പ്രതിപക്ഷ ഐക്യം, സംസ്ഥാന സാഹചര്യം, സീറ്റ് വിഭജനം; 'ഇന്ത്യ' മുംബൈ യോഗത്തിൽ നിർണായക ചർച്ചകൾ

പ്രതിപക്ഷ ഐക്യം, സംസ്ഥാന സാഹചര്യം, സീറ്റ് വിഭജനം; 'ഇന്ത്യ' മുംബൈ യോഗത്തിൽ നിർണായക ചർച്ചകൾ

ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളിലായാണ് യോഗം

പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ 'ഇന്ത്യ'യുടെ മുംബൈ യോഗത്തിൽ പ്രധാന ചർച്ചയാകുക സഖ്യത്തിന്റെ പ്രാധാന്യവും സീറ്റ് വിഭജന മാനദണ്ഡങ്ങളുമാകുമെന്ന് റിപ്പോർട്ടുകൾ. ഡൽഹിയിൽ കോൺഗ്രസ് - ആംആദ്മി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ്, ലോക്സഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജന മാനദണ്ഡങ്ങളിലേക്ക് ചർച്ച കേന്ദ്രീകരിക്കുന്നത്. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളിലായാണ് മുംബൈയിൽ യോഗം ചേരുന്നത്.

പ്രതിപക്ഷ ഐക്യം, സംസ്ഥാന സാഹചര്യം, സീറ്റ് വിഭജനം; 'ഇന്ത്യ' മുംബൈ യോഗത്തിൽ നിർണായക ചർച്ചകൾ
ഏഴ് സീറ്റിലും മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ്; സീറ്റ് വിഭജനത്തെ ചൊല്ലി ഡൽഹിയിൽ എഎപി- കോൺഗ്രസ് പോര്

2024ലെ ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് അംഗങ്ങളെ ബോധവത്കരിക്കുന്നതിലാകും യോഗം പ്രധാനമായും ശ്രദ്ധയൂന്നുക. ഭരണഘടനയെ സംരക്ഷിക്കാനും എന്‍ഡിഎ സര്‍ക്കാരിനെതിരെ പോരാടുന്നതിനുമാണ് പ്രതിപക്ഷ സഖ്യം രൂപീകരിച്ചതെന്ന സന്ദേശം നല്‍കുകയുമാണ് യോഗത്തിന്റെ പ്രാഥമിക ലക്ഷ്യം.

പ്രതിപക്ഷ ഐക്യം, സംസ്ഥാന സാഹചര്യം, സീറ്റ് വിഭജനം; 'ഇന്ത്യ' മുംബൈ യോഗത്തിൽ നിർണായക ചർച്ചകൾ
തന്ത്രങ്ങളൊരുക്കാൻ 'ഇന്ത്യ'; മൂന്നാമത് വിശാല പ്രതിപക്ഷ യോഗത്തിന് തീയതിയായി

രണ്ട് ദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിന് എത്തിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ യോഗത്തിന്റെ അജണ്ടയെക്കുറിച്ച് പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച ചെയ്തെന്നാണ് സൂചന. എന്നാല്‍ വ്യാഴാഴ്ച പട്‌നയില്‍ തിരിച്ചെത്തിയ നിതീഷ് കുമാര്‍ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചരമവാര്‍ഷികത്തിനാണ് താന്‍ ഡല്‍ഹിയിലെത്തിയതെന്നും പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

പ്രതിപക്ഷ ഐക്യം, സംസ്ഥാന സാഹചര്യം, സീറ്റ് വിഭജനം; 'ഇന്ത്യ' മുംബൈ യോഗത്തിൽ നിർണായക ചർച്ചകൾ
കോണ്‍ഗ്രസ്‌ കൂട്ടുകെട്ട് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍: പ്രധാനമന്ത്രി

ഓരോ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദമായി തന്നെ മുംബൈ യോഗം ചർച്ച ചെയ്യും. ഓരോ സ്ഥലത്തും എങ്ങനെയാകണം എൻഡിഎയ്ക്കെതിരായ സ്ഥാനാർഥി നിർണയമെന്ന് വിലയിരുത്തും. സ്ഥാനാര്‍ഥി നിർണയത്തിലേക്ക് എത്തുന്നതിനായി നിരവധി തടസ്സങ്ങളുണ്ടെങ്കിലും വിജയസാധ്യതയ്ക്ക് മാത്രമായിരിക്കും മുൻതൂക്കം.

logo
The Fourth
www.thefourthnews.in