ജാതി സെൻസസ്: വിവരങ്ങൾ പുറത്തുവിടുന്നതിൽ നിന്ന് ബിഹാർ സർക്കാരിനെ തടയാനാകില്ലെന്ന് സുപ്രീം കോടതി

ജാതി സെൻസസ്: വിവരങ്ങൾ പുറത്തുവിടുന്നതിൽ നിന്ന് ബിഹാർ സർക്കാരിനെ തടയാനാകില്ലെന്ന് സുപ്രീം കോടതി

ഇത്തരമൊരു സർവേ സംഘടിപ്പിക്കാൻ ഒരു സംസ്ഥാനത്തിന് അധികാരമുണ്ടോ എന്നത് മാത്രമേ പരിഗണിക്കാൻ സാധിക്കൂ എന്ന് സുപ്രീംകോടതി

ജാതി സെൻസസിന്റെ വിവരങ്ങൾ ബിഹാർ സർക്കാർ പുറത്തുവിടുന്നത് തടയാൻ കഴിയില്ലെന്ന് സുപ്രീം കോടതി. സർക്കാരിന്റെ നയപരമായ കാര്യമാണെന്നും അതിൽ ഇടപെടാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ബിഹാർ സർക്കാരിന് ജാതി സെൻസസുമായി മുന്നോട്ടുപോകാമെന്ന് ഓഗസ്റ്റ് ഒന്നിന് പട്ന ഹൈക്കോടതി പറഞ്ഞിരുന്നു. ആ ഉത്തരവിനെ ചോദ്യം ചെയ്തു സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് സഞ്ജിവ് ഖന്നയും എസ് വി എൻ ഭാട്ടിയും ഉൾപ്പെടുന്ന രണ്ടംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഹർജിയിൽ ഉന്നയിക്കപ്പെട്ട പ്രധാനപ്പെട്ട ആരോപണങ്ങൾ കോടതി തള്ളുകയും വിശദമായി പരിഗണിക്കാൻ 2024 ജനുവരിയിലേക്ക് ലിസ്റ്റ് ചെയ്യുകയും ചെയ്തു.

ജാതി സെൻസസ്: വിവരങ്ങൾ പുറത്തുവിടുന്നതിൽ നിന്ന് ബിഹാർ സർക്കാരിനെ തടയാനാകില്ലെന്ന് സുപ്രീം കോടതി
'രാഷ്ട്രീയം' ജാതി പറയുമ്പോൾ; ബിഹാറിലെ ജാതി സെൻസസിന് പിന്നിലെന്ത് ?

കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് പൂർണമായും സ്റ്റേ ചെയ്യണം എന്നതായിരുന്നു ഹർജിക്കാരുടെ ആവശ്യം. അടിയന്തര സ്റ്റേ സാധ്യമല്ല, ഏതെങ്കിലും സർക്കാരുകൾ സ്വീകരിക്കുന്ന നയപരമായ തീരുമാനങ്ങളിൽ തങ്ങൾക്ക് ഇടപെടാനാകില്ലെന്നും ഇത്തരമൊരു സർവ്വേ സംഘടിപ്പിക്കാൻ ഒരു സംസ്ഥാനത്തിന് അധികാരമുണ്ടോ എന്നത് മാത്രമാണ് പരിഗണിക്കാൻ സാധിക്കുക എന്നും സുപ്രീംകോടതി രണ്ടംഗ ബെഞ്ച് പറഞ്ഞു.

ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക അപരാജിത സിങ് ബിഹാറിലെ ജാതി സെൻസസിൽ ആളുകളുടെ സ്വകാര്യത നഷ്ടപ്പെട്ടുവെന്ന് ആരോപിച്ചു. ആളുകളുടെ പേരും വിവരങ്ങളും പുറത്ത് വിടാത്ത സർവേയിൽ സ്വകാര്യത നഷ്ടപ്പെട്ടു എന്ന് എങ്ങനെ പറയാൻ സാധിക്കും എന്ന് കോടതി ചോദിച്ചു. വിവരങ്ങൾ വിഭജിച്ചിട്ടുള്ളത് എങ്ങനെയാണെന്നതും, പൂർണ്ണമായും വിവരങ്ങൾ ആളുകൾക്ക് ലഭ്യമാണോ എന്നതുമാണ് കോടതിക്ക് പരിഗണിക്കാവുന്ന കാര്യം. പാർലമെന്റ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഒക്ടോബർ രണ്ടിനാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാർ സർക്കാർ ജാതി സെൻസസിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. സംസ്ഥാനത്തെ ജനസംഖ്യയിൽ 63 ശതമാനവും ഒബിസി, ഇബിസി വിഭാഗങ്ങളിൽ പെടുന്നവരാണെന്നാണ് പുതിയ സെൻസസിലെ വിവരം.

ജാതി സെൻസസ്: വിവരങ്ങൾ പുറത്തുവിടുന്നതിൽ നിന്ന് ബിഹാർ സർക്കാരിനെ തടയാനാകില്ലെന്ന് സുപ്രീം കോടതി
ഇറാൻ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള നൊബേൽ
logo
The Fourth
www.thefourthnews.in