'അവിവാഹിതരായ അമ്മ, വിശ്വസ്തയായ ഭാര്യ' തുടങ്ങിയ പ്രയോഗങ്ങൾ വേണ്ട; ലിംഗാധിക്ഷേപം ഒഴിവാക്കാൻ സുപ്രീംകോടതിയുടെ മാർഗനിർദേശം

'അവിവാഹിതരായ അമ്മ, വിശ്വസ്തയായ ഭാര്യ' തുടങ്ങിയ പ്രയോഗങ്ങൾ വേണ്ട; ലിംഗാധിക്ഷേപം ഒഴിവാക്കാൻ സുപ്രീംകോടതിയുടെ മാർഗനിർദേശം

സുപ്രീം കോടതി വെബ് സൈറ്റിൽ നിയമ പദാവലി ലഭ്യമാകും

കോടതി ഭാഷകളിലും വ്യവഹാരങ്ങളിലും നിലനിൽക്കുന്ന ലിംഗ വിവേചനപരമായ പദങ്ങള്‍ ഒഴിവാക്കാൻ തീരുമാനിച്ച് സുപ്രീം കോടതി. കോടതി വിധികളിലും ഭാഷയിലും ഉപയോ​ഗിച്ചു വരുന്ന ലിംഗ വിവേചനം നിറഞ്ഞ വാക്കുകളുടെയും വാക്യങ്ങളുടെയും ഉപയോഗം തിരിച്ചറിയുന്നതിനും നീക്കം ചെയ്യുന്നതിനുമായാണ് പുതിയ പദാവലി തയ്യാറാക്കിയിരിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ഇക്കാര്യം അറിയിച്ചത്. ജെൻഡർ സ്റ്റീരിയോ ടൈപ്പുകളുടെ ഭാഷ തിരിച്ചറിഞ്ഞ് മാറ്റം സൃഷ്ടിക്കുന്നതിന്റെ ഭാ​ഗമായി ഹാൻഡ് ബുക്ക് സുപ്രീം കോടതി വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. കാലങ്ങളായി ഉപയോഗിച്ച് വരുന്ന നിരവധി പദങ്ങളാണ് പുതിയ പുസ്തകത്തില്‍ പരിഷ്കരിച്ചിരിക്കുന്നത്.

പൊതുവായി ഉപയോ​ഗിച്ചു വന്നിരുന്ന സ്റ്റീരിയോ ടൈപ്പുകളെ പൊളിച്ചെഴുതുന്നതാണ് പുതിയ പുസ്തകം

നിയമ വ്യവഹാരങ്ങളിലെ സ്റ്റീരിയോടൈപ്പുകൾ തിരിച്ചറിയാനും മനസ്സിലാക്കാനും അതിനെതിരെ പോരാടാനും നിയമ സമൂഹത്തെ സഹായിക്കുന്നതിനാണ് പുതിയ നടപടി. ലിംഗ സമത്വത്തിന് വിപരീതമായ പദങ്ങളുടെ ഉപയോ​ഗം മാറ്റി നീതിപരമായി വാക്കു നിർദേശിക്കുന്നതായിരിക്കും പുതിയ പുസ്തകം. ഹർജികളും ഉത്തരവുകളും തയ്യാറാക്കുമ്പോൾ ഉപയോഗിക്കാവുന്ന വാക്കുകളും ശൈലികളും ഉൾക്കൊള്ളുന്ന പുസ്തകം എല്ലാ ജഡ്ജിമാർക്കും അഭിഭാഷകർക്കും സഹായകരമാകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

'അവിവാഹിതരായ അമ്മ, വിശ്വസ്തയായ ഭാര്യ' തുടങ്ങിയ പ്രയോഗങ്ങൾ വേണ്ട; ലിംഗാധിക്ഷേപം ഒഴിവാക്കാൻ സുപ്രീംകോടതിയുടെ മാർഗനിർദേശം
ചലച്ചിത്ര അവാര്‍ഡ്; സംവിധായകന്‍ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

പൊതുവായി ഉപയോ​ഗിച്ചു വന്നിരുന്ന സ്റ്റീരിയോ ടൈപ്പുകളെ പൊളിച്ചെഴുതുന്നതാണ് പുതിയ പുസ്തകം. അവയിലെ പല വാക്കുകളും മുൻ കാലങ്ങളിൽ കോടതിയിൽ ഉപയോ​ഗിച്ചിരുന്നവയാണ്. അവ എന്തുകൊണ്ട് ശരിയല്ലെന്നും എങ്ങനെ ആ പ്രയോ​ഗം നിയമത്തെ വളച്ചൊടിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. ഹാനികരമായ സ്റ്റീരിയോ ടൈപ്പ് പ്രയോ​ഗത്തിനെതിരെ അവബോധം സൃഷ്ടിക്കുകയെന്നാണ് പുതിയ പുസ്തകത്തിന്റെ ലക്ഷ്യമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി .

'അവിവാഹിതരായ അമ്മ, വിശ്വസ്തയായ ഭാര്യ' തുടങ്ങിയ പ്രയോഗങ്ങൾ വേണ്ട; ലിംഗാധിക്ഷേപം ഒഴിവാക്കാൻ സുപ്രീംകോടതിയുടെ മാർഗനിർദേശം
അവകാശങ്ങളെ പരിഗണിച്ചില്ലെങ്കില്‍ നിയമം അനീതിയ്ക്കുള്ള കാരണമാകും: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്‌

അവിവാഹിതരായ അമ്മമാർ എന്നതിന് പകരം അമ്മ എന്ന് മാത്രം പ്രയോഗിച്ചാൽ മതിയെന്നാണ് നിർദ്ദേശത്തിലുള്ളത്. ഭിന്ന ലൈംഗികതയെ അപകീർത്തികരമായി വിശേഷിപ്പിക്കുന്ന ഇപ്പോൾ പ്രയോഗത്തിലുള്ള പലവാക്കുകളും പുതിയ നിർദ്ദേശത്തിൽ നീക്കം ചെയ്തിട്ടുണ്ട്. പുതിയ മാർഗനിർദ്ദേശങ്ങൾ ഇവിടെ വായിക്കാം

Attachment
PDF
Handbook On Gender Stereotypes.pdf
Preview

ഈ വർഷം മാർച്ചിൽ നടന്ന പൊതു പരിപാടിക്കിടെ ജെൻഡർ സ്റ്റീരിയോ ടൈപ്പുകളെ മറികടക്കാൻ ഉതകുന്ന പുതിയ പുസ്തകം വരുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് പറ‍ഞ്ഞിരുന്നു. ഒരു സ്ത്രീ ഒരാളുമായി സ്നേഹ ബന്ധത്തിൽ ആയിരിക്കുന്നതിനെ വെപ്പാട്ടി എന്ന് വിളിക്കുന്ന വിധി ന്യായങ്ങൾ അദ്ദേഹത്തെ അസ്വസ്ഥനാക്കിയെന്നായിരുന്നു അന്ന് ചീഫ് ജസ്റ്റിസ് തുറന്ന് പറഞ്ഞത്. കൂടാതെ ഗാർഹിക പീഡന നിയമത്തിൽ പറയുന്ന സ്ത്രീകൾക്ക് നേരെയുള്ള കുറ്റത്തിലെ അസമത്വവും അദ്ദേഹം ചൂണ്ടിക്കാട്ടി.

'അവിവാഹിതരായ അമ്മ, വിശ്വസ്തയായ ഭാര്യ' തുടങ്ങിയ പ്രയോഗങ്ങൾ വേണ്ട; ലിംഗാധിക്ഷേപം ഒഴിവാക്കാൻ സുപ്രീംകോടതിയുടെ മാർഗനിർദേശം
'എന്റെ അച്ഛൻ ബോംബിട്ടിട്ടുണ്ട്, പക്ഷേ മിസോറാമിലല്ല'; അമിത് മാളവ്യക്ക് മറുപടിയുമായി സച്ചിൻ പൈലറ്റ്

കൽക്കട്ട ഹൈക്കോടതി ജഡ്ജി മൗഷുമി ഭട്ടാചാര്യ അധ്യക്ഷയായ സമിതിയാണ് പുതിയ നിയമ പദാവലി തയ്യാറാക്കിയത്. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പ്രതിഭ എം സിങ്,മുൻ ജഡ്ജിമാരായ പ്രഭാ ശ്രീ ദേവൻ, ​ഗീത മീത്തൽ എന്നിവരോടൊപ്പം സുപ്രീം കോടതിയിലേയും കൽക്കട്ട ഹൈക്കോടതിയിലേയും അഭിഭാഷകയായ ജുമാ സെനും ഉൾപ്പെട്ടതായിരുന്നു സമിതി.

logo
The Fourth
www.thefourthnews.in