'വിലയേറിയ സമയം പാഴാക്കി' : അതിജീവിതയുടെ ഗർഭഛിദ്രാനുമതി വൈകിച്ച ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

'വിലയേറിയ സമയം പാഴാക്കി' : അതിജീവിതയുടെ ഗർഭഛിദ്രാനുമതി വൈകിച്ച ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

ഓരോ ദിവസത്തെയും കാലതാമസം നിർണായകവും പ്രാധാന്യവുമുള്ളതാണെന്ന വസ്തുത ഹൈക്കോടതി പരിഗണിച്ചില്ലെന്നും സുപ്രീംകോടതി

അതിജീവിതയുടെ ഗർഭഛിദ്രാനുമതി വൈകിപ്പിച്ച ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. 28 ആഴ്ചയോടടുക്കുന്ന ഗർഭം അവസാനിപ്പിക്കാൻ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ച പെൺകുട്ടിയുടെ അനുമതിയാണ് ഗുജറാത്ത് ഹൈക്കോടതി വൈകിപ്പിച്ചത്. 'പെൺകുട്ടിക്ക് വിലപ്പെട്ട സമയം കോടതി പാഴാക്കി എന്നും സുപ്രീംകോടതി വിമർശിച്ചു. പെൺകുട്ടിയുടെ ഹർജി അടിയന്തരമായി കേൾക്കാൻ ഇന്ന് രാവിലെ നടത്തിയ പ്രത്യേക സിറ്റിങ്ങിലാണ് പരാമർശം. ഗർഭഛിദ്രാനുമതി ഗുജറാത്ത് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പെൺകുട്ടി സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബഞ്ചാണ് പ്രത്യേക സിറ്റിങ് നടത്തിയത്.

'വിലയേറിയ സമയം പാഴാക്കി' : അതിജീവിതയുടെ ഗർഭഛിദ്രാനുമതി വൈകിച്ച ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
മാപ്പ് മതിയാകില്ല, സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ പോസ്റ്റിടുന്നവര്‍ പ്രത്യാഘാതങ്ങള്‍ നേരിടണം: സുപ്രീംകോടതി

പരിശോധനയിൽ മെഡിക്കൽ ബോർഡ് ഗർഭഛിദ്രത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ ശശാങ്ക് സിംഗ് കോടതിയെ അറിയിച്ചു. എന്നിരുന്നാലും അനുമതി നൽകാൻ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു. ഓഗസ്റ്റ് 7 ന് ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തതായി അഭിഭാഷകൻ ബെഞ്ചിനെ അറിയിച്ചു. ഗർഭാവസ്ഥ അറിയാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാനുള്ള നിർദ്ദേശം ഓഗസ്റ്റ് 8 ന് കോടതി നൽകി. ഓഗസ്റ്റ് 10-ന് ബോർഡിന്റെ റിപ്പോർട്ട് സമർപ്പിച്ചു. ഓഗസ്റ്റ് 11-ന് കോടതി റിപ്പോർട്ട് സ്വീകരിച്ച് കേസ് ഓഗസ്റ്റ് 23-ലേക്ക് മാറ്റി. പിന്നീട് ഓഗസ്റ്റ് 17 ന് കേസ് വീണ്ടും പരിഗണിച്ച് ഹർജി തള്ളി.

കേസ് പന്ത്രണ്ട് ദിവസത്തേക്ക് നീട്ടിവെച്ച ഹൈക്കോടതി നടപടിയിൽ സുപ്രീംകോടതി അത്ഭുതം പ്രകടിപ്പിച്ചു. "എങ്ങനെയാണ് ആഗസ്റ്റ് 23 വരെ കോടതിക്ക് നീട്ടിവെക്കാൻ കഴിയുക? അപ്പോഴേക്കും എത്ര വിലപ്പെട്ട ദിവസങ്ങൾ നഷ്ടപ്പെട്ടിരിക്കും!" ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ഉത്തരവിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ബെഞ്ച് ഓരോ ദിവസത്തെയും കാലതാമസം നിർണായകവും പ്രാധാന്യവുമുള്ളതാണെന്ന വസ്തുത ഹൈക്കോടതി പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി. കോടതിയെ സമീപിക്കുമ്പോൾ തന്നെ പെൺകുട്ടി 26 ആഴ്ച ഗർഭിണിയായിരുന്നുവെന്നും കോടതി കേസ് മാറ്റിയതോടെ വിലപ്പെട്ട സമയമാണ് നഷ്ടപ്പെട്ടതെന്നും കോടതി പറഞ്ഞു.

'വിലയേറിയ സമയം പാഴാക്കി' : അതിജീവിതയുടെ ഗർഭഛിദ്രാനുമതി വൈകിച്ച ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
ശതകോടീശ്വരന്മാരുടെ രാജ്യസഭ; 12 ശതമാനം എംപിമാര്‍ അതിസമ്പന്നര്‍; തെലങ്കാനയും ആന്ധ്രാപ്രദേശും മുന്നില്‍

ഓഗസ്റ്റ് 17 ന് കോടതി ചേരുകയും ഹർജി തള്ളുകയും ചെയ്തിട്ടുണ്ടെങ്കിലും ഉത്തരവ് ഇതുവരെ കോടതി രേഖകളിൽ അപ്‌ലോഡ് ചെയ്തിട്ടില്ലെന്നും പെൺകുട്ടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതിനാൽ ഉത്തരവ് അപ്‌ലോഡ് ചെയ്‌തിട്ടുണ്ടോയെന്ന് ഗുജറാത്ത് ഹൈക്കോടതി രജിസ്‌ട്രിയിൽ പരിശോധിക്കാൻ സുപ്രീം കോടതി സെക്രട്ടറി ജനറലിനോട് നിർദേശിച്ചു. "ഉത്തരവില്ലാതെ മുന്നോട്ട് പോകാൻ സാധിക്കാത്തതിനാൽ അതിനായി കാത്തിരിക്കുക എന്നതാണ് ഏക വഴി. അടിയന്തര സന്ദർഭങ്ങളാണെന്ന ബോധ്യം ഇത്തരം സാഹചര്യങ്ങളിൽ കോടതിക്ക് ഉണ്ടാകണം. ഇതൊരു സാധാരണ കാര്യമായി കണക്കാക്കുന്നത് നല്ല മനോഭാവമല്ല. ഇത്തരം പരാമർശങ്ങൾ നടത്തുന്നതിൽ ഞങ്ങൾക്ക് ഖേദമുണ്ട്" ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.

'വിലയേറിയ സമയം പാഴാക്കി' : അതിജീവിതയുടെ ഗർഭഛിദ്രാനുമതി വൈകിച്ച ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
ജീവനെടുക്കുന്ന റാഗിങ്; അഞ്ച് വർഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്തത് 25 വിദ്യാർഥികളെന്ന് യുജിസി

പെൺകുട്ടിയെ വീണ്ടും വൈദ്യ പരിശോധനക്ക് വിധേയയാക്കി റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കാൻ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

logo
The Fourth
www.thefourthnews.in