'അരാജകത്വം സൃഷ്ടിക്കും'; തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി

'അരാജകത്വം സൃഷ്ടിക്കും'; തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി

ഗ്യാനേഷ് കുമാര്‍, സുഖ്ബിര്‍ സിങ് സന്ധു എന്നിവര്‍ക്കെതിരേ നിലവില്‍ ആരോപണങ്ങളൊന്നുമില്ലെന്നും കോടതി വിലയിരുത്തി
Updated on
1 min read

പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുന്‍പ് ഇത്തരത്തിലൊരു നടപടി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു.

ചട്ടപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ തിരഞ്ഞെടുക്കപ്പെട്ട ഗ്യാനേഷ് കുമാര്‍, സുഖ്ബിര്‍ സിങ് സന്ധു എന്നിവര്‍ക്കെതിരേ നിലവില്‍ ആരോപണങ്ങളൊന്നുമില്ലെന്നും കോടതി വിലയിരുത്തി.

നിയമനിര്‍മാണ സഭകളുടെ അധികാരത്തിനു കീഴിലുള്ള തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനം സ്റ്റേ ചെയ്യാന്‍ ജുഡീഷ്യറിക്ക് കഴിയില്ലെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി.

'അരാജകത്വം സൃഷ്ടിക്കും'; തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി
'നിരുപാധികം മാപ്പ്'; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതില്‍ സുപ്രീംകോടതിയില്‍ പതഞ്ജലി

കേന്ദ്രം നടത്തിയ നിയമനം നിയമവിരുദ്ധമല്ല, നിയമിതരായ വ്യക്തികള്‍ക്കെതിരേ ആരോപണങ്ങളും നിലവിലില്ല, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം നിയമനങ്ങള്‍ സ്റ്റേ ചെയ്യുന്നതു രാജ്യത്ത് അരാജതക്വം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ചോദ്യം ചെയ്യുന്നത് എന്തിനെന്നും കമ്മിഷണര്‍മാരുടെ നിയമനത്തെ ചോദ്യം ചെയ്യാനുള്ള സാഹചര്യം എന്തെന്നും ഹര്‍ജിക്കാരോട് കോടതി ചോദിച്ചു.

കോണ്‍ഗ്രസ് ജയ താക്കൂര്‍, അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോര്‍മ്‌സ് എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

logo
The Fourth
www.thefourthnews.in