ഡല്‍ഹി മദ്യനയക്കേസ്: 'സിസോദിയക്കെതിരെ മൊഴിയല്ലാതെ തെളിവ് എവിടെ?'   വാദം കേള്‍ക്കലിനിടെ സുപ്രീം കോടതി

ഡല്‍ഹി മദ്യനയക്കേസ്: 'സിസോദിയക്കെതിരെ മൊഴിയല്ലാതെ തെളിവ് എവിടെ?' വാദം കേള്‍ക്കലിനിടെ സുപ്രീം കോടതി

കേസിലെ പ്രതിയായ വ്യവസായി ദിനേഷ് അറോറയുടെ മൊഴിയല്ലാതെ സിസോദിയക്കെതിരെ തെളിവ് എവിടെയെന്ന് കോടതി

ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ കൈക്കൂലി നല്‍കിയതിന് എന്തെങ്കിലും തെളിവുകളുണ്ടോയെന്ന് സിബിഐയോടും ഇഡിയോടും സുപ്രീം കോടതി. സിസോദിയയുടെ ജാമ്യാപേക്ഷയിലെ വാദം കേള്‍ക്കലിനിടെ ആണ് കോടതിയുടെ ചോദ്യം. കേസിലെ പ്രതിയായ വ്യവസായി ദിനേഷ് അറോറയുടെ മൊഴിയല്ലാതെ സിസോദിയക്കെതിരെ തെളിവ് എവിടെയെന്നാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെയും ജസ്റ്റിസ് എസ് വി എന്‍ ഭട്ടിയുടെയും നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചത്.

കൈക്കൂലിയുടെ അംശങ്ങളൊന്നുമില്ലാതെ, ലോബി ഗ്രൂപ്പുകളോ സമ്മര്‍ദ ഗ്രൂപ്പുകളോ നയമാറ്റത്തിന് ആവശ്യപ്പെട്ടാല്‍ അത് അഴിമതിയോ കുറ്റകൃത്യമോ നടന്നതായി അര്‍ത്ഥമാക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

ഡല്‍ഹി മദ്യനയക്കേസ്: 'സിസോദിയക്കെതിരെ മൊഴിയല്ലാതെ തെളിവ് എവിടെ?'   വാദം കേള്‍ക്കലിനിടെ സുപ്രീം കോടതി
'നെഗറ്റീവ് പ്രചാരണം സിനിമകളെ ബാധിക്കുന്നു'; വ്ളോഗർമാരുടെ റിവ്യു തടയണമെന്ന ഹര്‍ജിയില്‍ സർക്കാര്‍ നിലപാട് തേടി ഹൈക്കോടതി

''100 കോടി, 30 കോടി എന്നിങ്ങനെ രണ്ട് കണക്കുകള്‍ നിങ്ങള്‍ കാണിക്കുന്നു. ആരാണ് അവര്‍ക്ക് ഇത് നല്‍കിയത്. പണം നല്‍കാന്‍ നിരവധി ആളുകളുണ്ടാകാം, അതൊന്നും മദ്യനയവുമായി ബന്ധപ്പെട്ടതാകണമെന്നില്ല. തെളിവ് എവിടെയാണ്? ദിനേഷ് അറോറയുടെ മൊഴിയല്ലാതെ മറ്റെന്തെങ്കിലും തെളിവുണ്ടോ?''- ജസ്റ്റിസ് ഖന്ന ചോദിച്ചു. വസ്തുതാപരമായും നിയമപരമായും സിസോദിയയുടെ കള്ളപ്പണം വെളുപ്പിക്കല്‍ എങ്ങനെ സ്ഥാപിക്കാന്‍ സാധിക്കുമെന്നും കോടതി ചോദിച്ചു.

ഡല്‍ഹി മദ്യനയക്കേസ്: 'സിസോദിയക്കെതിരെ മൊഴിയല്ലാതെ തെളിവ് എവിടെ?'   വാദം കേള്‍ക്കലിനിടെ സുപ്രീം കോടതി
'ശബ്ദമില്ലാത്തവരുടെ ശബ്ദം'; നോർവീജിയൻ എഴുത്തുകാരൻ യോൻ ഫൊസ്സെയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍

കളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വകുപ്പ് 3 പ്രകാരം പണം സമ്പാദിക്കുന്നത് കുറ്റകരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ആം ആദ്മിയെ പ്രതിയാക്കാത്തതിനെ കുറിച്ച് ഇന്നലെ സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയെക്കുറിച്ചുള്ള ആശങ്കകളോടെയാണ് ഇന്ന് വാദം ആരംഭിച്ചത്. എന്നാല്‍ ആം ആദ്മിയെ പ്രതിയാക്കുന്നതുമായി സംബന്ധിച്ച പരാമര്‍ശം ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാനല്ലെന്നും നിയമപരമായ ചോദ്യം മാത്രമാണെന്നും കോടതി വ്യക്തമാക്കി. അതേസമയം കേസില്‍ ആം ആദ്മി രാജ്യസഭാ എംപി സഞ്ജയ് സിങ്ങിനെയും ഇഡി ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in