അപകീർത്തി കേസ്: രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും, വിധിക്ക് സ്റ്റേ ഇല്ല; നോട്ടിസ് പുറപ്പെടുവിച്ച് സുപ്രീംകോടതി

അപകീർത്തി കേസ്: രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും, വിധിക്ക് സ്റ്റേ ഇല്ല; നോട്ടിസ് പുറപ്പെടുവിച്ച് സുപ്രീംകോടതി

ജസ്റ്റിസുമാരായ ബി ആർ ഗവായ്, പി കെ മിശ്ര എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്

അപകീർത്തി കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. രാഹുലിന്റെ അയോഗ്യത തുടരും. ഹർജി പരിഗണിക്കുന്നത് ഓഗസ്റ്റ് നാലിലേക്ക് മാറ്റി. ഗുജറാത്ത് സർക്കാരിനും പരാതിക്കാരനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ബി ആർ ഗവായ്, പി കെ മിശ്ര എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്.

കേസിലെ പരാതിക്കാരനായ തന്റെ ഭാഗം കേൾക്കാതെ രാഹുൽ ഗാന്ധിയുടെ അപ്പീലിൽ ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്ന് കാട്ടി പൂർണേഷ് മോദി സുപ്രീംകോടതിയിൽ ഇതിനകം തന്നെ തടസ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രാഹുല്‍, എം പി സ്ഥാനത്ത് നിന്ന് അയോഗ്യക്കാനാക്കപ്പെട്ടിരുന്നു. സൂറത്ത് കോടതി വിധി ഗുജറാത്ത് ഹൈക്കോടതി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തിലായിരുന്നു രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്.

2019 ല്‍ കർണാടകയിലെ കോലാറില്‍, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 'എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് വന്നതെന്തുകൊണ്ടാണെന്ന' രാഹുലിന്റെ പരാമർശമാണ് കേസിനാസ്പദമായ സംഭവം.

വാദം ആരംഭിച്ചപ്പോൾ തന്റെ പിതാവിന് കോൺഗ്രസുമായി ബന്ധമുണ്ടെന്നും സഹോദരൻ ഇപ്പോഴും പാർട്ടിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. അതിനാൽ അദ്ദേഹം ഹർജി പരിഗണിക്കുന്നതിൽ എന്തെങ്കിലും എതിർപ്പുകളുണ്ടോ എന്നും ജസ്റ്റിസ് ഗവായ് ചോദിച്ചു. രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ.അഭിഷേക് മനു സിംഗ്വിയും പരാതിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്മലാനിയും ഏകകണ്ഠമായി എതിർപ്പില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് വാദം ആരംഭിച്ചത്.

എം പിയെന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് നൂറിലധികം ദിവസങ്ങൾ നഷ്ടമായെന്നും വയനാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഉടൻ വിജ്ഞാപനം ചെയ്യുമെന്നത് പരിഗണിച്ച് നേരത്തെ വാദം കേൾക്കാനുള്ള തീയതി നൽകണമെന്ന് സിംഗ്വി കോടതിയോട് അഭ്യർഥിച്ചു. വിഷയത്തിൽ മറുപടി നൽകാൻ പത്ത് ദിവസത്തെ സമയം വേണമെന്ന് ജഠ്മലാനി ആവശ്യപ്പെട്ടു. ഇത്തരമൊരു വിഷയത്തിൽ എന്താണ് മറുപടി നൽകേണ്ടതെന്ന് കോടതി ചോദിച്ചു. 100 പേജിലധികം വരുന്ന ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചതെന്ന് ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി. ചില നിർദേശങ്ങൾ രേഖപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നുവെന്ന് ജഠ്മലാനി കോടതിയെ അറിയിച്ചു.

അപകീർത്തി കേസ്: രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും, വിധിക്ക് സ്റ്റേ ഇല്ല; നോട്ടിസ് പുറപ്പെടുവിച്ച് സുപ്രീംകോടതി
രാഹുല്‍ ഗാന്ധിക്ക് നിർണായക ദിനം; 'മോദി' പരാമർശത്തിലെ അപകീർത്തി കേസ് ഇന്ന് സുപ്രീംകോടതിയില്‍

കഴിഞ്ഞ മാർച്ച് 23നാണ് സൂറത്ത് കോടതി ക്രിമിനൽ മനനഷ്ടക്കേസിൽ രാഹുലിനെ രണ്ട് വർഷത്തേക്ക് ശിക്ഷിച്ചത്. ഈ വിധി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് സെഷൻസ് കോടതിയെയും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് സുപ്രീംകോടതിയിലെത്തിയത്. ഒരു മുതിർന്ന രാഷ്ട്രീയ നേതാവെന്ന നിലയിൽ ഒരു വിഭാഗത്തിന്റെയും അന്തസ് കളങ്കപ്പെടുത്തുന്നില്ല എന്ന് ഉറപ്പാക്കാൻ രാഹുൽ ബാധ്യസ്ഥനാണെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്. രാഹുലിനെതിരെ സവർക്കറുടെ പേരമകൻ പൂനെ ഹൈക്കോടതിയിൽ കൊടുത്ത കേസുൾപ്പെടെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in