കള്ളപ്പണക്കേസ്: ആം ആദ്മി നേതാവ് സത്യേന്ദര്‍ ജയിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; കീഴടങ്ങാന്‍ ഉത്തരവിട്ട് സുപ്രീം കോടതി

കള്ളപ്പണക്കേസ്: ആം ആദ്മി നേതാവ് സത്യേന്ദര്‍ ജയിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; കീഴടങ്ങാന്‍ ഉത്തരവിട്ട് സുപ്രീം കോടതി

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ മേയില്‍ സുപ്രീം കോടതി സത്യേന്ദറിന് ഇടക്കാല ജാമ്യം അനുവദിച്ചത്
Updated on
1 min read

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദര്‍ ജയിന് ജാമ്യം നല്‍കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. കൂടാതെ ഇദ്ദേഹത്തിനനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കുകയും എത്രയും പെട്ടെന്ന് കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു.

കള്ളപ്പണക്കേസ്: ആം ആദ്മി നേതാവ് സത്യേന്ദര്‍ ജയിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; കീഴടങ്ങാന്‍ ഉത്തരവിട്ട് സുപ്രീം കോടതി
ആരോഗ്യം മോശം; സത്യേന്ദർ ജെയിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തി 2022 മേയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സത്യേന്ദറിനെ അറസ്റ്റ് ചെയ്യുന്നത്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള കമ്പനിയുടെ പേരില്‍ നടന്ന ഹവാല ഇടപാടിനെ അടിസ്ഥാനമാക്കിയായിരുന്നു കേസ്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ മേയില്‍ സുപ്രീം കോടതി സത്യേന്ദര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.

ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പങ്കജ് മിതാല്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി. 2023 ഏപ്രിലില്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സത്യേന്ദര്‍ നല്‍കിയ പ്രത്യേക അനുമതി ഹര്‍ജി ഡിവിന്‍ ബെഞ്ച് പരിഗണിച്ചു. നാല് ദിവസത്തെ വാദത്തിനുശേഷം ജനുവരിയില്‍ ഈ കേസില്‍ വിധി പറയാന്‍ മാറ്റി.

നിലവില്‍ ഫിസിയോതെറാപ്പിക്ക് വിധേയനാണെന്നും കീഴടങ്ങാനുള്ള സമയപരിധി നീട്ടണമെന്നും സത്യേന്ദറിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് നിരസിച്ചു.

കള്ളപ്പണക്കേസ്: ആം ആദ്മി നേതാവ് സത്യേന്ദര്‍ ജയിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; കീഴടങ്ങാന്‍ ഉത്തരവിട്ട് സുപ്രീം കോടതി
ആം ആദ്മി മന്ത്രി സത്യേന്ദ്ര ജയിന് ജയിലിൽ സുഖവാസം; വിവിഐപി പരിഗണന, മസാജിങ്: തെളിവ് പുറത്തുവിട്ട് ബിജെപി

ഷെല്‍ കമ്പനികളിലൂടെ അനധികൃതമായി പണം കൈപ്പറ്റിയെന്ന കേസിലാണ് സത്യേന്ദ്ര ജെയിനെ ഇക്കഴിഞ്ഞ മേയില്‍ ഇഡി അറസ്റ്റ് ചെയ്തത്. 2015-16 കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. ഈ പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നും പണമുപയോഗിച്ച് മന്ത്രി ഡല്‍ഹിയില്‍ ഭൂമി വാങ്ങിയെന്നും ആണ് ഇഡിയുടെ ആരോപണം. ഏപ്രിലില്‍ ഈ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയായിരുന്നു അറസ്റ്റ്

logo
The Fourth
www.thefourthnews.in