ഡല്‍ഹിയില്‍ 10 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം തല തകര്‍ത്ത നിലയില്‍, രണ്ട് പേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ 10 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം തല തകര്‍ത്ത നിലയില്‍, രണ്ട് പേര്‍ അറസ്റ്റില്‍

കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു

രാജ്യത്തെ നടുക്കി തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗവും അരുംകൊലയും. നഗരത്തിലെ നരേലയില്‍ 10 വയസുകാരിയെയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കി ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇന്നലെ കാണാതായ പത്തുവയസുകാരിയെ ആണ് തല ക്രൂരമായി തകര്‍ത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായതായും റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘവും പരിശോധന നടത്തി.

ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഏകദേശം 9.45ന് പെണ്‍കുട്ടി കളിക്കാന്‍ പുറത്ത് പോയിരുന്നുവെന്ന് പിതാവ് പറഞ്ഞു. എന്നാല്‍ കുട്ടി തിരികെ വരാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുകയും ഇന്ന് പരാതി നല്‍കുകയുമായിരുന്നു. ഇതില്‍ അന്വേഷണം പുരോഗമിക്കെയാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഡല്‍ഹിയില്‍ 10 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം തല തകര്‍ത്ത നിലയില്‍, രണ്ട് പേര്‍ അറസ്റ്റില്‍
രാഷ്ട്രീയ എന്‍ട്രിയില്‍ 'ലഹരി പിടിച്ച്' വിജയ്; ആദ്യ 'ആക്ഷന്‍' സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ

അയല്‍വാസിയായ രാഹുല്‍ കുട്ടിയുടെ മൃതദേഹം ലഭിച്ച സ്ഥലത്തേക്ക് കൊണ്ടുപോകുന്നതായി ചിലര്‍ കണ്ടതായും പിതാവ് കൂട്ടിച്ചേര്‍ത്തു. പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോകല്‍ (വകുപ്പ് 363), കൊലപാതകം (വകുപ്പ് 302), കൂട്ട ബലാത്സംഗം (വകുപ്പ് 376 ഡി) എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്ന രാഹുല്‍ (20), ദേവ്ദത്ത് (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയും കുടുംബവും താമസിക്കുന്നവരാണ് പ്രതികളെന്ന് കരുതുന്ന രണ്ട് പേരും. രാഹുല്‍ റബ്ബര്‍ സിലിണ്ടര്‍ നിര്‍മാണ കമ്പനിയിലും ദേവ്ദത്ത് കുടനിര്‍മാണ കമ്പനിയിലുമാണ് ജോലി ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in