സെഡ്പിഎം; മിസോറാമില്‍ മാറ്റത്തിന്റെ മാസ് എന്‍ട്രി

സെഡ്പിഎം; മിസോറാമില്‍ മാറ്റത്തിന്റെ മാസ് എന്‍ട്രി

മതേതരത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, കര്‍ഷക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഒരുക്കി സംസ്ഥാനത്ത് വികസനം കൊണ്ടെത്തിക്കുക തുടങ്ങിയവയാണ് സെഡ് പിഎമ്മിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍

മിസോറാമില്‍ മാറ്റത്തിന്റെ മാസ് എന്‍ട്രി, മൂന്നര പതിറ്റാണ്ടിന് ശേഷം മിസോറാം മാറി മാറി ഭരിച്ച മിസോ നാഷണല്‍ ഫ്രണ്ടെന്ന എംഎന്‍എഫിനും കോണ്‍ഗ്രസിനും ഇനി വിശ്രമം. പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്ന് 2017ൽ രൂപീകരിച്ച, അഞ്ച് വര്‍ഷം മാത്രം പ്രായമുള്ള സോറം പീപ്പിള്‍സ് മൂവ്മെന്റ് എന്ന സെഡ്പിഎം മിസോറാമില്‍ മാറ്റത്തിന്റെ പ്രതീക്ഷയായിമാറുകയാണ്.

കോണ്‍ഗ്രസിനും എംഎന്‍എഫിനും ബദല്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സോറം നാഷണല്‍ പാര്‍ട്ടി, മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സോറം എക്സോഡസ് കോണ്‍ഫറന്‍സ്, സോറം റിഫോര്‍മേഷന്‍ ഫ്രണ്ട്, മിസോറാം പീപ്പിള്‍സ് പാര്‍ട്ടി, സോറം ഡെമോക്രാറ്റിക് ഫ്രണ്ട് എന്നീ പാര്‍ട്ടികള്‍ സെഡ്പിഎം രൂപീകരിച്ചത്. പാര്‍ട്ടി രൂപീകരിച്ച് തൊട്ടടുത്ത വര്‍ഷം തന്നെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎന്‍എഫും കോണ്‍ഗ്രസും ഒരു ഭീഷണിയായി പോലും സെഡ്പിഎമ്മിനെ കാണാന്‍ തയാറായില്ല.

സെഡ്പിഎം; മിസോറാമില്‍ മാറ്റത്തിന്റെ മാസ് എന്‍ട്രി
മുഖ്യനെ കൈവിട്ട് മിസോറാം; സംസ്ഥാനത്ത് സെഡ്പിഎമ്മിന്റെ തേരോട്ടം, രണ്ടിടങ്ങളില്‍ വനിതകള്‍ മുന്നില്‍

2018 ലെ തിരഞ്ഞെടുപ്പില്‍ സെഡ് പിഎം നാല്‍പ്പതില്‍ മുപ്പത് സീറ്റില്‍ മത്സരിച്ചു. എട്ട് സീറ്റുകള്‍ നേടുകയും ചെയ്തു. അന്ന് പ്രധാന പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ 5 സീറ്റും. അന്ന് മുതല്‍ മിസോ രാഷ്ട്രീയത്തിലെ നിര്‍ണായക പാര്‍ട്ടിയായി സെഡ് പിഎം മാറി.

മതേതരത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, കര്‍ഷക ഉത്പ ന്നങ്ങള്‍ക്ക് വിപണി ഒരുക്കി സംസ്ഥാനത്ത് വികസനം എത്തിക്കുക തുടങ്ങിയവയാണ് സെഡ്പിഎമ്മിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. ഇതിനൊപ്പം ഒരോ മേഖലകളിലും സ്വാധീനമുള്ളവരെ കൂടെ നിര്‍ത്തി കൂടിയാണ് സെഡ്പിഎം ചുരുങ്ങിയ സമയത്തില്‍ ജനപിന്തുണ ഉറപ്പിച്ചത്. മണിപ്പൂരിലെ വംശീയ സംഘര്‍ഷത്തില്‍ എടുത്ത നിലപാടും സെഡ്പിഎമ്മിന്റെ ജന പിന്തുണ ഉയര്‍ത്തി. നഗരകേന്ദ്രീകൃതമായിരുന്നു ആദ്യകാലത്ത് സെഡ്‌പിഎമ്മിന്റെ പ്രധാന പ്രവര്‍ത്തന മണ്ഡലം. ഇത്തവണ ഗ്രാമ പ്രദേശങ്ങളിലും സ്വാധീനം ഉറപ്പിച്ചു.

സെഡ്പിഎം; മിസോറാമില്‍ മാറ്റത്തിന്റെ മാസ് എന്‍ട്രി
മിസോറാം: ആണധികാരത്തിന് എതിരാകുമോ ജനവിധി?

ആറ് വര്‍ഷത്തെ സെഡ്‌പിഎമ്മിന്റെ വളര്‍ച്ചയിലും ഭിന്നതകളും പൊട്ടിത്തെറികളും ഉണ്ടായിട്ടുണ്ട്. രൂപീകരിപ്പക്കെട്ട സമയത്തുള്ള ആറു പാര്‍ട്ടികളല്ല, ഇപ്പോള്‍ സെഡ്പിഎമ്മിലുള്ളത്. സെഡ്‌പിഎമ്മിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം കിട്ടിയതോടെ സോറം നാഷണലിസ്റ്റ് പാര്‍ട്ടി മുന്നണിയിൽ നിന്ന് വിട്ടുപോയി. നേതൃത്വം ഏകാധിപത്യപരമായി തീരുമാനങ്ങളെടുക്കുന്നുവെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ മറ്റൊരു പ്രാദേശിക പാര്‍ട്ടിയായ ഹമര്‍ പീപ്പിള്‍സ് കണ്‍വെന്‍ഷന്‍ സഖ്യത്തിലേക്ക് എത്തുകയും ചെയ്തു.

ലാല്‍ദുഹോമ; കോണ്‍ഗ്രസ് എംപിയില്‍ നിന്ന് ZPM സ്ഥാപകനിലേക്ക്

മിസോ രാഷ്ട്രീയത്തിലെ പരിചിത മുഖമാണ് ലാല്‍ദുഹോമ. 1982ല്‍ ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന ഐ പിഎസ് ഓഫീസര്‍. രാജീവ് ഗാന്ധി അധ്യക്ഷനായ 1982ലെ ഏഷ്യന്‍ ഗെയിംസിന്റെ സംഘാടക സമിതിയുടെ സെക്രട്ടറി. ഗാന്ധി കുടുംബവുമായി വളരെ അടുത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ലാല്‍ ദുഹോമ പിന്നീട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.

മിസോറാമില്‍ നിന്ന് കോണ്‍ഗ്രസ് എംപിയായി ലോക്സഭയിലേക്ക് എത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ കോണ്‍ഗ്രസ് വിട്ടു. 1988ല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കാപ്പെട്ട ആദ്യ എംപിയെന്ന നിലയിലും ലാല്‍ ദുഹോമ ചരിത്രത്തില്‍ ഇടം പിടിച്ചു.

സെഡ്പിഎം; മിസോറാമില്‍ മാറ്റത്തിന്റെ മാസ് എന്‍ട്രി
മിസോറാം: ആണധികാരത്തിന് എതിരാകുമോ ജനവിധി?

അഴിമതി അവസാനിപ്പിക്കും, അസംഘടിത മേഖലയിലെ തൊഴില്‍ ചെയ്യുന്നവരുടെ സുരക്ഷിതത്വം, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മിനിമം വില, തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങളായി സെഡ്പിഎം പറയുന്നത്. സെഡ്പിഎം വടക്കു കിഴക്കൻ ഇന്ത്യയിൽ ഇനിയും ഇടപെടുമെന്ന ഉറച്ച സൂചനയാണ് ഇന്ന് ലഭിക്കുന്നത്. മുഖ്യധാരയിൽ ഒരിക്കലും ഉൾപ്പെടുത്തപ്പെടാതിരുന്ന ഈ ജനത ഇനിയും സ്വയം നിലപാടുകളായി മാറുമെന്നുറപ്പ്.

logo
The Fourth
www.thefourthnews.in