ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം: 15 പേരെ തിരിച്ചറിഞ്ഞു, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം: 15 പേരെ തിരിച്ചറിഞ്ഞു, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

മാർച്ചിലാണ് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം അരങ്ങേറിയത്.

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണത്തിൽ പങ്കെടുത്തവരിൽ 15 പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തിരിച്ചറിഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ 45 പേരുടെ ഫോട്ടോകൾ രണ്ടുമാസം മുന്നെ പുറത്തുവിട്ടിരുന്നു. തിരിച്ചറിഞ്ഞ 15 പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനായി അവരുടെ വിശദാംശങ്ങൾ എമിഗ്രേഷൻ വകുപ്പിന് അയയ്ക്കുമെന്ന് എന്‍ഐഎ അറിയിച്ചു. മാർച്ച് 19നാണ് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണം നടന്നത്.

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം: 15 പേരെ തിരിച്ചറിഞ്ഞു, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും
ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം; ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

സമാനസംഭവത്തിൽ ജൂലൈ 2 ന് സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിനെ ലക്ഷ്യം വച്ചതായി ആരോപിക്കപ്പെടുന്ന നാല് ഖലിസ്ഥാൻ അനുകൂലികളെയും എൻഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞമാസം നടത്തിയ യുഎസ് സന്ദർശനത്തിൽ ഇന്ത്യൻ കോൺസുലേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം: 15 പേരെ തിരിച്ചറിഞ്ഞു, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും
ഖലിസ്ഥാൻ നേതാവ് അവതാർ സിങ് ഖണ്ഡ ലണ്ടനിൽ മരിച്ചെന്ന് റിപ്പോർട്ട്; ഹൈക്കമ്മീഷൻ ആക്രമണത്തിലെ പ്രമുഖൻ

എന്നാൽ, 15 പേരെ എൻഐഎ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, അവർക്കെതിരെ നിയമനടിടികൾ എടുക്കാൻ യുകെ സർക്കാരിനെ അനുനയിപ്പിക്കുന്നതാണ് ഇന്ത്യയെ സംബന്ധിച്ചുളള പ്രധാനവെല്ലുവിളി. പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കാൻ ഇന്ത്യയുടെ യുഎപിഎയ്ക്ക് സമാനമായ ഒരു നിയമവും യുകെയിൽ ഇല്ല. എന്നാൽ, ഖലിസ്ഥാൻ അനുകൂല തീവ്രവാദത്തെ നേരിടാൻ ഇന്ത്യയുമായി ചേർന്നുപ്രവർത്തിക്കുമെന്നായിരുന്നു ജി20 ഉച്ചകോടിയ്ക്കായി ഇന്ത്യയിലേക്ക് വന്നപ്പോൾ യുകെ പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞിരുന്നത്. ഒരു തരത്തിലുള്ള തീവ്രവാദത്തെയും യുകെ വെച്ചുപൊറുപ്പിക്കില്ലെന്നും ഖലിസ്ഥാനികളുടെ ഭീഷണി അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം: 15 പേരെ തിരിച്ചറിഞ്ഞു, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും
ഖലിസ്ഥാൻ വിഷയത്തിൽ വഷളായി ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം; വാക്ക് പോര് മുറുകുന്നു

മേയിൽ എൻഐഎ സംഘം യുകെ സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഞ്ച് വീഡിയോകളും തിരികെ എത്തിയപ്പോൾ പുറത്തുവിടുകയും ഹൈക്കമ്മീഷനെ തകർക്കാൻ ശ്രമിച്ച പ്രതികളെ തിരിച്ചറിയാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പിന്നാലെ 500-ലധികം ഫോൺ കോളുകളാണ് ഏജൻസിക്ക് ലഭിച്ചത്. സംശയിക്കുന്നവരെ തിരിച്ചറിയാൻ റിസർച്ച് ആൻഡ് അനാലിസിസ് വിംഗും (ആർ ആൻഡ് എഡബ്ല്യു) എൻഐഎ അന്വേഷണ സംഘത്തെ സഹായിച്ചിരുന്നു.

logo
The Fourth
www.thefourthnews.in