'മുസ്ലീങ്ങൾ കൂടെയുണ്ടാവുമോ?' ആശങ്കയിൽ ചന്ദ്രശേഖര റാവു, പ്രതീക്ഷയിൽ കോൺഗ്രസ്

'മുസ്ലീങ്ങൾ കൂടെയുണ്ടാവുമോ?' ആശങ്കയിൽ ചന്ദ്രശേഖര റാവു, പ്രതീക്ഷയിൽ കോൺഗ്രസ്

തെലങ്കാന സംസ്ഥാനം രൂപീകൃതമായശേഷം നടക്കുന്ന മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പാണിത്. അന്നൊന്നുമില്ലാത്തൊരു അനിഷ്ടം മുസ്ലിം വിഭാഗങ്ങൾക്ക് ബി ആർ എസിനോടുണ്ടെന്നാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്

തെലങ്കാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇന്ന് ജനം വിധിയെഴുതുമ്പോള്‍ ഭരണകക്ഷിയായ ബിആർഎസിന് നെഞ്ചിടിപ്പ് ഏറുകയാണ്. മുൻപ് രണ്ടുതവണയും കൂടെയുണ്ടായിരുന്ന മുസ്ലിം വോട്ട് ബാങ്ക് ഇത്തവണ കൂടെയുണ്ടാകുമോ എന്നതിലെ വ്യക്തതക്കുറവാണ് പ്രധാന കാരണം. തെലങ്കാനയിലെ ഏകദേശം 40 മണ്ഡലങ്ങളിൽ നിർണായകമാണ് മുസ്ലിം വോട്ട്. ഇത്തവണ ന്യൂനപക്ഷ സമുദായം കോൺഗ്രസിനൊപ്പം പോയാൽ ഡിസംബർ മൂന്നിന് ഫലം പുറത്തുവരുമ്പോൾ ബി ആർ എസിന് കാര്യങ്ങൾ അത്ര സന്തോഷകരമായിരിക്കില്ല.

തെലങ്കാനയിലെ ജനസംഖ്യയുടെ 50 ലക്ഷത്തിലധികം മുസ്ലിങ്ങളാണ്. ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും മുസ്ലിം വോട്ടർമാരുടെ എണ്ണം 40 ലക്ഷത്തോളം വരും

2014ൽ തെലങ്കാന സംസ്ഥാനം രൂപീകൃതമായ ശേഷം നടക്കുന്ന മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പാണിത്. അന്നൊന്നുമില്ലാത്ത വിപ്രതിപത്തി ഇന്ന് മുസ്ലിം വിഭാഗങ്ങൾക്ക് ബി ആർ എസിനോടുണ്ട് എന്ന് സൂചിപ്പിക്കുന്ന കാര്യങ്ങളാണ് അടുത്തിടെയായി പുറത്തുവരുന്നത്. ഇപ്പോൾ കെ ചന്ദ്രശേഖർ റാവുവിന്റെ പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ഏക മുസ്ലീം സംഘടന മുസ്ലിം യുണൈറ്റഡ് ഫോറം മാത്രമാണ്. അതേസമയം, കോൺഗ്രസിനെ പിന്തുണച്ച് തെഹ്‌രീ കെ മുസ്ലിം ഷബ്ബാനിന്റെയും തെലങ്കാന മുസ്ലീം സംഘടനകളുടെ ജോയിന്റ് ആക്ഷൻ (ജെ എ സി) കമ്മിറ്റിയുമുണ്ട്.

ബിആർഎസിനോടുള്ള മുസ്ലിം രോഷം

നവംബർ 21ന് ജെ എ സി പുറത്തിറക്കിയ പ്രസ്താവനയിൽ മുസ്ലിം ജനവിഭാഗത്തോടുള്ള പ്രതിബദ്ധത ബി ആർ എസ് ബോധപൂർവം അവഗണിച്ചതായി ആരോപിച്ചിരുന്നു. ജെ എ സി ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ ബിആർഎസ് പ്രകടനപത്രിക പരാജയപ്പെട്ടെന്നും 12 ശതമാനം സംവരണം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ സർക്കാർ നടപ്പിലാക്കിയില്ലെന്നും ജെഎസി കുറ്റപ്പെടുത്തിയിരുന്നു. ഇതിനുപുറമെ സിഎഎ- എൻആർസി പ്രതിഷേധങ്ങൾ നടത്താൻ അനുവദിക്കാതിരുന്നതും മുസ്ലിം വിഭാഗങ്ങൾക്കിടയിൽ ബി ആർ എസിനോടുള്ള അനിഷ്ടത്തിന് കാരണമായിട്ടുണ്ട്. ഒപ്പം ചന്ദ്രശേഖർ റാവു, നരേന്ദ്ര മോദിയുടെ നയങ്ങളോട് ചേർന്ന് നിൽക്കുന്നുവെന്ന ആക്ഷേപവും മുസ്ലിങ്ങൾക്കിടയിലുണ്ട്.

രാഹുൽ ഗാന്ധിയും ഭാരത് ജോഡോ യാത്രയും കോൺഗ്രസിന് മുസ്ലീം പിന്തുണ നേടുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചതായി സ്ക്രോൾ.ഇൻ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു

ശാദി മുബാറക് പോലുള്ള ക്ഷേമ പദ്ധതികളും ന്യൂനപക്ഷങ്ങൾക്കായി 200 ലധികം റസിഡൻഷ്യൽ സ്‌കൂളുകളും കോളജുകളും ആരംഭിച്ചതും മുസ്ലിം വിഭാഗങ്ങളുടെ പിന്തുണ ലഭിക്കാൻ സഹായിക്കുമെന്നാണ് ബി ആർ എസ് കണക്കുകൂട്ടുന്നത്. മുസ്ലിം വിഭാഗങ്ങളെ പാർട്ടിയോട് ചേർത്തുനിർത്താൻ രാഷ്‌ട്രീയ വാചാടോപങ്ങളും പ്രഖ്യാപനങ്ങളും ബി ആർ എസ് നടത്തിയിരുന്നു. എന്നാൽ അവയൊന്നും ഫലം കണ്ടില്ലെന്നതിന്റെ തെളിവാണ് പ്രമുഖ മുസ്ലിം സംഘടനകളുടെയും സ്വാധീനമുള്ള പുരോഹിതരുടെയും സമീപകാല പ്രസ്താവനകൾ.

-

കോൺഗ്രസിന്റെ ആത്മവിശ്വാസം

ബിജെപിയെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ കോൺഗ്രസിനെ പിന്തുണക്കുക മാത്രമാണ് ഏക പോംവഴിയെന്ന ചിന്താഗതിയും മുസ്‌ലിംകൾക്കിടയിൽ ശക്തമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നുവെന്നത് നടക്കുന്നുവെന്നത് ഈ വിശ്വാസത്തിന്റെ കരുത്ത് വർധിപ്പിക്കുന്നുണ്ട്. കൂടാതെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം വിഭാഗങ്ങൾ ഒന്നടങ്കം കോൺഗ്രസിനൊപ്പം നിന്നുവെന്നതും പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. ഇതേഘടകം അയൽസംസ്ഥാനത്തും സഹായകമാകുമെന്നാണ് കോൺഗ്രസ് കരുതുന്നത്.

തെലങ്കാനയിലെ ജനസംഖ്യയുടെ 50 ലക്ഷത്തിലധികം മുസ്ലിങ്ങളാണ്. ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും മുസ്ലിം വോട്ടർമാരുടെ എണ്ണം 40 ലക്ഷത്തോളം വരും.

'മുസ്ലീങ്ങൾ കൂടെയുണ്ടാവുമോ?' ആശങ്കയിൽ ചന്ദ്രശേഖര റാവു, പ്രതീക്ഷയിൽ കോൺഗ്രസ്
ദേശീയതലത്തിൽ ജാതി സെൻസസിനൊപ്പം, ഇവിടെ 'റെഡ്ഡി പാർട്ടി'; ഫലിക്കുമോ തെലങ്കാന പിടിക്കാനുള്ള കോൺഗ്രസ് തന്ത്രം?

യൂണിഫോം സിവിൽ കോഡും ഹിജാബ് നിരോധനവും പോലെയുള്ള സെൻസിറ്റീവ് വിഷയങ്ങൾ ബിജെപിയെ കുറിച്ച് സമൂഹത്തിനുള്ളിൽ വലിയ ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബിജെപിയെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ മുസ്ലിങ്ങൾ കോൺഗ്രസിനൊപ്പം നിൽക്കാനാണ് സാധ്യതയെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

'സെക്കുലർ' പാർട്ടികൾ തമ്മിൽ ശക്തമായ മത്സരം നടക്കുകയും ഫലപ്രദമായ മുസ്ലീം രാഷ്ട്രീയ ശബ്ദം കൂടി നിലനിൽക്കുകയും ചെയ്താൽ മുസ്ലീങ്ങൾക്ക് കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് എഐഎംഐഎമ്മിന്റെ വിശ്വാസം

രാഹുൽ ഗാന്ധിയും ഭാരത് ജോഡോ യാത്രയും കോൺഗ്രസിന് മുസ്ലീം പിന്തുണ നേടുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചതായി സ്ക്രോൾ.ഇൻ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ തെക്കേ അറ്റത്തുനിന്ന് കാശ്മീരിലേക്കുള്ള മാർച്ചിൽ രാഹുൽ ഗാന്ധി സാമുദായിക സൗഹാർദ്ദത്തിന് ഊന്നൽ നൽകിയത് ഈ വിഭാഗങ്ങളെ സ്വാധീനിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഒവൈസി
ഒവൈസി

എഐഎംഐഎമ്മിന്റെ പിന്തുണ ബിആർഎസിനെ സഹായിക്കുമോ ?

തെലങ്കാനയിൽ മത്സരം ബി ആർ എസും കോൺഗ്രസും തമ്മിലാണെന്ന് പ്രഥമദൃഷ്ട്യാ പറയാമെങ്കിലും ഒവൈസിയുടെ എഐഎംഐഎമ്മിന് പല മണ്ഡലങ്ങളിലും സ്വാധീനമുണ്ടെന്ന വസ്തുത അവഗണിക്കാനാകില്ല. ഒൻപത് മണ്ഡലങ്ങളിലാണ് അവർ മത്സരിക്കുന്നതെങ്കിലും മറ്റ് പലയിടങ്ങളിലും ഒവൈസി വലിയ പ്രചാരണം നടത്തുന്നുണ്ട്. ബി ആർ എസിന് അനുകൂലമായൊരു സാഹചര്യം ഒരുക്കുകയാണ് ഈ പ്രചാരണങ്ങൾക്ക് പിന്നിലെ പ്രധാന ലക്ഷ്യം.

'മുസ്ലീങ്ങൾ കൂടെയുണ്ടാവുമോ?' ആശങ്കയിൽ ചന്ദ്രശേഖര റാവു, പ്രതീക്ഷയിൽ കോൺഗ്രസ്
ലക്ഷ്യം വനിതാ വോട്ട്; പ്രാതിനിധ്യം പേരിന്

'സെക്കുലർ' പാർട്ടികൾ തമ്മിൽ ശക്തമായ മത്സരം നടക്കുകയും ഫലപ്രദമായ മുസ്ലീം രാഷ്ട്രീയ ശബ്ദം കൂടി നിലനിൽക്കുകയും ചെയ്താൽ മുസ്ലീങ്ങൾക്ക് കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് എഐഎംഐഎമ്മിന്റെ വിശ്വാസം. അതിനായി ബിആർഎസ് വിജയിക്കണമെന്നാണ് എഐഎംഐഎം വാദിക്കുന്നത്. ഈ പിന്തുണ മുസ്ലിം വിഭാഗങ്ങൾക്കിടയിൽ എത്രത്തോളം സ്വാധീനം ഉണ്ടാകുമെന്നത് ഡിസംബർ മൂന്നിന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

logo
The Fourth
www.thefourthnews.in