മാർഗരറ്റ് ആൽവ, മമത ബാനർജി
മാർഗരറ്റ് ആൽവ, മമത ബാനർജി

ഇത് ഈഗോ കാണിക്കേണ്ട സമയമല്ല; തൃണമൂൽ കോൺഗ്രസ് നിലപാട് നിരാശാജനകമെന്ന് മാർഗരറ്റ് ആൽവ

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള ടിഎംസി തീരുമാനത്തെ വിമർശിച്ച് പ്രതിപക്ഷ സ്ഥാനാർഥി

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസ് തീരുമാനത്തെ വിമർശിച്ച് പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവ. തൃണമൂൽ അഹംഭാവം കാണിക്കേണ്ട സമയം ഇതല്ലെന്നായിരുന്നു ട്വിറ്ററില്‍ അവര്‍ കുറിച്ചത്. ധീരതയുടെ പ്രതീകമായ മമത, പ്രതിപക്ഷത്തിനൊപ്പം നിൽക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും മാർഗരറ്റ് ആൽവ അഭിപ്രായപ്പെട്ടു.

മാർഗരറ്റ് ആൽവ, മമത ബാനർജി
സ്ത്രീ അവകാശങ്ങള്‍ക്കായി ഉറച്ചുനിന്ന മാർഗരറ്റ് ആല്‍വ

"ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം നിരാശാജനകമാണ്. ഇത് ആരോപണപ്രത്യാരോപണങ്ങള്‍ക്കോ അഹംഭാവത്തിനോ അമര്‍ഷത്തിനോ ഉള്ള സമയം അല്ല. നിര്‍ഭയത്വത്തിനും നേതൃത്വത്തിനും ഒത്തൊരുമയ്ക്കുമുള്ള സമയമാണ്. ധീരതയുടെ പ്രതീകമായ മമത, പ്രതിപക്ഷത്തിനൊപ്പം നിൽക്കുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു" മാർഗരറ്റ് ആൽവ ട്വിറ്ററിൽ കുറിച്ചു.

മാർഗരറ്റ് ആൽവ, മമത ബാനർജി
മുന്‍ കേന്ദ്രമന്ത്രി മാർഗരറ്റ് ആല്‍വ പ്രതിപക്ഷതിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

വോട്ടെടുപ്പിൽ നിന്ന് ടിഎംസി വിട്ടുനിൽക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി വ്യാഴാഴ്ച അറിയിച്ചിരുന്നു. തൃണമൂലുമായി കൂടിയാലോചിക്കാതെയാണ് യുപിഎ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി മാർഗരറ്റിനെ പ്രഖ്യാപിച്ചതെന്ന് ചൂണ്ടികാട്ടിയായിരുന്നു പാർട്ടിയുടെ തീരുമാനം. എൻഡിഎ സ്ഥാനാർഥിയെ പിന്തുണയ്ക്കില്ലെന്നും അഭിഷേക് വ്യക്തമാക്കിയിരുന്നു.

കൊൽക്കത്തയിലെ കാളിഘട്ടിൽ, മമത ബാനർജി വിളിച്ചുചേര്‍ത്ത ലോക്സഭാ, രാജ്യസഭാ അംഗങ്ങളുടെ യോഗത്തിലാണ് പാർട്ടി ഔദ്യോഗിക തീരുമാനം കൈക്കൊണ്ടത്. ഇതിനു പിന്നാലെയായിരുന്നു മാർഗരറ്റ് ആൽവയുടെ ട്വീറ്റ്.

മാർഗരറ്റ് ആൽവ, മമത ബാനർജി
ജഗ്ദീപ് ധൻഖർ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

പശ്ചിമ ബംഗാള്‍ ഗവർണർ ജഗദീപ് ധൻകർ ആണ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്.

logo
The Fourth
www.thefourthnews.in