ചിലയിടത്ത് നിരോധനം, ചിലയിടത്ത് പ്രോത്സാഹനം; കേരള സ്‌റ്റോറിയില്‍ വെളിപ്പെടുന്ന ഇന്ത്യന്‍ രാഷ്ട്രീയ നിലപാടുകള്‍

ചിലയിടത്ത് നിരോധനം, ചിലയിടത്ത് പ്രോത്സാഹനം; കേരള സ്‌റ്റോറിയില്‍ വെളിപ്പെടുന്ന ഇന്ത്യന്‍ രാഷ്ട്രീയ നിലപാടുകള്‍

തീവ്രവാദികളുടെ ദേശവിരുദ്ധ അജണ്ടയും ഗൂഢാലോചനയും തുറന്നുകാട്ടുന്നതാണ് 'കേരള സ്റ്റോറി'യെന്ന ചിത്രമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം

മുസ്ലിം വിരുദ്ധ നിലപാടുകളും വിദ്വേഷ പരാമര്‍ശങ്ങളുമായി വിവാദത്തിന് തുടക്കമിട്ട ഹിന്ദി ചിത്രം 'ദ കേരള സ്റ്റോറി'യില്‍ തെളിയുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വ്യത്യസ്ത നിലപാടുകൾ. ട്രെയിലറിനൊപ്പം വിവാദങ്ങള്‍ക്കും തുടക്കമിട്ട സിനിമ റിലീസായതിന് പിന്നാലെ പിന്തുണച്ചും തള്ളിപ്പറഞ്ഞും പ്രമുഖര്‍ തന്നെ രംഗത്തെത്തിയതോടെ ദേശീയ തലത്തില്‍ വ്യാപക ചര്‍ച്ചയായി. സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത 'ദ കേരളാ സ്‌റ്റോറി' ഹിന്ദുത്വം, ഹിന്ദുത്വ വിരുദ്ധം എന്നീ നിലകളിലുള്ള ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രതിഫലനമായി.

പ്രദര്‍ശനം തടയാന്‍ കോടതികള്‍ തയ്യാറായില്ല

തിരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുന്ന കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ദ കേരള സ്റ്റോറിയെ പരാമര്‍ശിച്ച് രംഗത്തെത്തി. തീവ്രവാദികളുടെ ദേശവിരുദ്ധ അജണ്ടയും ഗൂഢാലോചനയും തുറന്നുകാട്ടുന്നതാണ് 'കേരള സ്റ്റോറി'യെന്ന ചിത്രമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഇതിനു പിന്നാലെ, ചിത്രത്തെ വിമര്‍ശിക്കുന്നവര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരാണെന്ന് പരാമര്‍ശവുമായി വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറും രംഗത്തെത്തി.

ചിലയിടത്ത് നിരോധനം, ചിലയിടത്ത് പ്രോത്സാഹനം; കേരള സ്‌റ്റോറിയില്‍ വെളിപ്പെടുന്ന ഇന്ത്യന്‍ രാഷ്ട്രീയ നിലപാടുകള്‍
സങ്കുചിത ദേശീയതയുടെ പ്രചാരകൻ; ദ കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്തോ സെന്നിൻ്റെ സിനിമാ വഴികൾ

ഇതിനിടെ, സിനിമ നിരോധിക്കണമെന്ന ആവശ്യവും ശക്തമായി. കേരള ഹൈക്കോടതിയിലും, സുപ്രിംകോടതിയിലും ഹര്‍ജികളെത്തി. എന്നാല്‍ പ്രദര്‍ശനം തടയാന്‍ കോടതികള്‍ തയ്യാറായില്ല. ഇതേസമയത്താണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ സിനിമയെ പിന്തുണച്ചും തള്ളിയും രംഗത്തെത്തുന്നത്. പിന്നാലെ ദ കേരള സ്റ്റോറിക്ക് നികുതി ഇളവ് നല്‍കിയിരിക്കുകയാണ് ഉത്തര്‍പ്രദേശും മധ്യപ്രദേശും.

ദ കേരള സ്റ്റോറി നികുതിക്ക് ഒഴിവാക്കുമെന്നും ലോക്ഭവനില്‍ സംഘടിപ്പിക്കുന്ന പ്രത്യേക പ്രദര്‍ശനത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിമാർക്കൊപ്പം ചിത്രം കാണുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന് നികുതിയിളവ് നല്‍കുമെന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ആദിത്യനാഥും ഇളവ് പ്രഖ്യാപിച്ചത്. ബിജെപിയുടേയും ഹൈന്ദവ സംഘടനകളുടേയും നിര്‍ദേശത്തെത്തുടര്‍ന്നാണ് തീരുമാനം.

സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത ദ കേരളാ സ്‌റ്റോറി ഹിന്ദുത്വം, ഹിന്ദുത്വ വിരുദ്ധം എന്നീ നിലകളിലുള്ള ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രതിഫലനമായി

എന്നാല്‍ ചിത്രം വളച്ചൊടിച്ച കഥയാണെന്ന ചൂണ്ടിക്കാട്ടി ചിത്രത്തിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ് പശ്ചിമ ബംഗാള്‍. വിദ്വേഷത്തിന്റെയും അക്രമത്തിന്റേതുമായ സംഭവങ്ങള്‍ ഒഴിവാക്കാനും സമാധാനം നിലനിര്‍ത്താനും വേണ്ടിയാണ് നിരോധനമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചത്. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രമിറങ്ങിയപ്പോഴും ബിജെപി പണം മുടക്കിയിരുന്നുവെന്നും ഇപ്പോള്‍ ദ കേരള സ്‌റ്റോറിക്കു വേണ്ടിയും ബിജെപി പണം മുടക്കുകയാണെന്ന മമതാ ബാനര്‍ജിയുടെ നേരത്തെ ആരോപിച്ചിരുന്നു.

''എന്താണ് കശ്മീര്‍ ഫയല്‍സ്. അത് ഒരു വിഭാഗത്തെ അപമാനിക്കാന്‍ നിര്‍മിച്ച ചിത്രമാണ്. എന്താണ് കേരള സ്റ്റോറി? അതൊരു വളച്ചൊടിക്കപ്പെട്ട ചിത്രമാണ്,'' മമത പറഞ്ഞു. നാളെ അവര്‍ ബംഗാള്‍ ഫയല്‍സുമായി എത്തുമെന്നും 'സിനിമയിലൂടെ വര്‍ഗീയത വളര്‍ത്താനുള്ള' ബിജെപിയുടെ ശ്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ട് മമത പറഞ്ഞു.

ചിലയിടത്ത് നിരോധനം, ചിലയിടത്ത് പ്രോത്സാഹനം; കേരള സ്‌റ്റോറിയില്‍ വെളിപ്പെടുന്ന ഇന്ത്യന്‍ രാഷ്ട്രീയ നിലപാടുകള്‍
'ദ കേരള സ്റ്റോറി'; ഗീബൽസിയൻ പ്രൊപ്പഗാണ്ട സിനിമകളെ വെല്ലുന്ന സംഘപരിവാർ നിർമിതി

ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനം തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലെക്സ് തിയറ്ററുകളും അവസാനിപ്പിച്ചിരുന്നു. സിനിമ റിലീസായ ദിവസം മുതല്‍ ചിത്രത്തിലെ ഇസ്ലാമോഫോബിക് പരാമര്‍ശങ്ങള്‍തിരെ നിരവധി പ്രതിഷേധങ്ങളാണ് തമിഴ്‌നാട്ടിലുടനീളം നടന്നത്.

പൊതുജനങ്ങളില്‍ നിന്നുള്ള സ്വീകാര്യതക്കുറവും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്ന കാരണത്താലുമാണ് മുഴുവന്‍ ഷോകളും റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് മള്‍ട്ടിപ്ലെക്സ് തിയറ്റര്‍ അസോസിയേഷന്‍ പറയുന്നു. കോയമ്പത്തൂരില്‍ തമിഴ്നാട് മുസ്ലീം മുന്നേറ്റ കഴകവും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയും സിനിമയുടെ റിലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയുണ്ടായി. തുടര്‍ന്ന് മൂന്ന് മള്‍ട്ടിപ്ലക്‌സുകളില്‍ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ചെന്നൈയിലെ അണ്ണാനഗറിലെ ഒരു മള്‍ട്ടിപ്ലക്സ് തീയേറ്ററിന് പുറത്ത് നാം തമിഴര്‍ കച്ചി (എന്‍ടികെ) പാര്‍ട്ടി നടത്തിയ പ്രതിഷേധമാണ് ഏറ്റവും ഒടുവിലത്തേത്. സിനിമ നിരോധിക്കണമെന്നായിരുന്നു പാര്‍ട്ടി നേതാവ് സെന്തമിഴന്‍ സീമാന്റെ ആവശ്യം.

ചിലയിടത്ത് നിരോധനം, ചിലയിടത്ത് പ്രോത്സാഹനം; കേരള സ്‌റ്റോറിയില്‍ വെളിപ്പെടുന്ന ഇന്ത്യന്‍ രാഷ്ട്രീയ നിലപാടുകള്‍
ദ ഫോർത്ത് കണ്ട കേരള സ്റ്റോറി

എന്നാല്‍, ചിത്രത്തിന്റെ പ്രദർശനം തടയുന്ന ഒരു സമീപനവും കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നതു ശ്രദ്ധേയമാണ്. സിനിമ കേരളത്തില്‍ നിരോധിക്കാത്തതിനെതിരെ വിമര്‍ശനങ്ങളുയരുമ്പോൾ തന്നെ, ആവിഷ്കാര സ്വാതന്ത്ര്യത്തിമെന്ന മറുവാദങ്ങളും ഉയരുന്നു.

ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യവിമർശമുയർത്തിയിരുന്നു. കേരളത്തിലെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനും വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വിവിധ രാഷ്ട്രീയ, മത നേതാക്കള്‍ എന്നിവരും ട്രെയിലറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ചിലയിടത്ത് നിരോധനം, ചിലയിടത്ത് പ്രോത്സാഹനം; കേരള സ്‌റ്റോറിയില്‍ വെളിപ്പെടുന്ന ഇന്ത്യന്‍ രാഷ്ട്രീയ നിലപാടുകള്‍
'വളച്ചൊടിച്ച കഥ'; ദ കേരള സ്റ്റോറി നിരോധിച്ച് ബംഗാൾ

കേരളത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നാണു ഹൈക്കോടതി നിലപാട് സ്വീകരിച്ചത്. സാങ്കല്‍പ്പിക ചിത്രമാണിതെന്നും ചരിത്ര സിനിമയല്ലെന്നുമായിരുന്നു ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. യഥാര്‍ഥ സംഭവങ്ങളെ ആധാരമാക്കിയുള്ള സാങ്കല്‍പ്പിക കഥയാണെന്ന് ഉള്‍പ്പെടെ സിനിമയുടെ ഡിസ്‌ക്ലെയ്മറിലുണ്ടെന്നു കമ്പനി അറിയിച്ചത് പരിഗണിച്ചാണ് ഹൈക്കോടതി സിനിമ നിരോധിക്കണമെന്ന ആവശ്യം തള്ളിയത്.

logo
The Fourth
www.thefourthnews.in