തക്കാളി കൃഷിയിലൂടെ കോടീശ്വരനായി കർഷകൻ; 45 ദിവസം കൊണ്ട് നേടിയത് നാല് കോടി

തക്കാളി കൃഷിയിലൂടെ കോടീശ്വരനായി കർഷകൻ; 45 ദിവസം കൊണ്ട് നേടിയത് നാല് കോടി

ആകെ നാല് കോടി രൂപ വരുമാനം ലഭിച്ചതില്‍ ചെലവിനത്തിൽ ഒരു കോടി രൂപ കഴിഞ്ഞ് മൂന്ന് കോടി രൂപ ലാഭം കിട്ടി

രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നതിനിടയിൽ ആന്ധ്രാപ്രദേശിലെ കർഷകൻ തക്കാളി കൃഷി ചെയ്ത് വരുമാനം നേടിയത് നാല് കോടി രൂപ. ചിറ്റൂർ ജില്ലയിലെ കർഷക ദമ്പതികളാണ് തക്കാളി കൃഷി ചെയ്ത് 45 ദിവസം കൊണ്ട് വമ്പിച്ച വരുമാനം നേടിയത്.

തക്കാളിയുടെ വില വർധന ആരംഭിച്ച ഏപ്രിൽ ആദ്യവാരമാണ് ചന്ദ്രമൗലി എന്ന കർഷകൻ അപൂർവയിനം തക്കാളി വിതയ്ക്കുന്നത്. 22 ഏക്കർ ഭൂമിയിലായിരുന്നു കൃഷി.

തക്കാളി കൃഷിയിലൂടെ കോടീശ്വരനായി കർഷകൻ; 45 ദിവസം കൊണ്ട് നേടിയത് നാല് കോടി
റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന്‌ തക്കാളി വില, മോഷണം തുടര്‍ക്കഥ; പുനെയില്‍ കള്ളന്‍ കൊണ്ടുപോയത്‌ 400 കിലോ

വിളവ് വേഗത്തിൽ ലഭിക്കുന്നതിന് വേണ്ടി പുതയിടൽ, സൂക്ഷ്മ ജലസേചനം തുടങ്ങിയ നൂതന വിദ്യകളും അദ്ദേഹം ഉപയോഗിച്ചു. കമ്മീഷൻ, ഗതാഗത ചെലവ് തുടങ്ങി കൃഷിക്ക് വേണ്ടി ഒരു കോടി രൂപയോളം ചെലവായി. അങ്ങനെ ആകെ നാല് കോടി രൂപ വരുമാനം ലഭിച്ചതില്‍ ചെലവിനത്തിൽ ഒരു കോടി രൂപ കഴിഞ്ഞ് മൂന്ന് കോടി രൂപ ലാഭം കിട്ടി.

തക്കാളി കൃഷിയിലൂടെ കോടീശ്വരനായി കർഷകൻ; 45 ദിവസം കൊണ്ട് നേടിയത് നാല് കോടി
ഒരുമാസം കൊണ്ട് 1.5 കോടി; മഹാരാഷ്ട്രയില്‍ തക്കാളി വിറ്റ് കോടീശ്വരനായി കര്‍ഷകന്‍

ജൂൺ മാസം അവസാനത്തോടെ വമ്പിച്ച വിളവാണ് ചന്ദ്രമൗലിക്ക് ലഭിച്ചത്. 40,000 പെട്ടി തക്കാളിയാണ് ഈ കർഷകൻ വിളയിച്ചെടുത്തത്. ജന്മനാടായ ചിറ്റൂരിനോട് ചേർന്നുള്ള കോലാർ മാർക്കറ്റിലാണ് അദ്ദേഹം തക്കാളി വില്പന നടത്തിയത്. വിപണിയിൽ 1000 മുതൽ 1500 രൂപ വരെ വിലയാണ് 15 കിലോഗ്രാം തക്കാളിക്ക് ലഭിച്ചത്.

അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ തക്കാളി മാർക്കറ്റുകളിലൊന്നായ ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയിൽ തക്കാളിയുടെ വില കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം മാത്രം തക്കാളിയുടെ വില കിലോയ്ക്ക് 200 രൂപയായിരുന്നു.

logo
The Fourth
www.thefourthnews.in