മരണ അറിയിപ്പിന് തംസ് അപ്പ് ഇടാമോ? വ്യക്തത വരുത്തി മദ്രാസ് ഹൈക്കോടതി

മരണ അറിയിപ്പിന് തംസ് അപ്പ് ഇടാമോ? വ്യക്തത വരുത്തി മദ്രാസ് ഹൈക്കോടതി

മേലുദ്യോഗസ്ഥൻ കൊല്ലപ്പെട്ടത് അറിയിച്ച വാട്‌സ്ആപ്പ് സന്ദേശത്തിന് പ്രതികരണമായി തംസ് അപ് ഇമോജി നല്‍കി പണിവാങ്ങിയ ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ കേസിലാണ് മദ്രാസ് ഹൈക്കോടതി സംശയവിരാമം നടത്തിയിരിക്കുന്നത്

വാട്‌സ്ആപ്പില്‍ ഒരു മരണവിവരം അറിഞ്ഞാല്‍ എന്ത് പ്രതികരണം നല്‍കണം? തംസ് അപ്പ് ഇമോജി ഇട്ടാല്‍ പ്രശ്‌നമാകുമോ? മിക്കവരെയും ഒരിക്കലെങ്കിലും പ്രതിസന്ധിയിലാക്കിയ സാഹചര്യമായിരിക്കും ഇത്.

ഈ സംശയത്തിന് വ്യക്തത വരുത്തിയിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. മേലുദ്യോഗസ്ഥൻ കൊല്ലപ്പെട്ടത് അറിയിച്ചുകൊണ്ടുള്ള സന്ദേശത്തിന് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രതികരണമായി തംസ് അപ്പ് ഇമോജി നല്‍കി പണിവാങ്ങിയ ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ കേസിലാണ് കോടതി സംശയവിരാമം നടത്തിയിരിക്കുന്നത്.

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഒരു സന്ദേശത്തിന് തംസ് അപ്പ് ഇടുന്നതിന് ഒ കെ എന്ന് മാത്രമാണ് അര്‍ത്ഥമാണെന്നാണ് ജസ്റ്റിസുമാരായ ഡി കൃഷ്ണകുമാറും ആര്‍ വിജയകുമാറും ഉൾപ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഇമോജികള്‍ ആഘോഷമാക്കി കണക്കാക്കരുതെന്നും കോടതി പറഞ്ഞു.

മരണ അറിയിപ്പിന് തംസ് അപ്പ് ഇടാമോ? വ്യക്തത വരുത്തി മദ്രാസ് ഹൈക്കോടതി
ഗോവധം ആരോപിച്ച് മുസ്ലീം വ്യാപാരിയെ കൊലപ്പെടുത്തിയ കേസ്: യുപിയില്‍ 10 പേര്‍ക്ക് ജീവപര്യന്തം, വിധി ആറ് വര്‍ഷത്തിന് ശേഷം

2018 ലാണ് വിധിയ്ക്ക് ആധാരമായ കേസിന്റെ തുടക്കം. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സി(ആര്‍പിഎഫ്)ലെ ഉന്നത ഉദ്യാഗസ്ഥന്‍ മേഘാലയയില്‍ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവം ജീവനക്കാരുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്നതിനോട് പ്രതികരിച്ച കോണ്‍സ്റ്റബിള്‍ നരേന്ദ്ര ചൗഹാന് എതിരെയായിരുന്നു സേന നടപടി സ്വീകരിച്ചത്. ഇയാളെ സർവിസിൽനിന്ന് നീക്കുകയായിരുന്നു.

ഇതിനെ ചോദ്യം ചെയ്ത് കോടതിയിലെത്തിയ ഉദ്യോഗസ്ഥന് അനുകൂലമായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവ്. ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുക്കാനും കോടതി നിര്‍ദേശിച്ചു. ഇത് ചോദ്യം ചെയ്ത് ആര്‍പിഎഫ് അപ്പീല്‍ നല്‍കി. അതീവ അച്ചടക്കം വേണ്ട സേനയാണ് ആര്‍പിഎഫെന്നും ഉദ്യോഗസ്ഥന്റെ നടപടി ഇതിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആര്‍പിഎഫിന്റെ അപ്പീല്‍.

മരണ അറിയിപ്പിന് തംസ് അപ്പ് ഇടാമോ? വ്യക്തത വരുത്തി മദ്രാസ് ഹൈക്കോടതി
രാജ്യത്ത് റോട്ട്‌വീലര്‍, പിറ്റ്ബുള്‍, ബുള്‍ഡോഗ് അടക്കം അപകടകരമായ നായ്ക്കളുടെ വില്‍പ്പനയും ഇറക്കുമതിയും നിരോധിച്ചു

തംസ് അപ്പ് ഇമോജി പങ്കുവയ്ക്കുന്നത്, ക്രൂരമായ കൊലപാതകത്തെ ആഘോഷിക്കുന്നുവെന്ന് കണക്കാക്കാനാകില്ലെന്നും പ്രസ്തുത സന്ദേശം ആ വ്യക്തി കണ്ടു എന്നതിനുള്ള തെളിവ് മാത്രമാണ് അതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. പരാതിക്കാരന് മറ്റു ലക്ഷ്യങ്ങളില്ലായിരുന്നുവെന്ന് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ആര്‍പിഎഫിന്റെ വാദങ്ങളില്‍ കഴമ്പില്ലെന്ന് പറഞ്ഞ് ഹര്‍ജി തള്ളുകയായിരുന്നു.

logo
The Fourth
www.thefourthnews.in