ആന്ധ്രയിൽ ബംഗ്ലാവിനെ ചൊല്ലി തർക്കം; ജഗനെ 'ഫർണിച്ചർ ചോർ' എന്ന് വിളിച്ച് ടിഡിപി

ആന്ധ്രയിൽ ബംഗ്ലാവിനെ ചൊല്ലി തർക്കം; ജഗനെ 'ഫർണിച്ചർ ചോർ' എന്ന് വിളിച്ച് ടിഡിപി

ഇത് 2019ൽ നടന്ന സമാനമായ ഒരു സംഭവത്തിന്റെ പകരം വീട്ടൽകൂടിയാണ്
Updated on
2 min read

ആന്ധ്രയിൽ മുൻമുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി നിർമിച്ച ബംഗ്ലാവിനെതിരെ തിരിഞ്ഞ് ടിഡിപി. വിശാഖപട്ടണത്ത് 'ഹിൽടോപ്പ് പാലസ്' എന്ന പേരിൽ 500 കോടി രൂപ വിലമതിപ്പ് കണക്കാക്കുന്ന ബംഗ്ലാവ് മുൻമുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി തന്റെ ക്യാമ്പ് ഓഫീസും ഔദ്യോഗിക വസതിക്കുമായി നിർമിച്ചതാണെന്ന ആരോപണങ്ങളുമായാണ് ടിഡിപി രംഗത്തെത്തിയിരിക്കുന്നത്.

ആഢംബര ഫർണിച്ചറുകളുള്ള റിസോർട്ട് മോഡൽ വസതിയുണ്ടാക്കിയ ജഗനെ 'ഫർണിച്ചർ ചോർ' എന്നാണ് ടിഡിപി നേതാക്കൾ ഇപ്പോൾ കളിയാക്കി വിളിക്കുന്നത്. ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ചാണ് ഈ ധൂർത്ത് നടത്തിയത് എന്ന പ്രചാരണമാണ് ടിഡിപി നേതാക്കൾ നടത്തുന്നത്. ഇത് 2019ൽ നടന്ന സമാനമായ ഒരു സംഭവത്തിന്റെ പകരം വീട്ടൽകൂടിയാണ് ഇപ്പോൾ ടിഡിപി നടത്തുന്നത്. അന്ന് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടന്നിരുന്നു. ടിഡിപി നേതാവും അന്നത്തെ നിയമസഭാ സ്‌പീക്കറുമായിരുന്ന കോഡല ശിവപ്രസാദ് റാവുവിനെതിരായി വൈഎസ്ആർ കോൺഗ്രസ് സമാനമായ ആരോപണം ഉന്നയിച്ച്‌ രംഗത്തെത്തി. അന്ന് അദ്ദേഹത്തിനെതിരെ നിരന്തരം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും അദ്ദേഹത്തെ 'ഫർണിച്ചർ ചോർ' എന്ന് വിളിക്കപ്പെടുകയും ചെയ്തിരുന്നു.

ആന്ധ്രയിൽ ബംഗ്ലാവിനെ ചൊല്ലി തർക്കം; ജഗനെ 'ഫർണിച്ചർ ചോർ' എന്ന് വിളിച്ച് ടിഡിപി
പ്രതിപക്ഷ നേതാവ് കസേരയില്‍ ആദ്യമായി; നവീന്‍ പട്‌നായിക്കിന്റെ പുതിയ റോള്‍, ബിജെഡി അതിജീവിക്കുമോ?

ശേഷം 2019 സെപ്റ്റംബറിൽ കോഡല ശിവർപ്രസാദ് റാവു ആത്മഹത്യ ചെയ്യുകയും ചെയ്തു. ആത്മഹത്യ വ്യാജ ആരോപണങ്ങളുടെ ഭാഗമായാണ് എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഢിക്കെതിരെ അതിശക്തമായി ടിഡിപി രംഗത്തെത്തിയിരുന്നു. അന്ന് ജഗൻ ഉയർത്തിയ ചില ചോദ്യങ്ങൾക്ക് സമാനമായി ഇപ്പോൾ ജഗനെ പരിഹസിച്ചുകൊണ്ട്, "ഫർണിച്ചറുകൾ എപ്പോൾ തിരിച്ചെൽപ്പിക്കും" എന്ന് ചോദിച്ച് ഐടി മന്ത്രി നാര ലോകേഷ് രംഗത്തെത്തിയിട്ടുണ്ട്.

ജഗനും സംഘവും അപഹസിച്ചതിന്റെ ഭാഗമായിട്ടാണ് കൊഡല ശിവപ്രസാദ് റാവു ആത്മഹത്യചെയ്തതെന്നാരോപിച്ച് അന്ന് തന്നെ ടിഡിപിയുടെ മഹിളാ സംഘടന പരാതിയും നൽകിയിരുന്നു.

ഇപ്പോൾ ജഗനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബംഗ്ലാവിൽ നടത്തിയ അധിക അലങ്കാരപ്പണികളുടെ തുക തിരിച്ചു നൽകാമെന്നും ജഗൻ കത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും വൈ എസ് ആർ കോൺഗ്രസ് നേതാക്കൾ ആരോപണങ്ങൾക്കു മറുപടിയായി പറയുന്നു.

വിശാഖപട്ടണത്തെ ഋഷികൊണ്ട മലനിരകളിൽ സർക്കാർ ചിലവിൽ ജഗൻ പണികഴിപ്പിച്ച ഏഴു കെട്ടിടങ്ങളുൾപ്പെടുന്ന സമുച്ചയമാണ് വിവാദമായത്. ഇത് ഒരു വിവിഐപി ഗസ്റ്റ് ഹൗസ് എന്ന രീതിയിൽ പണിതതാണെന്നും, പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവർ സംസ്ഥാനത്ത് സന്ദർശനം നടത്തുമ്പോൾ താമസിക്കാൻ കഴിയുന്ന തരത്തിൽ അതിനെ മാറ്റുക എന്നതായിരുന്നു ഉദ്ദേശമെന്നും വൈഎസ്ആർസിപി നേരത്തെ തന്നെ വിശദീകരണമായി പറയുന്നുണ്ട്. വിശാഖപട്ടണത്തെ ആന്ധ്രയുടെ തലസ്ഥാനമാക്കണം എന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് ജഗൻ വിശാഖപട്ടണത്ത് തന്നെ മുഖ്യമന്ത്രിയുടെ വസതി പണിതതെന്ന വിലയിരുത്തലുകളുമുണ്ട്.

അന്താരാഷ്ട്ര സഞ്ചാരികൾക്കുള്ള ആഢംബര താമസസൗകര്യമായും ഇതിനെ കാണാമെന്നുകൂടി ജഗൻ പറയുന്നു. ഈ ബംഗ്ലാവ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുകയാണെന്ന് മുൻ വിനോദസഞ്ചാരവകുപ്പ് മന്ത്രി ആർകെ റോജ സെൽവമണി ഈ വർഷം തുടക്കത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

പല്ലിനു പല്ല് കണ്ണിനു കണ്ണ് എന്ന രീതിയിലാണ് ടിഡിപിയും വൈഎസ്ആർസിപിയും ഈ വിഷയത്തിൽ പരസ്പരം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

ആന്ധ്രയിൽ ബംഗ്ലാവിനെ ചൊല്ലി തർക്കം; ജഗനെ 'ഫർണിച്ചർ ചോർ' എന്ന് വിളിച്ച് ടിഡിപി
ഡൽഹി മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാളിന് ജാമ്യം

ഈ കെട്ടിടം ചന്ദ്രബാബു നായിഡുവിന്റെ സർക്കാർ ഇനി എന്ത് ചെയ്യുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളിൽ ഒന്ന്. അന്വേഷണം നടത്തുമെന്നും ന്യായപരമായ രീതിയിലുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി നാര ലോകേഷ് അറിയിച്ചിരുന്നു. ഈ കെട്ടിട സമുച്ഛയം ജനങ്ങളിലേക്കു തന്നെ വന്നുചേരുമെന്നും മന്ത്രി പറയുന്നു.

നേരത്തെ ജഗൻ ഭരണത്തിൽ വന്നപ്പോൾ 'പ്രജാ വേദിക' എന്ന പേരിൽ ചന്ദ്രബാബു നായിഡുവിന്റെ വീടിനടുത്തുണ്ടായിരുന്ന സർക്കാരിന്റെ ചിലവിൽ നിർമിച്ച ഓഡിറ്റോറിയും പൊളിച്ച് കളഞ്ഞിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ചന്ദ്രബാബു നായിഡുവിന്റെ വീടിനടുത്തുണ്ട്. അത് ഒരു മ്യൂസിയമാക്കി നിലനിർത്തും ടിഡിപി എന്നാണ് നേതാക്കൾ പറയുന്നത്. സർക്കാരിന്റെ കെടുകാര്യസ്ഥതയുടെയും, മോശം ഭരണത്തിന്റെയും പതിപ്പായി ഈ ഓഡിറ്റോറിയത്തിന്റെ അവശിഷ്ടങ്ങൾ അങ്ങനെതന്നെ നിലനിർത്തും. ഹിരോഷിമയിലെയും നാഗസാക്കിയിലെയും മ്യൂസിയങ്ങളെ പോലെ ഇതും നിലനിർത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.

logo
The Fourth
www.thefourthnews.in