കോവിഡ് വിവരച്ചോര്‍ച്ച: 'ദ ഫോര്‍ത്ത്' വെളിപ്പെടുത്തലിന് പിന്നാലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ടെലഗ്രാം ബോട്ട്

കോവിഡ് വിവരച്ചോര്‍ച്ച: 'ദ ഫോര്‍ത്ത്' വെളിപ്പെടുത്തലിന് പിന്നാലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ടെലഗ്രാം ബോട്ട്

ഞങ്ങൾ വാർത്തയിൽ നിറഞ്ഞിരിക്കുന്നതിനാൽ കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ലെന്നാണ് 'ദ ഫോര്‍ത്ത്' വാർത്തയുടെ ലിങ്ക് സഹിതം ബോട്ടിൽ കാണുന്ന സന്ദേശം

കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തിയ ടെല​ഗ്രാം ബോട്ടിന്റെ പ്രവർത്തനം നിലച്ചു. ഡാറ്റ ചോർച്ച സംബന്ധിച്ച വാർത്ത ദ ഫോർത്ത് പുറത്തുവിട്ടതിന് പിന്നാലെയാണ് ബോട്ട് പ്രവർത്തനരഹിതമായത്. നിലവിൽ ഫോൺ നമ്പർ അടിച്ചു കൊടുക്കുമ്പോൾ "ആധാറും നമ്പർ സെർച്ചും ഇപ്പോൾ ലഭ്യമല്ല" എന്ന സന്ദേശമാണ് ബോട്ടിൽ നിന്ന് ലഭിക്കുന്നത്. "ഞങ്ങൾ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്" എന്ന കുറിപ്പും ദ ഫോർത്ത് പുറത്തുവിട്ട വാർത്തയുടെ ലിങ്കും ചേർത്താണ് മറുപടി സന്ദേശം ലഭിക്കുക.

ഇന്നലെയാണ് കൊവിൻ ആപ്പിലൂടെ രജിസ്റ്റർ ചെയ്ത വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന വിവരം ദ ഫോർത്ത് പുറത്തുവിട്ടത്. ചാറ്റ് ബോട്ടിൽ ഒരാളുടെ മൊബൈൽ നമ്പറോ ആധാർ കാർഡ് നമ്പറോ അയച്ച് നൽകിയാൽ അവരുടെ പേര്, ഫോൺനമ്പർ, തിരിച്ചറിയൽ കാർഡ് നമ്പർ, ജനന തീയതി, വാക്സിൻ സ്വീകരിച്ച കേന്ദ്രത്തിന്റെ പേര് എന്നിവ മറുപടിയായി ലഭിക്കുന്നു. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട രേഖകളാണ് ഇങ്ങനെ ലഭ്യമാകുന്നത്. ഏത് വാക്സിനാണ് സ്വീകരിച്ചത്, ഏത് കേന്ദ്രങ്ങളിൽ വച്ച് സ്വീകരിച്ചു എന്നിവയും അറിയാൻ സാധിക്കും.

കോവിഡ് വിവരച്ചോര്‍ച്ച: 'ദ ഫോര്‍ത്ത്' വെളിപ്പെടുത്തലിന് പിന്നാലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ടെലഗ്രാം ബോട്ട്
വന്‍ സുരക്ഷാ വീഴ്ച; കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ ടെലഗ്രാമിൽ

സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെയും കുടുംബത്തിന്റെയും വിവരങ്ങള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ ടെലഗ്രാം ചാനലിലുടെ ദ ഫോര്‍ത്ത് നടത്തിയ പരിശോധനയില്‍ ലഭ്യമായിരുന്നു. കോവിഡ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കോവിന്‍ പോര്‍ട്ടലില്‍ നിന്ന് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ പോലും ഒടിപി ഉള്‍പ്പെടെയുള്ള സുരക്ഷാ പരിശോധനകള്‍ മറികടക്കണം എന്നിരിക്കെയാണ് ടെലഗ്രാം ചാനലില്‍ ഈ വിവരങ്ങള്‍ ലഭ്യമായത്. 

Related Stories

No stories found.
logo
The Fourth
www.thefourthnews.in