സീതാറാം യെച്ചൂരി
സീതാറാം യെച്ചൂരി

ജോഡോ യാത്രയുടെ ഫലം കാത്തിരുന്നു കാണാം; പ്രതിപക്ഷത്തിന് പൊതു പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഉണ്ടായേക്കില്ലെന്ന് യെച്ചൂരി

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് സ്വാധീനം നഷ്ടപ്പെടുകയാണ്.

ബിജെപിക്ക് എതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ അണിനിരത്തുക എന്നത് വെല്ലുവിളി നിറഞ്ഞ ദൗത്യമായിരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പല സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ പ്രധാന എതിരാളിയായി കാണുന്നത് കോണ്‍ഗ്രസിനെയാണ്. ഈ സാചര്യത്തില്‍ പ്രതിപക്ഷത്തിന് ഒരു പൊതു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്നത് സാധ്യമല്ലെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഉരുത്തിരിഞ്ഞേക്കാവുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് സീതാറാം യെച്ചൂരി പ്രതികരിക്കുന്നത്.

പല സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ പ്രധാന എതിരാളിയായി കാണുന്നത് കോണ്‍ഗ്രസിനെയാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് സ്വാധീനം നഷ്ടപ്പെടുകയാണ്. കഴിഞ്ഞ രണ്ട് പൊതു തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് രണ്ടക്കം പിന്നിടാന്‍ കഴിഞ്ഞിട്ടില്ല. സീറ്റുകളുടെ എണ്ണമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ വിലപേശല്‍ ശക്തി വര്‍ധിപ്പിക്കുന്നത്. എന്നാല്‍, പ്രാദേശിക പാര്‍ട്ടികള്‍ക്ക് മുന്നില്‍ നിരവധി പ്രതിസന്ധികളുണ്ട്. കൂടുതല്‍ സീറ്റ് നേടുക എന്നത് ഇത്തരം പാര്‍ട്ടികള്‍ക്ക് മുന്നിലെ വെല്ലുവിളികളാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റില്‍ വിജയം കണ്ടെത്തേണ്ട സാഹചര്യം നിലവിലുണ്ടെന്നും യെച്ചൂരി ചൂണ്ടിക്കാട്ടുന്നു.

സീതാറാം യെച്ചൂരി
ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കരുത്; ത്രിപുരയില്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കും?

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന പ്രതീക്ഷയും സീതാറാം യെച്ചൂരി മുന്നോട്ട് വയ്ക്കുന്നു. ജനങ്ങളുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം ശക്തിപ്പെടുത്താന്‍ രാഹുലിന്റെ യാത്രയ്ക്ക് കഴിഞ്ഞു. എന്നാല്‍ ഇതിന്റെ ഫലം എത്രത്തോളം പ്രായോഗികമാകുമെന്ന് കാത്തിരുന്നു കാണുകതന്നെ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഒപ്പം നില്‍ക്കുക എന്നതാണ് ഇടത് പാര്‍ട്ടികളുട രാഷ്ട്രീയ അജണ്ട.

പാര്‍ലമെന്റില്‍ ഇടത് പാര്‍ട്ടികള്‍ എണ്ണത്തില്‍ കുറവാണ് എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ മതേതര കക്ഷികളെ ഒന്നിച്ച് നിര്‍ത്താനുള്ള ഒരേയൊരു ശക്തി ഇടത് പാര്‍ട്ടികളാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഒപ്പം നില്‍ക്കുക എന്നതാണ് ഇടത് പാര്‍ട്ടികളുട രാഷ്ട്രീയ അജണ്ട. കര്‍ഷക പ്രതിഷേധങ്ങള്‍ക്കും, സ്വകാര്യ വത്കരണത്തിന് എതിരായ പോരാട്ടങ്ങള്‍ക്കും രാജ്യത്ത് നേതൃത്വം നല്‍കുന്നത് ഇടതുപക്ഷമാണ് എന്നും യെച്ചൂരി പറയുന്നു.

logo
The Fourth
www.thefourthnews.in