അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം വേണമെന്ന ഹർജിയിൽ സുപ്രീംകോടതി വിധി ഇന്ന്

അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം വേണമെന്ന ഹർജിയിൽ സുപ്രീംകോടതി വിധി ഇന്ന്

2023 ജനുവരി 24നാണ് അമേരിക്കൻ ഷോർട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് അദാനിക്കെതിരെ വലിയ തോതിലുള്ള ആരോപണങ്ങൾ ഉന്നയിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്

വ്യവസായ ഭീമൻ അദാനിക്കെതിരെ പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ സ്വന്തന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ സുപ്രീംകോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് അധ്യക്ഷനാനായ ബെഞ്ചാണ് നവംബർ 24ന് പറയാൻ മാറ്റിവച്ച വിധി പ്രഖ്യാപിക്കുക. കൃത്രിമമായി അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്റ്റോക്ക് വില പെരുപ്പിച്ച് കാണിച്ചുവെന്നതുൾപ്പെടെ നിരവധി സാമ്പത്തിക ക്രമക്കേടുകളാണ് ഹിൻഡൻബർഗ് റിപ്പോർട്ട് ഉന്നയിച്ചത്. ഇതിനെ അടിസ്ഥാനമാക്കി സുപ്രീംകോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജികളിലാണ് ബുധനാഴ്ചത്തെ വിധിപ്രസ്താവം.

നിലവിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നടത്തുന്ന അന്വേഷണത്തില്‍ സംശയത്തിനിടയില്ലെന്ന് വാദം നടക്കുന്നതിനിടെ സുപ്രീംകോടതി വാക്കാൽ പറഞ്ഞിരുന്നു. ഒപ്പം വിഷയം പരിശോധിക്കാൻ കോടതി രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങളുടെ നിഷ്പക്ഷതയ്‌ക്കെതിരായ വാദങ്ങൾ അംഗീകരിക്കാനും ബെഞ്ച് വിമുഖത പ്രകടിപ്പിച്ചിരുന്നു. 2023 ജനുവരി 24നാണ് അമേരിക്കൻ ഷോർട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് അദാനിക്കെതിരെ വലിയ തോതിലുള്ള ആരോപണങ്ങൾ ഉന്നയിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. സ്റ്റോക്ക് വില പെരുപ്പിക്കാൻ ലക്ഷ്യമിട്ട് വർഷങ്ങളായി അദാനി ഗ്രൂപ്പ് നിരവധി കൃത്രിമത്വങ്ങളും ദുഷ്പ്രവൃത്തികളും നടത്തി എന്നായിരുന്നു റിപ്പോർട്ട്. ഇത് പാർലമെന്റിൽ ഉൾപ്പെടെ വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് കാരണമായിരുന്നു.

അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം വേണമെന്ന ഹർജിയിൽ സുപ്രീംകോടതി വിധി ഇന്ന്
'അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിൽ സെബിക്ക് വൈമുഖ്യം'; കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സത്യവാങ്മൂലം

തുടർന്ന്, വിഷയത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ വിശാൽ തിവാരി, എം എൽ ശർമ്മ, കോൺഗ്രസ് നേതാവ് ഡോ. ജയ താക്കൂർ, ആക്ടിവിസ്റ്റ് അനാമിക ജയ്‌സ്വാൾ എന്നിവർ സുപ്രീംകോടതിയിൽ ഒരുകൂട്ടം പൊതുതാത്പര്യ ഹർജികൾ ഫയൽ ചെയ്തു. ഇതിന്റെ ഭാഗമായി അന്വേഷണം നടത്തുന്നതിന് എന്തെങ്കിലും നിയന്ത്രണ ചട്ടക്കൂട് ഉണ്ടോ എന്ന് അന്വേഷിക്കാനും പരിശോധിക്കാനും മാർച്ച് രണ്ടിന് സുപ്രീംകോടതി ഒരു കമ്മിറ്റി രൂപീകരിച്ചു. കൂടാതെ അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സെബിയെയും ചുമതലപ്പെടുത്തി.

അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം വേണമെന്ന ഹർജിയിൽ സുപ്രീംകോടതി വിധി ഇന്ന്
'കടലാസ് കമ്പനികൾ ഉപയോഗിച്ച് അദാനി ഗ്രൂപ്പ് വിപണിമൂല്യം ഉയര്‍ത്തി'; അദാനിയെ പ്രതിക്കൂട്ടിലാക്കി പുതിയ റിപ്പോർട്ട്

രണ്ടുമാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സെബിയോട് കോടതി നിർദേശിച്ചെങ്കിലും ആറുമാസത്തെ അധികം സമയം കൂടി ആവശ്യപ്പെട്ടിരുന്നു. വിഷയം സങ്കീർണമാണെന്ന കാരണമായിരുന്നു സെബി ചൂണ്ടിക്കാട്ടിയത്. അപേക്ഷയ്ക്ക് അനുകൂലമായ സമീപനമായിരുന്നില്ല സുപ്രീംകോടതി ആദ്യം സ്വീകരിച്ചതെങ്കിലും പിന്നീട് ഓഗസ്റ്റ് 14 വരെ സമയപരിധി നീട്ടിക്കൊടുക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in