മൻസുഖ് മാണ്ഡവ്യ
മൻസുഖ് മാണ്ഡവ്യ

'കേരളത്തില്‍ നിരവധി നിപ കേസുകള്‍', ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

സംഭവത്തില്‍ ശക്തമായ അന്വേഷണം നടന്നുവരികയാണ്

കേരളത്തില്‍ നിരവധി നിപ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. സംഭവത്തില്‍ ശക്തമായ അന്വേഷണം നടന്നുവരികയാണെന്നും കേന്ദ്ര സംഘത്തെ കേരളത്തിലേയ്ക്ക് അയച്ചതായും മന്ത്രി വ്യക്തമാക്കി. ബയോസേഫ്റ്റി ലെവൽ 3 (ബിഎസ്എൽ-3)നാണ് കേരളത്തിലേക്ക് അയച്ചിരിക്കുന്നത്. ഏത് സാഹചര്യത്തേയും നേരിടാന്‍ സംവിധാനങ്ങള്‍ സജ്ജമായി കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

നിപ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനത്ത് നിവലില്‍ കേന്ദ്ര സംഘം, ഐസിഎംആർ, എൻഐവി എന്നിവയുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ മരുതോങ്കര മേഖലയിൽ സന്ദർശനം തുടരുന്നുണ്ട്. ഇതിൽ വവ്വാലുകളെ നിരീക്ഷിക്കുന്ന വിദഗ്ധരുമുണ്ട്. സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ ടീമും ഇവര്‍ക്കൊപ്പമുണ്ട്.

മൻസുഖ് മാണ്ഡവ്യ
കോഴിക്കോട് നിപയുടെ ഹോട്സ്പോട്ടാകുന്നത് എന്തുകൊണ്ട്? അടച്ചിടലല്ല, ശാസ്ത്രീയ പരിഹാരമാണ് ആവശ്യം

അതേസമയം, സംസ്ഥാനത്ത് നിപ ബാധ സംബന്ധിച്ച വലിയ ആശങ്കകള്‍ ഇല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. നിപ രോഗികളുടെ സമ്പർക്കപട്ടികയിലുള്ള 42 പേരുടെ ഫലങ്ങൾ കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. വൈറസ് ബാധയെ തുടർന്ന് ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ആരോഗ്യനില മോശമായിരുന്ന ഒൻപതുവയസ്സുകാരന്റെ നിലയും മെച്ചപ്പെട്ടതായി മന്ത്രി അറിയിച്ചു. ഇന്ന് നൂറോളം സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുമെന്നും മന്ത്രി പറഞ്ഞു.

സമ്പർക്കപട്ടികയിലുള്ളവരെ കണ്ടെത്തുന്നതിൽ മാത്രമാണ് ചില പ്രതിസന്ധികളുള്ളത് എന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടേയും രേഖകളുടേയും അടിസ്ഥാനത്തിൽ നിപ രോഗികളുമായി സമ്പർക്കമുണ്ടായെന്ന് ഉറപ്പാക്കുന്നവരുമായി ബന്ധപ്പെടുമ്പോൾ അത് നിഷേധിക്കുന്ന സാഹചര്യമുണ്ട്. ഈഘട്ടത്തിൽ പോലീസിന്റെ സഹായത്തോടെ സമ്പർക്കപ്പട്ടിക പൂർത്തിയാക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

logo
The Fourth
www.thefourthnews.in