നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു

വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചതായി വ്യാഴാഴ്‌ച രാവിലെ പാർട്ടി അറിയിച്ചിരുന്നു

നടനും ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് അന്തരിച്ചു. 71-ാം വയസായിരുന്നു. ആരോഗ്യം മോശമായതിനെ തുടർന്ന് ഡിസംബർ 26ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ശ്വാസതടസത്തെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം. ഇന്ന് രാവിലെ എട്ടരയോടെ ആണ് അന്ത്യം സംഭവിച്ചത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിജയകാന്ത് ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു. 2017 ഡിസംബറിൽ അദ്ദേഹം ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് പോയിയിരുന്നു. 2020, 2021 എന്നീ വർഷങ്ങളിൽ രണ്ടുതവണ അദ്ദേഹത്തിന് കോവിഡ് ബാധിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ പ്രമേഹബാധയെ തുടർന്ന് 2020ൽ വലതുകാലിലെ മൂന്ന് വിരലുകൾ മുറിച്ചുമാറ്റിയിരുന്നു.

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു
അയോധ്യ രാമക്ഷേത്രം: കോൺഗ്രസ് ത്രിശങ്കുവിൽ, തീരുമാനം 'ഇന്ത്യ'യുടെ ഭാവിക്കും നിർണായകം

ഇക്കഴിഞ്ഞ ഡിസംബർ 18നാണ് അവസാനമായി അദ്ദേഹം പാർട്ടിയുടെ നിർവാഹക സമിതിയുടെയും പൊതുകൗൺസിൽ ചർച്ചയിലും പങ്കെടുത്തത്. ആരോഗ്യനില ക്ഷയിക്കുന്നതിനെ തുടർന്ന് പാർട്ടിയുടെ ചുമതല ഭാര്യ പ്രേമേലതയ്ക്ക് കൈമാറിയിരുന്നു.

1979ൽ ഇനിക്കും ഇളമൈ എന്ന ചിത്രത്തിലൂടെയാണ് വിജയകാന്ത് സിനിമാ ജീവിതം ആരംഭിക്കുന്നത്. തുടർച്ചയായി നിരവധി പരാജയങ്ങൾ ഏറ്റുവാങ്ങിയെങ്കിലും 1980-ലെ പുറത്തിറങ്ങിയ 'ദൂരത്ത് ഇടി മുഴക്കം' എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ചു. 1981-ലെ 'സത്തം ഒരു ഇരുട്ടറൈ' എന്ന ചിത്രവും വൻ വിജയമായിരുന്നു. നടി രാധയുമൊത്തുള്ള 'അമ്മൻ കോവിൽ കിഴകളെ' എന്ന ചിത്രത്തിന് 1986-ൽ മികച്ച തമിഴ് നടനുള്ള ഫിലിംഫെയർ അവാർഡ് നേടിയിരുന്നു.

തന്റെ നൂറാമത്തെ ചിത്രം 'ക്യാപ്റ്റൻ പ്രഭാകരൻ' ആണ് വിജയകാന്തിന്റെ തമിഴ് മണ്ണിന്റെ ക്യാപ്റ്റനാക്കി മാറ്റുന്നത്. 1992-ൽ പുറത്തിറങ്ങിയ ചിന്ന ഗൗണ്ടർ എന്ന ചിത്രത്തിലാണ് താരം തന്റെ അവിസ്മരണീയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഗ്രാമത്തലവനായുള്ള കഥാപാത്രം വിജയകാന്തിനെ ഗ്രാമീണ ജനവിഭാഗങ്ങൾക്കിടയിൽ കൂടുതൽ പ്രശസ്തനാക്കിയിരുന്നു. 2001ൽ തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരവും താരം നേടിയിരുന്നു. 2002ലും തമിഴ്നാട് സർക്കാരിന്റെ അവാർഡ് ലഭിച്ചിരുന്നു.

2005 സെപ്റ്റംബറിലാണ് ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം രൂപീകരിച്ച് സിനിമ താരമായിരുന്നു വിജയകാന്ത്, രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെ, എഐഎഡിഎംകെ എന്നിവയ്ക്കുള്ള ബദലെന്ന തരത്തിലായിരുന്നു വിജയകാന്ത് സ്വയം അവതരിച്ചത്. 2006ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ 234 സീറ്റുകളില്‍ പാര്‍ട്ടി മത്സരിച്ചിരുന്നു. ആ തിരഞ്ഞെടുപ്പില്‍ എട്ടുശതമാനം വോട്ട് സമാഹരിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുകയും കൂടല്ലൂരിലെ വൃധാചലം മണ്ഡലത്തില്‍നിന്ന് വിജയകാന്ത് നിയമസഭയിലേക്ക് എത്തുകയും ചെയ്തു. രണ്ടുതവണയാണ് വിജയകാന്ത് നിയമസഭയിലെത്തിയത്.

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു
'രണ്‍ബീര്‍ കപൂറും കുടുംബവും മതവികാരം വ്രണപ്പെടുത്തി'; പരാതി ക്രിസ്മസ് ആഘോഷത്തിന്റെ വീഡിയോയെ ചൊല്ലി

എന്നാല്‍ 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം ചെറിയ തോതില്‍ ഉയര്‍ത്താന്‍ ആയെങ്കിലും സീറ്റൊന്നും നേടാന്‍ ഡി എം ഡി കെയ്ക്ക് കഴിഞ്ഞിരുന്നില്ല. തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എ ഐ എ ഡി എം കെയുടെ സഖ്യകക്ഷിയായിട്ടായിരുന്നു ക്യാപ്റ്റനും സംഘവും തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. അന്ന് 29 സീറ്റ് നേടി തമിഴ്നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയായി ഡി എം ഡി കെ മാറി. ഇത് പ്രതിപക്ഷനേതാവെന്ന പദവിയിലേക്ക് വിജയകാന്തിനെ എത്തിക്കുകയും 2016 ഫെബ്രുവരി വരെ അദ്ദേഹം ആ സ്ഥാനത്ത് തുടരുകയും ചെയ്തിരുന്നു.

2014 പൊതുതിരഞ്ഞെടുപ്പില്‍ എന്‍ ഡി എ യ്ക്കും ബദ്ധവൈരികളായ പാട്ടാളി മക്കള്‍ കച്ചിക്കൊപ്പം സഖ്യം ചേര്‍ന്നിരുന്നു. ഡി എം ഡി കെയുടെ പ്രതാപം അവസാനിച്ചുവെന്ന് വിലയിരുത്തിയ തിരഞ്ഞെടുപ്പായിരുന്നു 2016ലേത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈകോസ് മരുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം, തോള്‍ തിരുമവലവന്‍സ് വിടുതലൈ ചിരുത്തൈകള്‍ കച്ചി എന്നിവരുമായി ചേര്‍ന്ന് മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാന്‍ വിജയകാന്തിന്റെ പാര്‍ട്ടിക്ക് സാധിച്ചില്ല.

logo
The Fourth
www.thefourthnews.in