ഗോവധം ആരോപിച്ച് മുസ്ലീം വ്യാപാരിയെ കൊലപ്പെടുത്തിയ കേസ്: യുപിയില്‍ 10 പേര്‍ക്ക് ജീവപര്യന്തം, വിധി ആറ് വര്‍ഷത്തിന് ശേഷം

ഗോവധം ആരോപിച്ച് മുസ്ലീം വ്യാപാരിയെ കൊലപ്പെടുത്തിയ കേസ്: യുപിയില്‍ 10 പേര്‍ക്ക് ജീവപര്യന്തം, വിധി ആറ് വര്‍ഷത്തിന് ശേഷം

2018ല്‍ ആട് വ്യാപാരിയായ ഖാസിം (45) എന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് പ്രാദേശിക കോടതിയുടെ വിധി.

ഗോരക്ഷയുടെ പേരില്‍ ഉത്തര്‍ പ്രദേശില്‍ മുസ്ലീം യുവാവിനെ കൊലപ്പെട്ടുത്തിയ കേസില്‍ പത്ത് പേര്‍ക്ക് ജീവപരന്ത്യം തടവ്. 2018ല്‍ ആട് വ്യാപാരിയായ ഖാസിം (45) എന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് വിചാരണ കോടതിയുടെ നടപടി. ഖാസിമിനെ കൊലപ്പെടുത്തിയതിനും സാക്ഷിയായ സമയ്ദീന്‍ എന്ന മുസ്ലിം കര്‍ഷകനെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ചതിനും ഉള്‍പ്പെടെയാണ് കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഖാസിമിനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചതിനാണ് സമയ്ദീനെ പ്രതികള്‍ ആക്രമിച്ചത്.

കൊലപാതകം, വധശ്രമം, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള കലാപം, മതത്തിന്റെ പേരില്‍ ആളുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് അഡീഷണല്‍ ജില്ല, സെഷന്‍സ് ജഡ്ജി ശ്വേത ദീക്ഷിത് ശിക്ഷ വിധിച്ചതെന്ന് ഖാസിമിന്റെ അഭിഭാഷകയായ വൃന്ദ ഗ്രോവറെ ഉദ്ധരിച്ച് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിസി 302,307,147,148,149,153 എ എന്നീ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂടാതെ 58,000 രൂപ പിഴയും എല്ലാ പ്രതികളും അടക്കണം.

ഗോവധം ആരോപിച്ച് മുസ്ലീം വ്യാപാരിയെ കൊലപ്പെടുത്തിയ കേസ്: യുപിയില്‍ 10 പേര്‍ക്ക് ജീവപര്യന്തം, വിധി ആറ് വര്‍ഷത്തിന് ശേഷം
'വിവേചന സ്വഭാവമുള്ളത്'; പൗരത്വഭേദഗതി നിയമത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഎന്നും യുഎസും

2015ല്‍ പശുവിനെ കൊന്നുവെന്ന അഭ്യൂഹങ്ങളില്‍ മുഹമ്മദ് അഖ്‌ലാഖ്വിനെ കൊലപ്പെടുത്തിയ ദാദ്രി സംഭവത്തിന് ശേഷം അരങ്ങേറിയ വിദ്വേഷ കുറ്റകൃത്യങ്ങളുടെ ഇരകളില്‍ പ്രധാനിയായിരുന്നു ഖാസിം. 2018 ജൂണ്‍ 16നാണ് ഹാപുറിലെ പില്‍ഖുവ പോലീസ് സ്‌റ്റേഷന് കീഴിലെ ബജ്‌ഹെറ ഖുര്‍ദ് ഗ്രാമത്തിലെ വയലില്‍ വച്ചാണ് ഖാസിം ഗോ രക്ഷകരാല്‍ ആക്രമിക്കപ്പെടുന്നത്. ആദ്യ യോഗി സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വന്നതിന് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു സംഭവം.

ഖാസിമിന്റെ കൊലപാതകത്തിലെ പ്രധാന പ്രതി ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ തന്റെ ചെയ്തികളെ ന്യായീകരിച്ച് രംഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. എന്നാല്‍ ഗോവധം സംബന്ധിച്ച് ഖാസിമിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളും കെട്ടചമയ്ച്ചതാണെന്ന് വെളിപ്പെടുത്തി കുടുംബങ്ങളും രംഗത്ത് വന്നിരുന്നു. ഖാസിം കേസില്‍ വിധി വരാന്‍ വര്‍ഷങ്ങളെടുത്തെങ്കിലും സന്തോഷമുണ്ടെന്ന് സമയ്ദീന്റെ സഹോദരനും പരാതിക്കാരനുമായ യാസീന്‍ പറഞ്ഞു. നിയമപോരാട്ടത്തിനായി തങ്ങളുടെ കൃഷിസ്ഥലം ഉള്‍പ്പെടെ വില്‍ക്കേണ്ടിവന്നതായും അദ്ദേഹം വെളിപ്പെടുത്തി.

ഗോവധം ആരോപിച്ച് മുസ്ലീം വ്യാപാരിയെ കൊലപ്പെടുത്തിയ കേസ്: യുപിയില്‍ 10 പേര്‍ക്ക് ജീവപര്യന്തം, വിധി ആറ് വര്‍ഷത്തിന് ശേഷം
ഇന്ത്യക്കാരെ റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത കേസ്: മുഖ്യപ്രതി ബിജെപി നേതാവിന്റെ മകനെന്ന് റിപ്പോർട്ട്

ഗോ രക്ഷകരുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഖാസിമിന്റെ കൈകളും കാലുകളും വാരിയെല്ലുകളും തകര്‍ന്നിരുന്നു. മര്‍ദനമേറ്റ് അവശനിലയില്‍ കിടന്ന ഖാസിമിന് ചികിത്സ നല്‍കുന്നതിലും വീഴ്ചയുണ്ടായെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ചോരയില്‍ കുതിര്‍ന്ന് കിടന്നിരുന്ന ഖാസിമിന്റെ ശരീരം വലിച്ചിഴച്ചതില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് വിവാദത്തിനും വഴിവച്ചിരുന്നു. ഇന്‍സ്പെക്ടറുടെയും രണ്ട് കോണ്‍സ്റ്റബിള്‍മാരുടെയും പെരുമാറ്റത്തില്‍ ഒടുവില്‍ പോലീസ് മാപ്പുപറയുന്ന നിലയുണ്ടാവുകയും ചെയ്തു. എന്നാല്‍ ആംബുലന്‍സ് ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് ഖാസിമിനെ വലിച്ചിഴ്ച്ചതെന്നായിരുന്നു പോലീസ് ന്യായീകരണം.

ഗോരക്ഷകരാണ് ആക്രമണത്തിന് പിന്നിലെന്നുള്ള റിപ്പോര്‍ട്ടുകളും പോലീസ് ആദ്യഘട്ടത്തില്‍ തള്ളിയിരുന്നു. മോട്ടോര്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്നുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്. എന്നാല്‍ സമയുദീന്‍ റിട്ട് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുകയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ മീററ്റിലെ ഇന്‍സ്പെക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു. ഖാസിമിന്റെ കുടുംബത്തിന് പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.

logo
The Fourth
www.thefourthnews.in