനമൊഴിയുന്നത് ജയില്‍വാസം ആറുമാസം
പിന്നിടുമ്പോള്‍

തമിഴ്‌നാട്ടിലെ വകുപ്പില്ലാ മന്ത്രി സെന്തില്‍ ബാലാജി രാജിവച്ചു; സ്ഥാനമൊഴിയുന്നത് ജയില്‍വാസം ആറുമാസം പിന്നിടുമ്പോള്‍

ബാലാജിയുടെ ജാമ്യം നിരന്തരം നിഷേധിക്കപ്പെട്ടതും ഇപ്പോഴത്തെ രാജിക്ക് വഴിവച്ചെന്നാണ് വിലയിരുത്തല്‍

അഴിമതി കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജി മന്ത്രിസ്ഥാനം രാജിവച്ചു. അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ആറുമാസമായി ജയിലില്‍ കഴിയുന്ന സെന്തില്‍ ബാലാജി, എംകെ സ്റ്റാലിന്‍ മന്ത്രിസഭയില്‍ വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു. വകുപ്പില്ലാ മന്ത്രിയായി സെന്തില്‍ ബാലാജി തുടരുന്നതിനെ മദ്രാസ് ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ബാലാജിയുടെ ജാമ്യം നിരന്തരം നിഷേധിക്കപ്പെട്ടതും ഇപ്പോഴത്തെ രാജിക്ക് വഴിവച്ചെന്നാണ് വിലയിരുത്തല്‍.

സര്‍ക്കാര്‍ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലാണ് ഇ ഡി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്. 2023 ജൂണ്‍ 13-നായിരുന്നു അറസ്റ്റ്. 18 മണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷമായിരുന്നു അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 2013-14-ല്‍ മന്ത്രിയായിരിക്കെ ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്ക്, എന്‍ജിനീയര്‍ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തു കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് സെന്തില്‍ ബാലാജിക്കെതിരായ കേസ്. 170 പേജുള്ള കുറ്റപത്രമാണ് ബാലാജിക്കെതിരെയുള്ള കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. പുഴൽ സെൻട്രൽ ജയിലിലാണ് നിലവില്‍ സെന്തിൽ ബാലാജി.

തമിഴ്‌നാട്ടിലെ വകുപ്പില്ലാ മന്ത്രി സെന്തില്‍ ബാലാജി രാജിവച്ചു; സ്ഥാനമൊഴിയുന്നത് ജയില്‍വാസം ആറുമാസം
പിന്നിടുമ്പോള്‍
ജയലളിതയുടെ വിശ്വസ്തനിൽ നിന്ന് ഡിഎംകെയുടെ നേതൃനിരയിലേക്ക്: ആരാണ് സെന്തിൽ ബാലാജി ?

സെന്തില്‍ ബാലാജിയുടെ അറസ്റ്റ് തമിഴ്‌നാട് രാഷ്ട്രീയത്തെ തന്നെ കലുഷിതമാക്കിയികുന്നു. സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് കനത്തിനിനൊപ്പം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എതിരായ നിയമ പോരാട്ടത്തിന് വരെ ബാലാജി വിഷയം വഴിവച്ചിരുന്നു.

തമിഴ്‌നാട്ടിലെ വകുപ്പില്ലാ മന്ത്രി സെന്തില്‍ ബാലാജി രാജിവച്ചു; സ്ഥാനമൊഴിയുന്നത് ജയില്‍വാസം ആറുമാസം
പിന്നിടുമ്പോള്‍
അനന്തരവളുടെ വിവാഹത്തില്‍ പങ്കെടുക്കണം; മനീഷ് സിസോദിയക്ക് മൂന്നുദിവസത്തെ ജാമ്യം

മുഖ്യമന്ത്രിയുടെ ശിപാര്‍ശയില്ലാതെ ഗവര്‍ണര്‍ക്ക് നേരിട്ട് മന്ത്രിമാരെ പുറത്താക്കാനാവില്ലെന്ന സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണവും ബാലാജി കേസുമായി ബന്ധപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in